Wednesday, October 17, 2018 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 01 Oct 2018 01.58 PM

പ്രായത്തിനൊത്ത് വേണം ചർമ്മ പരിചരണം

The Right Skincare Routine For Every Age

ചർമ്മത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, കാലത്തെ പിന്നോട്ടാക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നാവും നാം ആഗ്രഹിക്കുക! ചർമ്മത്തിൽ കാലം വരുത്തുന്ന മാറ്റങ്ങൾ ചിലർ അവഗണിക്കുമ്പോൾ മറ്റു ചിലർ സൗന്ദര്യവർധക രീതികളിലൂടെ അതിനോട് പൊരുതി നിൽക്കാൻ ശ്രമിക്കും.

എന്നാൽ, ചർമ്മത്തിൽ വരുന്ന മാറ്റങ്ങൾ അംഗീകരിക്കുകയും അതിന് അനുയോജ്യമായ രീതിയിലുള്ള ചർമ്മ പരിചരണം നടത്തുകയുമാണ് ഏറ്റവും അനുയോജ്യമായ രീതി. നമുക്ക് പ്രായം കൂടുന്നതിന് അനുസൃതമായി, ചർമ്മം കൂടുതൽ വരണ്ടതും സംവേദനക്ഷതമതയുള്ളതുമായി മാറുന്നു. അതിനാൽ, 10 വർഷം മുമ്പു മുതൽ നിങ്ങൾ ഉപയോഗിച്ചുവന്നിരുന്ന ഫേസ്‌വാഷ് ഇപ്പോൾ ഫലപ്രദമാകണമെന്നില്ല.

വ്യത്യസ്ത പ്രായങ്ങളിൽ നിങ്ങളുടെ ചർമ്മത്തെ അടുത്തറിയുക, അതിലൂടെ നിങ്ങൾക്ക് ചർമ്മ പരിചരണത്തിൽ എന്തൊക്കെ മാറ്റം വരുത്തണമെന്ന് മനസ്സിലാവും.

ഇരുപതുകളിൽ (In your 20s)


പ്രായം ഇരുപതുകളിൽ എത്തുമ്പോൾ, മുഖക്കുരു ആയിരിക്കും നിങ്ങളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. നിങ്ങൾ സ്വയം ശ്രദ്ധിച്ചു തുടങ്ങേണ്ട പ്രായമാണിത്. വീര്യം കുറഞ്ഞ ഒരു ഫേസ്‌വാഷ് ഉപയോഗിച്ചുതുടങ്ങുക. ഉറങ്ങുന്നതിനു മുമ്പ് മേക്കപ്പ് പൂർണമായും നീക്കം‌ചെയ്തുവെന്ന് ഉറപ്പുവരുത്തുക.

സൂര്യനിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിനായി യുവിഎ, യുവിബി സംരക്ഷണം ഉറപ്പുവരുത്തുന്ന ഒരു സൺസ്ക്രീൻ ഉപയോഗിച്ചു തുടങ്ങുക. നിങ്ങളുടെ ഭക്ഷണക്രമത്തിനും പ്രധാനപ്പെട്ട പങ്കുണ്ട്. ധാരാളം വെള്ളം കുടിക്കുകയും ദിവസവും വ്യായാമത്തിലേർപ്പെടുകയും ചെയ്യുക.

മുപ്പതുകളിൽ (In your 30s)


ചർമ്മത്തിന്റെ നിറവ്യത്യാസവും വരകൾ വീഴുന്നതുമായിരിക്കും മുപ്പതുകളിൽ നിങ്ങളെ അലട്ടുന്നത്. സൂര്യപ്രകാശമേൽക്കുന്നതു മൂലവും മറ്റു ഘടകങ്ങൾ മൂലവും ഉണ്ടാകുന്ന കറുത്ത പാടുകളും ചുളിവുകളും മറനീക്കി പുറത്തുവരുന്ന പ്രായമാണിത്. അതിനാൽ, ചർമ്മസംരക്ഷണ രീതീയിൽ മാറ്റം വരുത്തേണ്ട സമയംകൂടിയാണിത്.
The Right Skincare Routine For Every Age

ചർമ്മത്തിൽ പുതിയ കോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്ന നിരക്ക് കുറയുമെന്നതിനാൽ, എക്സ്ഫോലിയേഷൻ അത്യാവശ്യ ഘടകമായി മാറുന്നു. മേക്കപ്പും അഴുക്കും കഴുകി കളയുന്നതിനു മാത്രമല്ല, മിതമായ തോതിൽ എക്സ്ഫോലിയേഷൻ നടത്താൻ സഹായിക്കുകയും ചെയ്യുന്ന ഒരു ഫേസ് വാഷ് തെരഞ്ഞെടുക്കുക. കണ്ണിനു ചുറ്റുമുള്ള ഭാഗം ജലീകരിക്കുന്നതിനു സഹായിക്കുന്ന ഒരു ഐ ക്രീം കൂടി ഉപയോഗിച്ചു തുടങ്ങേണ്ട പ്രായമാണിത്.

സൺസ്ക്രീൻ ഉപയോഗിക്കുന്നതു തുടരുക അല്ലെങ്കിൽ ‘സൺ പ്രൊട്ടക്ഷൻ ഫാക്ക്ടർ (എസ്പി‌എഫ്)” ഉള്ള ഒരു ഡേ ക്രീം ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുന്നതും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതും നിങ്ങളുടെ ചർമ്മത്തിൽ അത്ഭുതങ്ങൾ കാട്ടും.

നാല്പതുകളിൽ (In your 40s)


ഈ പ്രായത്തിൽ, ചുളിവുകളും ഏജ് സ്പോട്ടുകളും കൂടുതൽ വ്യക്തമായിരിക്കും. ഇനി അവയെ നേരിടുന്നത് മുമ്പത്തെ പോലെ അത്ര എളുപ്പമായിരിക്കില്ല. പുരികങ്ങൾക്കിടയിലും വായയുടെയും കണ്ണുകളുടെയും വശങ്ങളിലും വരകൾ കൂടുതൽ വ്യക്തമായിരിക്കും.

ദിവസവും രണ്ട് നേരം മിൽക്കി അല്ലെങ്കിൽ ക്രീമി ഫേസ് ക്ളെൻസർ ഉപയോഗിക്കുക. ഇടയ്ക്ക്, മൃതചർമ്മകോശങ്ങൾ നീക്കം ചെയ്യാൻ സ്ക്രബ് ഉപയോഗിക്കാം. ചർമ്മത്തിന്റെ കേടുപാടുകൾ നീക്കുന്നതിനും കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന, നിരോക്സീക്കാരികളാൽ സമ്പുഷ്ടമായ ഒരു സ്കിൻ സെറം ഉപയോഗിക്കുക.

കിടക്കുന്നതിനു മുമ്പുള്ള ചർമ്മ പരിചരണവും അത്യാവശ്യമാണ്. കൊളാജനെ ഉത്തേജിപ്പിക്കുന്നതിനും ചർമ്മകോശങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന, പെപ്റ്റൈഡുകൾ അല്ലെങ്കിൽ റെറ്റിനോൾ അടങ്ങിയ മോയിസ്ചറൈസറുകൾ തെരെഞ്ഞെടുക്കുക.

കടപ്പാട്: modasta.com

Ads by Google
Ads by Google
Loading...
TRENDING NOW