Monday, October 15, 2018 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 01 Oct 2018 10.08 PM

ഡോ. ടി.കെ. മാത്യു മംഗളം കോളജ്‌ ഓഫ്‌ എജൂക്കേഷന്‍ പ്രിന്‍സിപ്പല്‍

uploads/news/2018/10/253174/v1.jpg

ഏറ്റുമാനൂര്‍: മംഗളം കോളജ്‌ ഓഫ്‌ ഏജൂക്കേഷന്‍ പ്രിന്‍സിപ്പലായി ഡോ. ടി. കെ. മാത്യു ചുമതലയേറ്റു. എജൂക്കേഷനില്‍ ഡോക്‌ടറേറ്റ്‌ നേടിയ ഇദ്ദേഹം 24 വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ്‌ മംഗളം കോളജ്‌ ഓഫ്‌ എജൂക്കേഷനിലേക്ക്‌ വരുന്നത്‌.
തിരുവല്ല തീത്തൂസ്‌ ദ്വിതീയന്‍ ടീച്ചേഴ്‌സ്‌ കോളജ്‌ പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം അനലറ്റിക്കല്‍ കെമിസ്‌ട്രിയില്‍ എം.എസ്‌സിയും ഗാന്ധിയന്‍ സ്‌റ്റഡീസില്‍ എം.എയും എജൂക്കേഷനില്‍ എം.എഡും ഗാന്ധിയന്‍ സ്‌റ്റഡീസ്‌ ആന്‍ഡ്‌ പീസ്‌ എജൂക്കേഷനില്‍ എം.ഫിലും നേടിയിട്ടുണ്ട്‌. ദേശീയ, രാജ്യാന്തര തലത്തിലടക്കം നിരവധി സെമിനാറുകളിലും ശില്‍പശാലകളിലും പങ്കെടുത്തിട്ടുള്ള അദ്ദേഹം പ്രമുഖ ജേണലുകളിലടക്കം പഠന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 15 പുസ്‌തകങ്ങളുടെ രചയിതാവാണ്‌. വിവിധ സര്‍വകലാശാലകളുടെ ബോര്‍ഡ്‌ ഓഫ്‌ സ്‌റ്റഡീസില്‍ അംഗമായിരുന്ന ഡോ. ടി.കെ. മാത്യു പ്രവര്‍ത്തനമികവിന്‌ ആറ്‌ പുരസ്‌കാരങ്ങള്‍ക്ക്‌ അര്‍ഹനായി. ഭാരതിയാര്‍ സര്‍വകലാശാലയിലെ റിസര്‍ച്ച്‌ ഗൈഡുമാണ്‌ അദ്ദേഹം.

Ads by Google
Monday 01 Oct 2018 10.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW