Wednesday, December 19, 2018 Last Updated 42 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Oct 2018 01.54 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.ക്ല
ീന്‍ കാമ്പസ്‌, ഗ്രീന്‍ കാമ്പസ്‌ പദ്ധതിക്ക്‌ ഇന്നു തുടക്കം

നാഷണല്‍ സര്‍വീസ്‌ സ്‌കീമും (എന്‍.എസ്‌.എസ്‌.) ശുചിത്വ മിഷനും സംയുക്‌തമായി നടപ്പാക്കുന്നക്ല ീന്‍ കാമ്പസ്‌, ഗ്രീന്‍ കാമ്പസ്‌ പദ്ധതിക്ക്‌ ഇന്ന്‌ സര്‍വകലാശാലയ്‌ക്കു കീഴിലുള്ള കോളജുകളില്‍ തുടക്കമാകും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ്‌ എല്ലാ യൂണിറ്റുകളിലും ഉദ്‌ഘാടനം നടക്കുക. കോട്ടയം ജില്ലാതല ഉദ്‌ഘാടനംരാവിലെ ഒമ്പതിന്‌ കോട്ടയം കലക്‌ടറേറ്റില്‍ വനം-മൃഗസംരക്ഷണ വകുപ്പു മന്ത്രി കെ. രാജു നിര്‍വഹിക്കും. ഇടുക്കി ജില്ലാതല ഉദ്‌ഘാടനം രാവിലെ 10ന്‌ വഴുതല ശാന്തിഗിരി കോളജില്‍ പി.ജെ. ജോസഫ്‌ എം.എല്‍.എ നിര്‍വഹിക്കും. പദ്ധതിയുടെ രണ്ടാംഘട്ടമായി കോളജുകളുടെ സമീപ പ്രദേശത്തെ പ്രളയബാധിത വാര്‍ഡുകള്‍ ദത്തെടുത്ത്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. പദ്ധതി നടത്തിപ്പിനായി സര്‍വകലാശാലയ്‌ക്ക് കീഴിലെ പ്രോഗ്രാം ഓഫീസര്‍മാക്കും വോളണ്ടിയര്‍മാര്‍ക്കും ശുചിത്വമിഷന്‍ പരിശീലനം നല്‍കിയിട്ടുണ്ട്‌.

ഗാന്ധി ജയന്തി ദിനാഘോഷം ഇന്ന്‌

മഹാത്മാഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച്‌ സര്‍വകലാശാലാ കാമ്പസിലെ സ്‌കൂള്‍ ഓഫ്‌ ഗാന്ധിയന്‍ തോട്ട്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസില്‍ ഇന്ന്‌ ഗാന്ധിജയന്തി ദിനാഘോഷം നടക്കും. രാവിലെ 10ന്‌ സെമിനാര്‍ ഹാളില്‍ വൈസ്‌ ചാന്‍സലര്‍ പ്രഫ. സാബു തോമസ്‌ ഉദ്‌ഘാടനം ചെയ്യും. ജോര്‍ജ്‌ മുല്ലക്കര പ്രഭാഷണം നടത്തും. ഡയറക്‌ടര്‍ പ്രഫ. എം.എച്ച്‌. ഇല്യാസ്‌, ഡോ. ഹരിലക്ഷ്‌മീന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

പരീക്ഷാഫലം

2018 ഫെബ്രുവരിയില്‍ സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. (4 പി.എം. - 9 പി.എം.) സപ്ലിമെന്ററി, രണ്ടാം സെമസ്‌റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 15 വരെ അപേക്ഷിക്കാം.

2018 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എ.ജെ.എം.സി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 16 വരെ അപേക്ഷിക്കാം.

2018 മേയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എ. ഭരതനാട്യം (സി.എസ്‌.എസ്‌. റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 15 വരെ അപേക്ഷിക്കാം.

2017 നവംബറില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എസ്‌ സി. സുവോളജി (നോണ്‍ സി.എസ്‌.എസ്‌. സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 15 വരെ അപേക്ഷിക്കാം.

2018 മേയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എസ്‌ സി. പ്ലാന്റ്‌ ബയോടെക്‌നോളജി (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 15 വരെ അപേക്ഷിക്കാം

കേരള

പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍

2019 - 21 വര്‍ഷത്തിലെ ബി.എ/ബി.കോം/ബി.എ അഫ്‌സല്‍ - ഉല്‍ - ഉലാമ/ബി.ബി.എ/ബി.കോം അഡീഷണല്‍ ഇലക്‌ടീവ്‌ (കോ - ഓപ്പറേഷന്‍) എന്നീ വാര്‍ഷിക കോഴ്‌സുകള്‍ക്ക്‌ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ മുഖേന നാലു മുതല്‍ അപേക്ഷിക്കാം. അപേക്ഷകള്‍ നവംബര്‍ ഏഴുവരെ പിഴ കൂടാതെ സ്വീകരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സീറ്റ്‌ ഒഴിവ്‌

രസതന്ത്ര പഠന വകുപ്പില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്‌ എസ്‌.സി, എസ്‌.ടി വിഭാഗങ്ങളില്‍ സീറ്റ്‌ ഒഴിവുണ്ട്‌. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 11 ന്‌ രസതന്ത്ര പഠന വകുപ്പില്‍ ഹാജരാകണം.

പ്രാക്‌ടിക്കല്‍ പരീക്ഷ

2018 മേയില്‍ നടന്ന ഒന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി ബയോടെക്‌നോളജി പരീക്ഷയുടെ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ 10, 11, 25, 26 തീയതികളില്‍ അതതു പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Ads by Google
Tuesday 02 Oct 2018 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW