Monday, October 15, 2018 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Oct 2018 02.09 AM

ബി.എസ്‌.എഫില്‍ 224 എസ്‌.ഐ.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (ബി.എസ്‌.എഫ്‌) സബ്‌ ഇന്‍സ്‌പെക്‌ടര്‍ (ജി.ഡി) തസ്‌തികയിലേക്ക്‌ ബി.എസ്‌.എഫില്‍ ജോലി ചെയ്യുന്ന യോഗ്യരായവര്‍ക്ക്‌ അപേക്ഷിക്കാം. ജനറല്‍ ഡൂട്ടി വിഭാഗത്തില്‍ കോണ്‍സ്‌റ്റബിള്‍, ഹെഡ്‌കോണ്‍സ്‌റ്റബിള്‍, അസിസ്‌റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ട്രേഡ്‌മെന്‍ തസ്‌തികയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ്‌ അവസരം.
സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ലിമിറ്റഡ്‌ ഡിപ്പാര്‍ട്ടുമെന്റല്‍ കോംപറ്റേറ്റീവ്‌ എക്‌സാമിനേഷന്‍ (എല്‍.ഡി.സി.ഇ) 2018-19 വഴിയാണ്‌ തെരഞ്ഞെടുപ്പ്‌. 224 ഒഴിവുകളുണ്ട്‌. പുരുഷന്മാര്‍ക്ക്‌ 213 ഒഴിവുകളും സ്‌ത്രീകള്‍ക്ക്‌ പതിനൊന്ന്‌ ഒഴിവുകളുമാണുള്ളത്‌.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്‌ടോബര്‍ 26.
യോഗ്യത: ബിരുദം അടിസ്‌ഥാന പരിശീലനമുള്‍പ്പെടെ നാലുവര്‍ഷത്തെ സര്‍വീസ്‌ ഉണ്ടായിരിക്കണം.
ഉയര്‍ന്ന പ്രായം: 32 വയസ്‌. അപേക്ഷ അയയ്‌ക്കുന്നതുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ക്ക്‌ www.bsf.nic.in

Ads by Google
Wednesday 03 Oct 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW