Sunday, December 16, 2018 Last Updated 8 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Oct 2018 02.09 AM

ഹിന്ദുസ്‌ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ അപ്രന്റിസ്‌

നവരത്ന കമ്പനിയായ ഹിന്ദുസ്‌ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ ബംഗളുരുവിലെ ടെക്‌നിക്കല്‍ ട്രെയിനിങ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഗ്രാജുവേറ്റ്‌ എന്‍ജിനീയറിങ്‌ അപ്രന്റിസ്‌ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷമാണ്‌ പരിശീലനം. ഓണ്‍ലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്‌ടോബര്‍ ഏഴ്‌. താഴെപ്പറയുന്ന വിഭാഗങ്ങളിലാണ്‌ അപ്രന്റിസ്‌ഷിപ്പ്‌ അവസരം.
1. എയ്‌റോനോട്ടിക്കല്‍ എയ്‌റോ സ്‌പേസ്‌ എന്‍ജിനീയറിങ്‌
2. കെമിക്കല്‍ എന്‍ജിനീയറിങ്‌
3. സിവില്‍ എന്‍ജിനീയറിങ്‌
4. കംപ്യൂട്ടര്‍/കംപ്യൂട്ടര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍ജിനീയറിങ്‌/ഇന്‍ഫര്‍മേഷന്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍ജിനീയറിങ്‌/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.
5. ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്‌/ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്‌
6. ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്‌/ഏവിയോണിക്‌സ് എന്‍ജിനീയറിങ്‌/ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്‌/ ഇന്‍ഡസ്‌ട്രിയല്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ ഇന്‍സ്‌ട്രമെന്റേഷന്‍ എന്‍ജിനീയറിങ്‌/ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്‌.
7. മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌/ഇന്‍ഡസ്‌ട്രിയല്‍ എന്‍ജിനീയറിങ്‌ /ഇന്‍ഡസ്‌ട്രിയല്‍ പ്ര?ഡക്ഷന്‍ എന്‍ജിനീയറിങ്‌/പ്ര?ഡക്ഷന്‍ എന്‍ജിനീയറിങ്‌ മാനേജ്‌മെന്റ്‌.
8. മെറ്റലര്‍ജി എന്‍ജിനീയറിങ ്‌ ആന്‍ഡ്‌ മെറ്റീരിയല്‍ സയന്‍സ്‌ എന്‍ജിനീയറിങ്‌.
യോഗ്യത: മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍ എന്‍ജിനീയറിങ്‌ ബിരുദം/ അംഗീകൃത പ്ര?വിഷനില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്‌.
യോഗ്യതാ പരീക്ഷ ജയിച്ച്‌ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളും മുന്‍പ്‌ അപ്രന്റിഷിപ്പ്‌ പൂര്‍ത്തിയാക്കിയവരും രജിസ്‌റ്റര്‍ ചെയ്‌തവരും അപേക്ഷിക്കാന്‍ യോഗ്യരല്ല. ഒരു വര്‍ഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവരും അയോഗ്യരാണ്‌.
ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും വിജ്‌ഞാപനത്തിന്റെ വിശദവിവരങ്ങള്‍ക്കും www.halinida.com എന്ന വെബ്‌സൈറ്റ്‌ കാണുക.

Ads by Google
Wednesday 03 Oct 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW