Wednesday, October 17, 2018 Last Updated 9 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 04 Oct 2018 09.55 AM

കാലിന് ബലക്കുറവുപോലെ അനുഭവപ്പെടുന്നു. എന്തുകൊണ്ടാണിത്? ഇത് മാറാന്‍ എന്താണ് ചെയ്യേണ്ടത്?

ആയുരാരോഗ്യം
uploads/news/2018/10/253901/askdrayurveda041018a.jpg

''മുട്ടവേദനയ്ക്ക് കാരണം തേയ്മാനം മൂലമാണോ എന്നത് പരിശോധിക്കണം. കുറേസമയം ഇരുന്ന് ഡ്രൈവ് ചെയ്യുന്നതുകൊണ്ടും മുട്ടുവേദന ഉണ്ടാകാം. തടിച്ച ശരീര പ്രകൃതമാണെങ്കില്‍ മുട്ടിന്റെ തേയ്മാനം മൂലവും മുട്ടുവേദനയുണ്ടാകാം''

മുട്ടിനു താഴെ വേദന


എനിക്ക് 38 വയസ്. ഓട്ടോഡ്രൈവറാണ്. വലതു കാലിന്റെ മുട്ടിന് താഴെ കടുത്ത വേദനയുണ്ട്. രാവിലെയാണ് വേദന കൂടുതല്‍. ഇരുന്ന് എണീക്കുമ്പോഴും വേദനയുണ്ട്. നേരം പുലര്‍ന്നാല്‍ വേദന ശമനമുണ്ടാകും. ചില സമയങ്ങളില്‍ കാലിന് ബലക്കുറവുപോലെ അനുഭവപ്പെടുന്നു. എന്തുകൊണ്ടാണിത്? ഇത് മാറാന്‍ എന്താണ് ചെയ്യേണ്ടത്?
------ സുനില്‍ , മുവാറ്റുപുഴ

മുട്ടവേദനയ്ക്ക് കാരണം തേയ്മാനം മൂലമാണോ എന്നത് പരിശോധിക്കണം. കുറേസമയം ഇരുന്ന് ഡ്രൈവ് ചെയ്യുന്നതുകൊണ്ടും മുട്ടുവേദന ഉണ്ടാകാം. തടിച്ച ശരീര പ്രകൃതമാണെങ്കില്‍ മുട്ടിന്റെ തേയ്മാനം മൂലവും മുട്ടുവേദനയുണ്ടാകാം. മെലിഞ്ഞ ശരീരപ്രകൃതമാണെങ്കില്‍ മുട്ടിലുള്ള ജലാംശം കുറഞ്ഞാലും വേദനയുണ്ടാകാം. വേദനയുടെ കൂടുതല്‍ ആണ് ബലക്കുറവ് തോന്നുന്നത്. അതിലേക്കായി രാസ്‌നസപ്തകം കഷായത്തില്‍ Sciatilon Soft Gel Capsule മേമ്പൊടി ചേര്‍ത്ത് കഴിക്കുക Calsiplus tablet -2 നേരം ആഹാരത്തിനു ശേഷം സേവിക്കുക. ബലാരിഷ്ടം, ധന്വന്തരാരിഷ്ടം, അശ്വഗന്ധാരിഷ്ടം ഇവ യോജിപ്പിച്ച് 2 നേരം സേവിക്കുക. കൊട്ടംചുക്കാദി തൈലം, സഹചരാദി തൈലം, കര്‍പ്പൂരാദി തൈലം, പിണ്ഡതൈലം ഇവ യോജിപ്പിച്ച് ദിവസവും രാവിലെ അര മണിക്കൂര്‍ പുരട്ടുക. ഇവയെല്ലാം വൈദ്യനിര്‍ദേശപ്രകാരം ചെയ്യുന്നതാണ് ഉത്തമം. എരിവ്, പുളി, ഇവ കുറയ്ക്കുകയും ധരാളം തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും വേണം.

ഗര്‍ഭം ധരിക്കണം വണ്ണം കുറയ്ക്കണം

ഞാനൊരു അധ്യാപികയാണ്. എനിക്ക് 155 സെന്റി മീറ്റര്‍ ഉയരവും 80 കിലോഗ്രാം ഭാരവുമുണ്ട്. അഞ്ച് വയസുള്ള പെണ്‍കുട്ടിയുടെ അമ്മകൂടിയാണ് ഞാന്‍. ഇപ്പോള്‍ ഒരു കുഞ്ഞുകൂടി വേണമെന്നാഗ്രഹിക്കുന്നു. രണ്ടു തവണ ഗര്‍ഭം ധരിച്ചപ്പോഴും അബോര്‍ഷനായി. അമിത വണ്ണമാണ് ഗര്‍ഭധാരണത്തിന് പ്രധാന തടസമെന്ന് ഡോക്ടര്‍ പറഞ്ഞു. കുറഞ്ഞത് പതിനാല് കിലോഗ്രാം തൂക്കമെങ്കിലും കുറയ്ക്കണമെന്നാണ് ഡോക്ടറുടെ നിര്‍ദേശം. വ്യായാമം ചെയ്യുന്നുണ്ടെങ്കിലും ഭാരം കുറയുന്നില്ല. അമിതവണ്ണം കുറയാന്‍ ആയുര്‍വേദത്തില്‍ പ്രതിവിധിയുണ്ടോ? ജീവിതശൈലിയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം?
---------- സിജി , ആലപ്പുഴ

മേദോഹരമായ ചികിത്സ (അമിത വണ്ണം) ആയുര്‍വേദത്തില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ചികിത്സയില്‍ ഉപരി പകലുറക്കം, ക്രമം തെറ്റിയുള്ള ഭക്ഷണരീതി, ചായയുടെ അമിത ഉപയോഗം, എരിവും പുളിയും ഉപ്പും കൂടുതലുള്ള ആഹാരം ഇവയെല്ലാം കര്‍ശനമായി ഒഴിവാക്കണം.

3 നേരവും ചോറ് ഉണ്ണരുത്. രാവിലത്തെ ആഹാരത്തിന് 5 മണിക്കൂറിന് ശേഷം ഉച്ചയ്ക്കുള്ള ആഹാരം. രാത്രിയില്‍ ലഘുഭക്ഷണം നേരത്തെ കഴിക്കണം. ദാഹശമിനി പൊടിയില്‍ വേങ്ങാക്കാതല്‍, പേരയില ചേര്‍ത്ത് തിളപ്പിച്ച് വെള്ളം ഓരോ ദിവസവും 2 ലിറ്റര്‍ കുടിക്കണം.

വ്യായാമത്തില്‍ നടപ്പാണ് ഏറ്റവും നല്ലത്. ഇത് ശരീരത്തിനും മനസിനും ഒരുപോലെ നല്ലതാണ്. വരണാദി കഷായത്തില്‍ Liporid ഗുളിക മേമ്പൊടി ചേര്‍ത്ത് കഴിക്കുക. അയസ്‌കൃതി, പുനര്‍ന്നവാസവം, ദേവദാര്‍വാരിഷ്ടം ഇവ തുല്യമായി യോജിപ്പിച്ച് ത്രിഫലാ ഗുല്‍ഗുലു മേമ്പൊടി ചേര്‍ത്ത് കഴിക്കുക. കിടക്കാന്‍ സമയം വരാ ചൂര്‍ണം ഒരു സ്പൂണ്‍ തേന്‍
ചേര്‍ത്ത് കഴിക്കുക.

ഡോ. ശ്യാംകിഷോര്‍
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
നാഗാര്‍ജ്ജുന ആയുര്‍വേദിക് ഗ്രൂപ്പ്, തൊടുപുഴ

Ads by Google
Thursday 04 Oct 2018 09.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW