Tuesday, October 23, 2018 Last Updated 8 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 04 Oct 2018 12.53 PM

ചാര്‍ജിംഗിനിടയിൽ ഷവോമി മി A1 പൊട്ടിത്തെറിച്ചു

Xiaomi Mi A1

ഷവോമി മി A1 ചാർജ്ജിൽ ഇട്ടിരിക്കെ പൊട്ടിത്തെറിച്ചു. എട്ട് മാസങ്ങൾക്ക് മുമ്പ് വാങ്ങിയ ഷവോമി മി A1 ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഷവോമിയുടെ മി ഫോറത്തിലാണ് ഈ സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. ഫോറത്തിലെ ഒരു അംഗം ആണ് ഈ സംഭവത്തെ കുറിച്ച് എഴുതിയിരിക്കുന്നത്. ഫോണിന്റെ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാത്രി ഫോൺ ചാർജ്ജിൽ ഇട്ട ശഷം ഇയാൾ കിടന്നുറങ്ങി. രാവിലെ നോക്കുമ്പോൾ ആണ് തന്റെ ഫോൺ പൊട്ടിത്തെറിച്ച നിലയിൽ ഇയാൾ കണ്ടത്.

ബാറ്ററി സ്ഥിതി ചെയ്യുന്ന ഭാഗത്താണ് പൊട്ടിത്തെറി ഉണ്ടായത് എന്ന് വ്യക്തമായി മനസ്സിലാക്കാം. എന്നാൽ മുൻവശത്ത് ഫോണിന്റെ ഡിസ്പ്ളേക്ക് കാര്യമായ കുഴപ്പങ്ങൾ ഒന്നുമുണ്ടായിട്ടില്ല.

നിലവിൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രസ്താവനയും കമ്പനി ഇറക്കിയിട്ടില്ല. എന്തായാലും സംഭവത്തെ തുടർന്ന് നഷ്ടപരിഹാരത്തിനായി ഇദ്ദേഹം ഷവോമിയുമായി ബന്ധപ്പെടും.

അതേഅസമയം, വിപണിയിൽ ഇറങ്ങിയിട്ട് ഇത്രയും കാലമായിട്ടും ഒരിക്കൽ പോലും ഒരു മി A1 പൊട്ടിത്തിച്ച സംഭവം ഇതല്ലാതെ വേറെ എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത്തരം ഒരു സംഭവത്തിന്റെ പേരിൽ മി A1 ഉപയോഗിക്കുന്നവരോ മറ്റു ഷവോമി ഫോണുകൾ ഉപയോഗിക്കുന്നവരൊ പേടിക്കേണ്ട.

Ads by Google
Ads by Google
Loading...
TRENDING NOW