Sunday, July 21, 2019 Last Updated 6 Min 10 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 05 Oct 2018 01.56 AM

എതിര്‍ക്രിസ്‌തുക്കളുടെ അന്ത്യനാഴിക

uploads/news/2018/10/254204/franco_latest051018.jpg

ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ അപരാധിയാണോയെന്നു കോടതി തീരുമാനിക്കട്ടെ എന്ന കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ വാദം ന്യായമാണ്‌. അതേ, കോടതി തീരുമാനിക്കട്ടെ. അതിനു കാത്തുനില്‍ക്കാതെ അദ്ദേഹത്തെ വെള്ളപൂശിയെടുക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ ക്രൈസ്‌തവവികാരം കുത്തിപ്പൊക്കുന്നു. അതിന്‌ യേശുവിനെ കൂട്ടുപിടിക്കുന്നു. ഇങ്ങനെ
ചിന്തിച്ചാല്‍, എണ്‍പതില്‍പരം ദിവസം ജയിലില്‍ കിടന്ന നടന്‍ ദിലീപിന്‌ എന്തു നീതി കിട്ടി? ദിലീപിനെ മാസങ്ങളോളം മാധ്യമങ്ങള്‍ ആക്ഷേപിച്ചു. കുറ്റവാളി എന്ന നിലയ്‌ക്കായിരുന്നു മാധ്യമവിചാരണ.

ദിലീപ്‌ പീഡിപ്പിച്ചുവെന്ന്‌ ഒരു സ്‌ത്രീയും നേരിട്ടു പരാതി നല്‍കിയിട്ടില്ലെന്ന്‌ ഓര്‍ക്കണം. ഇത്‌ അന്ത്യനാഴിക ആകുന്നു. എതിര്‍ക്രിസ്‌തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ അനേകം എതിര്‍ക്രിസ്‌തുക്കള്‍ എഴുന്നേറ്റിരിക്കയാല്‍ അന്ത്യനാഴിക ആകുന്നു (1 യോഹന്നാന്‍ 2:18)

തെറ്റു ചെയ്യാത്ത ക്രിസ്‌തു ക്രൂശിക്കപ്പെട്ടു. ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലും തെറ്റുചെയ്‌തിട്ടില്ല; ചെയ്‌തോയെന്നു കോടതി തീരുമാനിക്കട്ടെ. ബിഷപ്‌ ഫ്രാങ്കോയുടെ സ്‌നേഹിതനായ മാര്‍ മാത്യു അറയ്‌ക്കല്‍ മാധ്യമങ്ങളോട്‌ ഇതേ അര്‍ത്ഥത്തിലാണ്‌ സംസാരിച്ചത്‌. ബിഷപ്‌ ഫ്രാങ്കോയുമായി ക്രിസ്‌തുവിനെ താരതമ്യം ചെയ്‌തു എന്ന തരത്തില്‍ വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നിരിക്കുന്നു.

ഐ.പി.സി. 342, 376(2), 376 ്യ(ന്റ), 377, 506 (1) തുടങ്ങിയ വകുപ്പുകളനുസരിച്ചു കേസ്‌ രജിസ്‌റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ബിഷപ്‌ ഫ്രാങ്കോയെ ന്യായീകരിക്കാന്‍ ക്രൈസ്‌തവര്‍ ദൈവപുത്രനെന്നു വിശ്വസിക്കുന്ന യേശുവിനെ കാഞ്ഞിരപ്പള്ളി ബിഷപ്‌ കൂട്ടുപിടിച്ചു സംസാരിച്ചപ്പോള്‍ ഒട്ടനവധി വിശ്വാസികള്‍ക്ക്‌ അസഹിഷ്‌ണുത തോന്നിയിട്ടുണ്ടാകണം. ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, തടഞ്ഞുവയ്‌ക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണു ഫ്രാങ്കോയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

**** ബിഷപ്‌ ഫ്രാങ്കോയും ദിലീപും

ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ അപരാധിയാണോയെന്നു കോടതി തീരുമാനിക്കട്ടെ എന്ന ബിഷപ്പിന്റെ വാദം ന്യായമാണ്‌. അതേ, കോടതി തീരുമാനിക്കട്ടെ. അതിനു കാത്തുനില്‍ക്കാതെ അദ്ദേഹത്തെ വെള്ളപൂശിയെടുക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ ക്രൈസ്‌തവവികാരം കുത്തിപ്പൊക്കുന്നു. അതിന്‌ യേശുവിനെ കൂട്ടുപിടിക്കുന്നു. ഇങ്ങനെ ചിന്തിച്ചാല്‍, എണ്‍പതില്‍പരം ദിവസം ജയിലില്‍ കിടന്ന നടന്‍ ദിലീപിന്‌ എന്തു നീതി കിട്ടി? ദിലീപിനെ മാസങ്ങളോളം മാധ്യമങ്ങള്‍ ആക്ഷേപിച്ചു. കുറ്റവാളി എന്ന നിലയ്‌ക്കായിരുന്നു മാധ്യമവിചാരണ.

അറിഞ്ഞോ അറിയാതെയോ ദിലീപിനെ പിന്തുണയ്‌ക്കാന്‍ ശ്രമിച്ചവരെ പീഡനത്തിനു കൂട്ടുനില്‍ക്കുന്നവര്‍ എന്നാക്ഷേപിച്ചു. ദിലീപിനെ അകത്താക്കിയെന്നു വീരസാഹസിക ശൈലിയില്‍ മാധ്യമങ്ങളെ അറിയിക്കാന്‍മാത്രം ഒരു പ്രത്യേക റൂറല്‍ എസ്‌.പി. കേരളത്തില്‍ ജോലി ചെയ്‌തു. ദിലീപ്‌ പീഡിപ്പിച്ചുവെന്ന്‌ ഒരു സ്‌ത്രീയും നേരിട്ടു പരാതി നല്‍കിയിട്ടില്ലെന്ന്‌ ഓര്‍ക്കണം.

ദിലീപിനു കിട്ടാത്ത സൗജന്യം ബിഷപ്‌ ഫ്രാങ്കോയ്‌ക്കു കിട്ടേണ്ട കാര്യമെന്ത്‌? നിയമത്തിനു ദിലീപെന്നോ ഫ്രാങ്കോയെന്നോ വേര്‍തിരിവുണ്ടോ? മാത്രവുമല്ല, സഭാ മുതലാളിമാര്‍ കന്യാസ്‌ത്രീക്കെതിരേ രൂക്ഷമായ വ്യക്‌തിഹത്യ രഹസ്യമായും പരസ്യമായും തുടരുന്നു. പതിമൂന്നു തവണ പീഡിപ്പിച്ചിട്ടും പരാതിപ്പെടാഞ്ഞതെന്താണെന്നാണു ചോദ്യം. ഉത്തരം ലളിതം. ആദ്യതവണ കന്യാസ്‌ത്രീ പരാതി പറഞ്ഞിരുന്നുവെങ്കില്‍ ഒന്നുകില്‍ അവര്‍ അജ്‌ഞാതജഢമായി പൊന്തും; അതുമല്ലെങ്കില്‍ നാം കേള്‍ക്കാനിടയില്ലാത്ത ഏതെങ്കിലുമൊരു വടക്കേ ഇന്ത്യന്‍ കുഗ്രാമത്തില്‍ പുതുതായി തുറക്കപ്പെടുന്ന മഠത്തില്‍ പരോക്ഷ തടങ്കലില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവരുമായിരുന്നു.

എതിര്‍ ക്രിസ്‌തുവിനു ക്രിസ്‌തുവിനേക്കാള്‍ രാഷ്‌ട്രീയസ്വാധീനമുണ്ടാകുക സ്വാഭാവികമാണല്ലോ. അതിരിക്കട്ടെ, യേശുവിനെ എന്തിനാണ്‌ ക്രൂശിച്ചത്‌? സീസര്‍ക്കുള്ളതു സീസര്‍ക്കും ദൈവത്തിനുള്ള ദൈവത്തിനും എന്നുപറഞ്ഞ്‌ നികുതിനിഷേധമെന്ന കുറ്റാരോപണത്തില്‍ പിടിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ച ക്രിസ്‌തു ചെയ്‌ത തെറ്റെന്ത്‌? കഷ്‌ടിച്ച്‌ ഇങ്ങനെ കണ്ടെത്താം.

പീലാത്തോസ്‌ അവനോട്‌: എന്നാല്‍ നീ രാജാവ്‌ തന്നെയല്ലോ എന്നു പറഞ്ഞതിന്‌ യേശു നീ പറഞ്ഞതുപോലെ ഞാന്‍ രാജാവു തന്നെ, സത്യതല്‍പ്പരായവരെല്ലാം എന്റെ വാക്കുകേള്‍ക്കുന്നു എന്നുത്തരം പറഞ്ഞു. പീലാത്തോസ്‌ പുറത്തുവന്ന്‌ ഞാന്‍ ഇവനില്‍ ഒരു കുറ്റവും കാണുന്നില്ല എന്നു പറഞ്ഞു. (യോഹന്നാന്‍ 18: 17)

പീലാത്തോസിനുപോലും യേശുവില്‍ കുറ്റം കണ്ടെത്താനായില്ല. എന്നാല്‍, പിന്നീട്‌ ആള്‍ക്കൂട്ട വിധിക്കു പീലാത്തോസ്‌ വഴങ്ങി. ബലാത്സംഗകുറ്റം ചുമത്തപ്പെട്ടാണ്‌, ക്രൈം 746/2018 പ്രകാരം ബിഷപ്‌ ഫ്രാങ്കോ ജയിലില്‍ കിടക്കുന്നത്‌. ക്രിസ്‌തുവും ഫ്രാങ്കോയും ഏത്‌ അദൃശ്യബിന്ദുവില്‍ ഒന്നാകുന്നുവെന്ന്‌ എത്ര തവണ ബൈബിള്‍ വായിച്ചിട്ടും മനസിലാകുന്നില്ല.

ക്രിസ്‌തു തന്റെ ജീവിതകാലത്ത്‌ പറഞ്ഞതു മുഴുവന്‍ കേരളത്തിലെ ക്രൈസ്‌തവ സഭകളെ മുന്നില്‍ കണ്ടുകൊണ്ടായിരുക്കുമോ? ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ ഇവര്‍പോലും അറിയുന്നില്ല എന്നു ക്രിസ്‌തു പറഞ്ഞു. ആരെ ഉദ്ദേശിച്ചാണെന്ന്‌ വ്യക്‌തമായി കാണും. ബിഷപ്പുമാരുടെയും രൂപതകളുടെയും ആസ്‌തി മാധ്യമങ്ങളില്‍ വാര്‍ത്തയായി നിറയുന്ന കാലമാണ്‌.

നിഷേധിക്കാനാവാത്ത ധനസ്‌ഥിതി കണക്കുകള്‍. ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്‌ ഒട്ടകം സൂചിക്കുഴയിലൂടെ പ്രവേശിക്കുന്നതുപോലെ എന്ന ക്രിസ്‌തുവിന്റെ ഉപമ, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള ഈ ചെറിയ സംസ്‌ഥാനത്തുവന്നു തറയ്‌ക്കുന്നു. രൂപതയ്‌ക്ക്‌ രൂപതാ എന്നൊരര്‍ത്ഥം കാണുന്നുണ്ടെന്നു വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത്‌ എം.എ. ബേബി പറഞ്ഞതു വന്‍ വിവാദമായിരുന്നു. കവി കുരീപ്പുഴ ശ്രീകുമാര്‍ നടത്തിയ നിരീക്ഷണം ആവര്‍ത്തിക്കുകമാത്രമായിരുന്നുവെന്നു ബേബി വിശദീകരിച്ചിട്ടും വിവാദം അണഞ്ഞില്ല. സഭകളുടെ ധനസ്‌ഥിതി റിപ്പോര്‍ട്ടുകള്‍ വായിക്കുന്ന മനുഷ്യര്‍ രൂപതാ നിര്‍വചനത്തിന്റെ യുക്‌തിഭദ്രതയോര്‍ത്ത്‌ അഭിമാനിക്കും.

കുറുനരികള്‍ക്ക്‌ മാളവും പറവകള്‍ക്ക്‌ ആകാശവും ഉണ്ട്‌; മനുഷ്യപുത്രനു തലചായ്‌ക്കാന്‍ മണ്ണിലിടമില്ലെന്നു ക്രിസ്‌തു പറഞ്ഞത്‌ ധനാഢ്യരായ രൂപതാദ്ധ്യക്ഷന്മാര്‍ ഇപ്പോള്‍ ഉറക്കെ വായിക്കാന്‍ മടിക്കുന്നു.
മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമെന്നൊക്കെ പറയുംപോലെ പാലാ സബ്‌ജയില്‍ ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറുമോയെന്നു സംശയിക്കണം. സാധ്യതയുണ്ട്‌. ബിഷപ്പുമാരുടെ ജയിലിലേക്കുള്ള ഒഴുക്കുകാരണം രാഷ്‌ട്രീയ നേതാക്കള്‍ക്കും പിടിച്ചുനില്‍ക്കാന്‍ കാരാഗൃഹസന്ദര്‍ശനം നടത്തേണ്ടിവരുന്നു.

സത്യസന്ധനായ ഒരു സഭാവിശ്വാസി കള്ളക്കേസില്‍ കുടുങ്ങി ജയിലില്‍ കിടന്നാല്‍ ഏതെങ്കിലും ബിഷപ്‌, പോകട്ടെ വൈദികനെങ്കിലും ചെന്നു കാണുമോയെന്നു വിശ്വാസികള്‍ സ്വയം ചോദിക്കണം. സന്തോഷ്‌ മാധവന്‍ ഉള്‍പ്പെടെയുള്ള വ്യാജനോ അല്ലാത്തവരോ ആയ സന്ന്യാസി വേഷക്കാര്‍ ക്രിമിനല്‍ കേസില്‍ പ്രതികളായിട്ടുണ്ട്‌. അവര്‍ ശിക്ഷ അനുഭവിക്കുന്നു. ജാതിവികാരമിളക്കാന്‍ ആരെങ്കിലും ശ്രമിച്ചതായി കേട്ടിട്ടില്ല.
കള്ളപ്രവാചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍, ഏത്‌ ആത്മാവിനെയും വിശ്വസിക്കാതെ, ആത്മാക്കള്‍ ദൈവത്തില്‍നിന്നുള്ളവയോ എന്ന്‌ ശോധന ചെയ്‌വിന്‍ (1 യോഹന്നാന്‍ 4: 2)

മൊബൈല്‍ ഫോണ്‍: 9447480109

Email : abrahammathew07gmail.com

Ads by Google
Ads by Google
Loading...
TRENDING NOW