Wednesday, October 17, 2018 Last Updated 5 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 03.31 PM

വിയര്‍പ്പുനാറ്റമോ പരിഹാരമുണ്ട് ?

''വിയര്‍പ്പുനാറ്റം മിക്കവര്‍ക്കും ഒരു പ്രശ്നം തന്നെയാണ്. പലരും ഇതൊഴിവാക്കാന്‍ ഡിയോഡറന്റും പെര്‍ഫ്യൂമും മറ്റും ഉപയോഗിക്കുന്നവരാണ്.
uploads/news/2018/10/254285/health051018a.jpg

എന്തുകൊണ്ടാണ് ശരീരത്തില്‍ വിയര്‍പ്പുണ്ടാവുന്നത്? സത്യത്തില്‍ ശരീരം വിയര്‍ക്കുന്നതല്ല പ്രശ്‌നം. ഈ വിയര്‍പ്പ് നമ്മുടെ ശരീരത്തിലെ അഴുക്കും ബാക്ടീരിയയുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് അസഹ്യമായ ദുര്‍ഗന്ധമുണ്ടാകുന്നത്.

അതുപോലെതന്നെ വിയര്‍പ്പ് വസ്ത്രങ്ങളില്‍ തങ്ങിനിന്നും ബാക്ടീരിയയുമായി പ്രവര്‍ത്തിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. നിയന്ത്രണാതീതമായ വിയര്‍പ്പാണെങ്കില്‍ ഒരു ഡോക്ടറുടെ അഭിപ്രായം തേടി എന്താണ് കാരണമെന്ന് കണ്ടുപിടിക്കാവുന്നതാണ്.

അമിത വിയര്‍പ്പിന് കാരണങ്ങള്‍...


ശരീരം കൂടുതലായി ചൂടാവുന്നത്, പാരമ്പര്യം , എരിവുള്ള ഭക്ഷണം കഴിക്കുന്നത്, വ്യായാമം ചെയ്യുന്നത്, മാനസിക സമ്മര്‍ദ്ദം ഇവയൊക്കെ അമിത വിയര്‍പ്പിന്റെ ചില കാരണങ്ങളാണ്. ഇവ കൂടാതെ ചിലരോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം ശരീരത്തില്‍ അമിതമായി വിയര്‍പ്പുനാറ്റമുണ്ടാവാറുണ്ട്. കഫീനടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗവും, കടുത്ത മാനസിക സമ്മര്‍ദ്ദവും അമിത ശരീര ഭാരവും വിയര്‍പ്പു വര്‍ധിക്കാന്‍ കാരണമാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1 ശരീരത്തിന് യോജിക്കുന്ന തരത്തിലുള്ള ഡിയോഡറന്റുകളും സോപ്പുകളും തെരഞ്ഞെടുക്കുക. ചില ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ ശരീരത്തിന് യോജിക്കുന്നവയല്ല. അവ ശരീരത്തില്‍ ബാക്ടീരിയ വളരുന്നതിനിടയാക്കും.
2 മദ്യം, സിഗരറ്റ് ഇവ ഉപയോഗിക്കുന്നവര്‍ക്ക് വിയര്‍പ്പ് നിയന്ത്രിക്കാനുള്ള കഴിവില്ലാതാക്കും. ഇത് ശരീരം അമിതമായി വിയര്‍ക്കാനിടയാക്കും.
3 പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കി കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഗുണമേന്മയുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിച്ചുള്ള അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
4 അമിതമായ ശരീര ഭാരം ശരീരത്തിലെ അമിതവിയര്‍പ്പിനും ദുര്‍ഗന്ധത്തിനും ഒരു കാരണമാണ്. എരിവ് ഒഴിവാക്കി ഫൈബര്‍ കൂടുതലുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.

വിയര്‍പ്പുനാറ്റത്തെ ചെറുക്കാം...


1. കഴിയുന്നതും തണുത്ത വെള്ളത്തില്‍ കുളിക്കുക. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിന്റെ താപനില വര്‍ധിപ്പിക്കുകയും അമിതമായി വിയര്‍ക്കാനിടയാക്കുകയും ചെയ്യും.
2. ശരീരത്തില്‍ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടുന്നത് ശീലമാക്കുക. ഇത് നേരിട്ട് ശരീരത്തില്‍ വെയിലടിക്കുന്നത് തടയും.
3. ആഴ്ചയിലൊരിക്കല്‍ മഞ്ഞള്‍ തേച്ചു / ചന്ദനം അരച്ച് പുരട്ടി കുളിക്കാം.
4. വെള്ളത്തില്‍ അല്‍പ്പം ചെറുനാരങ്ങാനീര് ഒഴിച്ച ശേഷം കുളിക്കാം.
5. ദിവസവും രണ്ട് നേരം കുളിക്കുക. ഇത് ശരീരത്തിലെ ദുര്‍ഗന്ധം ഇല്ലാതാക്കുന്നു.
6. ഒരു കഷണം നാരങ്ങ മുറിച്ച് കക്ഷത്തില്‍ പുരട്ടുന്നത് വിയര്‍പ്പുഗന്ധം ഒഴിവാക്കാന്‍ സഹായിക്കും. അതുപോലെ തന്നെ രാത്രി ഉറങ്ങാന്‍ പോകുന്നതിനുമുന്‍പ് കുറച്ച് ആപ്പിള്‍സെഡാര്‍
വിനിഗര്‍ കക്ഷത്തില്‍ പുരട്ടുക.

എസ് അനു

Ads by Google
Friday 05 Oct 2018 03.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW