Tuesday, December 18, 2018 Last Updated 56 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 04.10 PM

നീതിശാസ്ത്രത്തില്‍ നിന്നും

uploads/news/2018/10/254292/joythi051018a.jpg

അമ്മയില്ലാത്ത കുഞ്ഞും, ക്ഷമിക്കാനറിയാത്ത ജീവിതവും പുളിയില്ലാത്ത ഭക്ഷണവും സുഖമറിയുകയില്ല. വിഡ്ഢികള്‍ സ്വന്തം വീട്ടിലും പ്രഭുക്കള്‍ സ്വന്തം ഗ്രാമത്തിലും രാജാക്കന്മാര്‍ സ്വന്തം രാജ്യത്തും, വിദ്വാന്മാര്‍ എല്ലായിടത്തും പൂജിക്കപ്പെടും.

അലങ്കാരത്തിന് വസ്ത്രവും ഭക്ഷണത്തിന് രുചിയും സ്ത്രീകള്‍ക്ക് സ്വഭാവഗുണവും പണ്ഡിതന്മാര്‍ക്ക് വിദ്യയും സര്‍വ്വധനാല്‍ പ്രധാനം. സ്വഭാവഗുണമുള്ള സ്ത്രീകള്‍- നവരത്‌നങ്ങള്‍ക്ക് തുല്യം.

വിദ്യകളില്‍ വളരെയേറെ പ്രധാനമാണ് സംഗീതം. ഗാനാലാപനത്താല്‍ രോഗം മാറിയ കഥയും ഉണ്ട്. ദീപാവലി സുദിനത്തില്‍ ദേവിയെ സ്തുതിച്ചുപാടിയ സംഗീത വിദ്വാന്റെ മുന്നില്‍ ദേവി പ്രത്യക്ഷപ്പെട്ടു. ഭക്തിഗാനങ്ങള്‍ സൂര്യപ്രകാശത്തിന് തുല്യമാണ്. യുഗങ്ങള്‍ നാലിലും ദൈവദര്‍ശനം മാത്രമാണ് പുണ്യദര്‍ശനം.

ഗംഗാ, ഗോദാവരി, കാവേരി എന്നീ പ്രധാന നദികള്‍- കാടുകളിലൂടെയും ഗ്രാമങ്ങളിലൂടെയും ഒഴുകി, ജീവജാലങ്ങള്‍ക്കെല്ലാം ദാഹതീര്‍ത്ഥം നല്‍കി വീണ്ടും കടലില്‍ ചെന്നെത്തുന്നു. അതുപോലെതന്നെ സൂര്യഭഗവാനും രാവിലെ ഉദിച്ച് സന്ധ്യയ്ക്ക് അസ്തമിച്ച്, ദിവസം, ആഴ്ച, മാസം, വര്‍ഷം എന്നിവ പ്രദാനം ചെയ്ത് ഒരിക്കലും അവസാനിക്കാതെ വിശ്രമമല്ലാത്ത ജീവിതം നയിക്കുന്നു.

മനുഷ്യജന്മം നമുക്കുവേണ്ടി മാത്രം പ്രദാനം ചെയ്യുന്നതല്ല- ഈശ്വരന്‍. പരോപകാരാര്‍ത്ഥമീ ജന്മം.

സമ്പാ: ജ്യോതിവാണീ ആനന്ദ്, മഞ്ചേരി
മൊ: 89218625170

Ads by Google
Friday 05 Oct 2018 04.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW