Tuesday, December 18, 2018 Last Updated 40 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 07.42 PM

തളര്‍ന്ന അച്ഛനെ ഉപേക്ഷിച്ച് അമ്മ പോയി: കൂട്ടായി അച്ഛനെ പരിചരിച്ച് മകള്‍, ലോകത്തിന്റെ മനം കവരുന്നത് ആറു വയസുകാരി

6-year-old girl,  Paralysed father

ലോകത്തിന് മാതൃകയായ ജീവിതമാണ് ആറ് വയസ്സുകാരിയായ ജിയ ജിയയുടേത്. ചൈന സ്വദേശിയായ ജിയയുടെ പിതാവ് വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന വ്യക്തിയാണ്. കൂടാതെ പിതാവിനെ ഉപേക്ഷിച്ച് ജിയയുടെ മാതാവും പോയി. എന്നാല്‍ തന്റെ പിതാവിനെ പൊന്നു പോലെയാണ് ഇവള്‍ നോക്കുന്നത്. പിതാവിന് മാത്രമല്ല പ്രായമായ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കാര്യങ്ങളെല്ലാം ഇവളാണ് നോക്കുന്നത്.

കാര്‍ അപകടത്തില്‍പ്പെട്ട് കാലിന് താഴോട്ട് തളര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന സമയത്താണ് ഭാര്യ ഹെയ്‌സെംഗിനെ ഉപേക്ഷിച്ച് പോയത്. കുറച്ച് ദിവസം അമ്മയുടെ വീട്ടില്‍ താമസിച്ചിട്ട് വരാമെന്ന് പറഞ്ഞാണ് പോയത്. എന്നാല്‍ പിന്നീടൊരിക്കലും അവള്‍ തിരിച്ച് വന്നില്ല. ജിയയുടെ മൂത്ത സഹോദരനേയും കൂട്ടിയാണ് അവര്‍ പോയത് ടിയാന്‍ ഹെയ്‌സെംഗ് പറഞ്ഞു. എപ്പോഴെങ്കിലും അമ്മയെ മിസ്സ് ചെയ്യുന്നുണ്ടെന്ന് ചോദിച്ചാല്‍ ജിയയുടെ മറുപടി ഇങ്ങനെ. 'ഇല്ല, അവര്‍ ഒരിക്കല്‍ പോലും അച്ഛനെ വേണ്ട വിധത്തില്‍ പരിചരിച്ചിരുന്നില്ല. അമ്മയെ മിസ്‌ചെയ്യുന്നില്ലെങ്കിലും സഹോദരനെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ജിയ പറയും. എന്നാല്‍ എനിക്ക് സഹോദനെ മിസ്സ് ചെയ്യുന്നുണ്ട്.

'ആദ്യമൊക്കെ അച്ഛന് ഷേവ് ചെയ്തു കൊടുക്കുന്നത് എങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു. ആദ്യമൊക്കെ എന്നും അച്ഛന്റെ മുഖത്ത് മുറിവുണ്ടാക്കുമായിരുന്നു. മുഖം മുറിഞ്ഞ് ചോര പോലും വന്നിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും അച്ഛന് വേദനിക്കുന്നതായി അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ വൃത്തിയായി ഷേവ് ചെയ്യാന്‍ പഠിച്ചെന്നും ജിയ പറയുന്നു. ജിയ എന്റെ ഇരുകൈകളാണ്. അവള്‍ക്കിപ്പോള്‍ നന്നായി ഷേവ് ചെയ്യാന്‍ അറിയാം ഹെയ്‌സെംഗ് ചിരിച്ചുകൊണ്ട് മകളെ സപ്പോര്‍ട്ട് ചെയ്യുന്നു.

രാവിലെ കൃത്യം ആറു മണിക്ക് ജിയ എഴുന്നേല്‍ക്കും. പിന്നീട് അര മണിക്കൂറോളം പിതാവിന് ശരീരം മസാജ് ചെയ്തു കൊടുക്കും. സ്‌കൂളിലേക്ക് പോകുന്നതിന് മുന്‍പ് പിതാവിനെ കിടക്കയില്‍ നിന്നും എഴുന്നേല്‍പ്പിച്ച് കുളിപ്പിച്ച് നല്ല വസ്ത്രങ്ങള്‍ ധരിപ്പിക്കും. എന്നിട്ടാണ് അവള്‍ സ്‌കൂളിലേക്ക് പോകുക. സ്‌കൂളില്‍ നിന്നും വന്നാലുടന്‍ വീട്ട് ജോലികള്‍ ചെയ്യുന്നതിന് മുത്തശ്ശിയെ സഹായിക്കും. മുത്തശ്ശിയോടൊപ്പം രാത്രിക്കുള്ള ഭക്ഷണം തയ്യാറാക്കുകയും പിതാവിനെ ഊട്ടുകയും ചെയ്യും. തുടര്‍ന്ന് അച്ഛന്‍ ഉറങ്ങി എന്ന് ഉറപ്പായിട്ടേ അവള്‍ കിടക്കാന്‍ പോകുകയുള്ളൂ. ഇതാണ് ജിയയുടെ ഒരു ദിവസം. വാക്കുകളില്‍ ഒതുങ്ങാത്ത സ്‌നേഹത്തിന്റെ വിഡിയോ സോഷ്യല്‍ ലോകത്തും വൈറലാവുകയാണ്.

Ads by Google
Friday 05 Oct 2018 07.42 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW