Wednesday, October 17, 2018 Last Updated 11 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 07.47 PM

ഇടംകൈയ്യാണോ വശം? ബുദ്ധിശാലിയാണെന്ന് അഭിമാനിക്കാന്‍ വരട്ടെ, പേടിപ്പെടുത്തുന്ന പഠനങ്ങളും പുറത്ത്

Left-handed people

ഇടംകൈയ്യന്മാരായ ആളുകള്‍ വളരെ കുറവാണ്. മിക്ക ആളുകളും വലത് കൈയ്യാണ് എല്ലാ കാര്യങ്ങള്‍ക്കും ഉപയോഗിക്കാറ്. ഇടത് കൈ ഉപയോഗിച്ച് എഴുതുന്നവരെ കുറിച്ച് പലതരത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇടത് കൈ കൊണ്ട് എഴുതുന്നവര്‍ ചെറുപ്പത്തിലെ മരിക്കാമെന്നാണ് ചില പഠനങ്ങളില്‍ പറയുന്നത്. ഇടത് കൈ കൊണ്ട് എഴുതുന്നവര്‍ ദുഷ്പ്രവൃത്തികള്‍ ചെയ്യുകയും കൂടുതല്‍ മദ്യപിക്കുന്നവരുമാകാമെന്ന് മറ്റൊരു പഠനങ്ങള്‍ പറയുന്നു. ഇംണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ലിവര്‍ പൂള്‍ ഇതിനെ കുറിച്ച് പഠനം നടത്തിയിരുന്നു.

വലതു കൈ കൊണ്ട് എഴുതുന്നവരെക്കാള്‍ ബുദ്ധിശാലികളാണ് ഇടത് കൈ കൊണ്ട് എഴുതുന്നവരെന്നാണ് അടുത്തിടെ വന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇടത് കൈ ഉപയോഗിച്ച് എഴുതുന്നവര്‍ വലിയ പ്രതിഭശാലികളാണെന്നും മറ്റു ചില പഠനങ്ങളില്‍ പറയുന്നുണ്ട്. ഇടത് കൈ ഉപയോഗിച്ച് എഴുതുന്നവര്‍ക്ക് ഓര്‍മ്മശക്തി കൂടുതലായിരിക്കും. സംഗീതജ്ഞര്‍, ചെസ് കളിക്കാര്‍, ആര്‍ട്ടിസ്റ്റുകള്‍, തുടങ്ങിയവരാണ് കൂടുതലുമായി ഇടത് കൈ ഉപയോഗിക്കുന്നത്. ഇടത് കൈ ഉപയോഗിക്കുന്നവര്‍ കണക്ക് കൈകാര്യം ചെയ്യാന്‍ വളരെയധികം മിടുക്കരായിരിക്കുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. മുന്‍ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ, വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബില്‍ഗേറ്റ്‌സ്, ഫുഡ്‌ബോളര്‍ ലയോണല്‍ മെസ്സി എന്നിവര്‍ ഇടത് കൈയ്യാണ് എഴുതാന്‍ ഉപയോഗിച്ചിരുന്നത്.

Ads by Google
Friday 05 Oct 2018 07.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW