Monday, October 15, 2018 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 06 Oct 2018 01.50 AM

ഇതും അയ്യപ്പന്റെ ഹിതം

uploads/news/2018/10/254481/re6.jpg

ശബരിമലയില്‍ പ്രായഭേദമെന്യേ സ്‌ത്രീകള്‍ പ്രവേശിക്കുന്നതിനെച്ചൊല്ലി പല രീതിയിലുള്ള പ്രതികരണങ്ങളാണ്‌ ഉയരുന്നത്‌. കലിയുഗവരദനായ അയ്യപ്പന്‍ മുന്‍കൂട്ടി നിശ്‌ചയിച്ചതു പോലെയാണ്‌ കാര്യങ്ങള്‍ നടക്കുന്നത്‌. അതിന്‌ ആരെയും കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അശുദ്ധിയായി കിടന്ന പമ്പയെ പ്രളയം കൊണ്ട്‌ ഒറ്റയടിക്കു ശുദ്ധമാക്കിയതിനെത്തുടര്‍ന്നു സ്‌ത്രീപ്രവേശന കാര്യത്തില്‍ സുപ്രീകോടതി വിധി വന്നതു അയ്യപ്പന്റെ ഹിതമായിട്ടുവേണം കരുതാന്‍. ശബരിമലയില്‍ അയ്യപ്പന്‌ ഇഷ്‌ടമില്ലാത്തതൊന്നും നടക്കില്ല.
മറ്റു സംസ്‌ഥാനങ്ങളില്‍നിന്നുള്ള സ്‌ത്രീകള്‍ ഉടന്‍ ദര്‍ശനത്തിനെത്തുമെങ്കിലും കേരളത്തിലെ സ്‌ത്രീകള്‍ സ്‌ത്രീപ്രവേശനം ഉടന്‍ അംഗീകരിക്കാന്‍ ഇടയില്ല. എന്നാല്‍ നാളെ അവരും മാലയിട്ടു വ്രതമെടുത്ത്‌ അയ്യപ്പനെ കാണാന്‍ കുടുംബസമേതംമെത്തും.
ഇപ്പോള്‍ സീസണ്‍ സമയത്ത്‌ പത്തു മണിക്കൂര്‍ വരെ ക്യൂ നിന്നാണ്‌ അയ്യപ്പനെ ദര്‍ശിക്കുന്നത്‌. സ്‌ത്രീകള്‍ കാര്യമായി വരാന്‍ തുടങ്ങിയാലുള്ള അവസ്‌ഥ പറയാനില്ല. അയ്യപ്പഭക്‌തരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയുണ്ടാകും. അതുള്‍ക്കൊളളാന്‍ ഇന്നത്തെ ശബരിമല സംവിധാനത്തിനു കഴിയില്ല. പമ്പ ഒലിച്ചുപോയതിനാല്‍ അവിടെ ഒന്നുംതന്നെ നടക്കില്ല. തിരുപ്പതി മോഡല്‍ ദര്‍ശനമാണ്‌ ഇതിനുള്ള പോംവഴി. അതുവരെ മലയാളമാസം നട തുറക്കുന്നത്‌ അഞ്ചു ദിവസത്തില്‍നിന്നു 10 ദിവസമാക്കണം. എന്നാല്‍ കേരളത്തിലെ ഭക്‌തര്‍ക്ക്‌ കുടുംബമായി വന്ന്‌ ദര്‍ശനം നടത്താന്‍ കഴിയും.
തിരുപ്പതി മാതൃകയില്‍ ദര്‍ശനം ഒരുക്കുന്നതിന്‌ വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടവരും. കേന്ദ്ര സര്‍ക്കാരില്‍നിന്നു ശബരിമലയുടെ വികസനത്തിന്‌ ആവശ്യമായ വനഭൂമി കിട്ടുന്നതിന്‌ ശ്രമിക്കണം. ദര്‍ശനം കഴിഞ്ഞാല്‍ ഭക്‌തര്‍ക്ക്‌ സന്നിധാനത്തു തങ്ങാനുളള അവസരം കൊടുക്കരുത്‌. സന്നിധാനം സ്വാമിയുടെ പൂങ്കാവനമാക്കി മാറ്റേണ്ടത്‌ അത്യാവശ്യമാണ്‌. പുതിയ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ പാടില്ല. ശബരിമലയില്‍ അത്യാവശ്യമായി കൊണ്ടുവരേണ്ട കാര്യങ്ങളിലൊന്ന്‌ റോപ്‌ വേയാണ്‌. ക്ഷേത്രത്തിലേക്ക്‌ ആവശ്യമായ സാധനങ്ങള്‍ കൊണ്ടുപോകാനും അതുപകരിക്കും.

ഡോ. കെ. മുരളീധരന്‍നായര്‍

(ശബരിമല വാസ്‌തു കണ്‍സള്‍ട്ടന്റും വെള്ളയമ്പലം വാസ്‌തുശാസ്‌ത്ര വിജ്‌ഞാനപീഠം പ്രസിഡന്റുമാണു ലേഖകന്‍)

Ads by Google
Saturday 06 Oct 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW