Monday, June 17, 2019 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 06 Oct 2018 01.53 AM

സുപ്രീം കോടതിയില്‍ സംഭവിക്കുന്നത്‌...

uploads/news/2018/10/254485/bft1.jpg

ജീസസ്‌ ക്രൈസ്‌റ്റുമാര്‍ കുരിശിലേറ്റപ്പെടുകയും ബറാബസുമാര്‍ വിട്ടയ്‌ക്കപ്പെടുകയും ചെയ്യുന്നതിനു നാം ജുഡീഷ്യറിക്കു നന്ദിപറയാം. തിലക്‌ നഗറിലെ ആ ചുവന്ന കെട്ടിടം (സുപ്രീം കോടതി) ഞങ്ങള്‍ക്കാവശ്യമില്ലാ എന്നു പറഞ്ഞ്‌ ഇന്ത്യയിലെ ജനങ്ങള്‍ അത്‌ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ക്കുന്ന നാള്‍ ഏറെ വിദൂരമല്ല

Justice V.R.Krishnayyer

ഇന്ത്യന്‍ നിയമവ്യവസ്‌ഥയുടെ പരമോന്നത സ്‌ഥാനമാണ്‌ സുപ്രീം കോടതി കൈയാളുന്നത്‌. അതിനു മുകളില്‍ കോടതികളില്ല, താഴെമാത്രമാണുള്ളത്‌. അതുകൊണ്ടുതന്നെ സുപ്രീംകോടതിയുടെ വിധികള്‍ അന്തിമമാകുന്നു. ഈ വിധികള്‍ നിയമമായി രാജ്യത്തെവിടെയും ആദരിക്കപ്പെടുന്നു. (ആര്‍ട്ടിക്കിള്‍ 141). അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനതയുടെ ഭാഗധേയം ഇവിടെ കുറിക്കപ്പെടുകയാണ്‌.
സ്വതന്ത്ര നീതിന്യായ സംവിധാനം നമ്മുടെ ഭരണഘടനയുടെ മുഖമുദ്രയാണ്‌. സുപ്രീം കോടതിയുടെ പ്രതിബദ്ധത ഭരണഘടനയോടും ജനങ്ങളോടും മാത്രമാണ്‌. ഭരണഘടനാ വ്യാഖ്യാനത്തില്‍ ആദ്യ പരിഗണന ജനതാല്‍പ്പര്യത്തിനായിരിക്കും. സുപ്രീം കോടതിയുടെയും പ്രഥമപരിഗണന ജനതാല്‍പ്പര്യമായിരിക്കേണ്ടതാണ്‌. ജനജീവിതത്തെ ഗുണപരമായി സാധീനിച്ചിട്ടുള്ള നിരവധിയായ തീര്‍പ്പുകള്‍, ഈ കോടതിയിലെ മഹാരഥന്മാരായ ജഡ്‌ജിമാര്‍ നടത്തിയിട്ടുള്ളത്‌ ഓര്‍മിക്കാം. പൗരാവകാശങ്ങള്‍, മനഷ്യാവകാശങ്ങള്‍ തുടങ്ങിയ എത്രയോ മേഖലകളെ സ്‌പര്‍ശിക്കുന്നതും വിദേശരാജ്യങ്ങളില്‍പോലും സ്വീകരിക്കപ്പെട്ടതുമായ വിധികളാണവ.
ഖേദത്തോടെ പറയട്ടെ, അടുത്തിടെ ഈ കോടതിയില്‍നിന്നുണ്ടായ നിരവധിയായ ഉത്തരവുകള്‍ ആശങ്കയുണര്‍ത്തുന്നതാണ്‌. ഉപരിപ്ലവമായ വാദങ്ങള്‍ നിരത്തിയാണ്‌ നിലവിലെ നിയമങ്ങള്‍ റദ്ദാക്കുകപോലും ചെയ്‌തിട്ടുള്ളത്‌. സുപ്രീം കോടതിയിലെ മുന്‍ ജഡ്‌ജിയായ കട്‌ജുവിനെ പോലുള്ളവര്‍ ഇത്തരം വിധികള്‍ ഭരണഘടനയുടെ അന്തഃസത്തയ്‌ക്കു വിരുദ്ധമാണെന്നകൂടി അഭിപ്രായപ്പെടുന്നു.
വിവാദമായ ഒരു വിധി പ്രസ്‌താവം ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ചുള്ളതാണ്‌. മനഃസാക്ഷിക്കുള്ള സ്വാതന്ത്ര്യം, മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം ഇവ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്‌ (ആര്‍ട്ടിക്കിള്‍ 25). പബ്ലിക്‌ ഓര്‍ഡര്‍, ഹെല്‍ത്ത്‌, മൊറാലിറ്റിഇവയ്‌ക്ക് വിധേയമാവണമെന്നുമാത്രമേയുള്ളൂ. ചീഫ്‌ ജസ്‌റ്റിസായിരുന്ന ദീപക്‌ മിശ്രയും മറ്റു നാലു ജഡ്‌ജിമാരുകൂടിയാണു വിധി പ്രസ്‌താവിച്ചത്‌. യഥാര്‍ത്ഥത്തില്‍ ശബരിമലയില്‍ സ്‌ത്രീപ്രവേശന നിഷേധമില്ല. യുവതീപ്രവേശനത്തിനുമാത്രമാണു നിയന്ത്രണമുള്ളത്‌. ദേവനും പ്രതിഷ്‌ഠ(റലശ്യേ)യ്‌ക്ക്, സ്വത്ത്‌ സ്വന്തമാക്കുന്നതിനധികാരമുണ്ട്‌.
നിത്യബ്രഹ്‌മയായ അയ്യപ്പസങ്കല്‍പ്പവുമായി ബന്ധപ്പെട്ടതാണു നിയന്ത്രിതമായ സ്‌ത്രീപ്രവേശം. ഈ ആചാരം നൂറ്റാണ്ടുകളായി നിലവിലുള്ളതായി കേരള ഹൈക്കോടതി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌(1991). മതവിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങളെല്ലാം യുക്‌തിസഹമായിരിക്കില്ല. അതുകൊണ്ടുമാത്രം കോടതിക്ക്‌ ഇടപെടാനാവുകയുമില്ല. വിശ്വാസവും യുക്‌തിയും ഒരുമിച്ചു പോവുക അസാധ്യമായിരിക്കും. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമെന്നനിലയില്‍ യുവതീപ്രവേശന നിയന്ത്രണം ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ ഭാഗമാണുതാനും.
വിശ്വാസികളുടെ ആചാരത്തിനുള്ള അവകാശമാണ്‌ ഇപ്പോള്‍ ഈ വിധിയിലൂടെ നിഷേധിക്കപ്പെട്ടത്‌. ജസ്‌റ്റിസുമാരായ ദീപക്‌മിശ്ര, ആര്‍.എഫ്‌. നരിമാന്‍, എ.എം. ഖാന്‍വല്‍കര്‍, ഡി.വൈ. ചന്ദ്രചഡ്‌, ഇന്ദു മല്‍ഹോത്ര എന്നിവരാണ്‌ കേസ്‌ പരിഗണിച്ചത്‌. ശബരിമലയിലെ യുവതീപ്രവേശന നിയന്ത്രണത്തിനനുകൂലമായി വിധിയെഴുതിയ വനിതാ ജഡ്‌ജിയുടെ ന്യായങ്ങള്‍ യുക്‌തിഭദ്രമാണെന്നു മനസിലാകും. അവര്‍ പറയുന്നതിങ്ങനെയാണ്‌: ഇന്ത്യയെപ്പോലെ വൈവിധ്യസമ്പന്നമായ ഒരു രാജ്യത്തെ സങ്കീര്‍ണമായ മതവിശ്വാസത്തില്‍ കോടതി ഇടപെടുന്നത്‌, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തും. മാത്രമല്ല, പൂര്‍ണമായിത്തന്നെ സ്‌ത്രീപ്രവേശനം തടയുന്നതു സഹോദരമതങ്ങളിലും പ്രശ്‌നം സൃഷ്‌ടിക്കും. അതായത്‌, ശബരിമല മാത്രമായി വിധിയുടെ പ്രസക്‌തി ഒതുങ്ങില്ല. ഇതര മതസ്‌ഥര്‍ക്കിടയില്‍, ഇതു കൂടുതല്‍ ഭവിഷത്ത്‌ വരുത്തിവയ്‌ക്കും.
യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള മറ്റു നാലു ജഡ്‌ജിമാരുടെ വിധികള്‍ വായിക്കുക. മതസ്വാതന്ത്രത്തിനു വേണ്ട പരിഗണന അവര്‍ നല്‍കിയിട്ടില്ലെന്നും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കാന്‍കൂടി അവര്‍ തയാറായില്ലെന്നും കാണാന്‍ കഴിയും. മൗലികാവകാശങ്ങളെ സംബന്ധിച്ച അതിവൈകാരികതയാണ്‌ ഇതില്‍ കാണാനാവുന്നത്‌ (499).
ഒരു ക്ഷേത്രം ഒരു ണ്മത്സന്റത്നനുത്സ ന്റ ആയി കാണാനാവുകയില്ല. വിശ്വാസികള്‍ കുളിച്ച്‌, വൃത്തിയുള്ള വസ്‌ത്രങ്ങളും ധരിച്ച്‌ ശുദ്ധിയോടെയാണ്‌ അവിടെയെത്തുക. മലിനമായ സാഹചര്യത്തില്‍, ക്ഷേത്രദര്‍ശനം ഭക്‌തര്‍ ചെയ്യാറുള്ളതല്ല. മാസമുറ (ണ്ഡനുന്ഥന്ധത്സഗ്മന്റന്ധദ്ധഗ്ന) ഉണ്ടാകുന്ന കാലത്ത്‌, സ്‌ത്രീകള്‍ സ്വന്തം വീട്ടില്‍ പോലും വിളക്കു കത്തിക്കില്ല. ഇന്ത്യന്‍ ജനാധിപത്യം നല്‍കുന്ന മൗലികമായ വിശ്വാസസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതു ഭരണകൂടം ഗൗരവമായി കണക്കിലെടുക്കണം. ജസ്‌റ്റിസ്‌ കട്‌ജു അഭിപ്രായപ്പെട്ടതുപോലെ, പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ ഏഴംഗഭരണഘടനാ ബെഞ്ച്‌ ഇതു വാദംകേട്ട്‌ തീരുമാനിക്കേണ്ടതാണ്‌. ജനങ്ങളെ തെരുവിലേക്കും അരാജകത്വത്തിലേക്കും നയിക്കുന്ന ഒരു വിധിയെക്കുറിച്ച്‌ സുപ്രീം കോടതി വീണ്ടുവിചാരം നടത്തുമെന്നാണ്‌ പ്രതീക്ഷ. കോടതി പുനര്‍ വിചിന്തനം ചെയ്യുന്നതുവരെ, ഈ ഉത്തരവ്‌ സൃഷ്‌ടിച്ച ഭരണഘടനാനിഷേധം പരിഹരിക്കുന്നതിന്‌, ആവശ്യമായ നടപടികള്‍ ഭരണകൂടം കൈക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്‌.

അഡ്വ. ആര്‍. പത്‌മകുമാര്‍

("നൈതികസംവാദ"ത്തിന്റെ എഡിറ്ററാണ്‌ ലേഖകന്‍)

Ads by Google
Saturday 06 Oct 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW