Tuesday, October 16, 2018 Last Updated 20 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 06 Oct 2018 01.55 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
ഓണ്‍ലൈന്‍ സേവനങ്ങള്‍ പുതിയ സെര്‍വറിലേക്ക്‌; ഏഴിന്‌ ഇ- പേയ്‌മെന്റില്ല

ഓണ്‍ലൈന്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍വകലാശാല പുതിയ സെര്‍വര്‍ സംവിധാനത്തിലേക്ക്‌ മാറുന്നു. സെര്‍വര്‍ മാറ്റം നടക്കുന്നതിനാല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ്‌ സംവിധാനത്തിലൂടെ ഒക്‌ടോബര്‍ ഏഴിന്‌ ഫീസടയ്‌ക്കുവാന്‍ സാധിക്കില്ല.

തീയതി നീട്ടി

മൂന്നാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌. (പുതിയ സ്‌കീം - 2017 അഡ്‌മിഷന്‍), മൂന്നാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌. (2013 മുതല്‍ 2016 അഡ്‌മിഷന്‍ വരെ റീഅപ്പിയറന്‍സ്‌) പരീക്ഷാഫീസ്‌ പിഴയില്ലാതെ 10 വരെ അടയ്‌ക്കാം. 50 രൂപ പിഴയോടെ 12 വരെയും 500 രൂപ പിഴയോടെ 15 വരെയും ഫീസടയ്‌ക്കാം.

പരീക്ഷാ തീയതി

മൂന്നാം വര്‍ഷ ബി.ഫാം. (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ 30 മുതല്‍ ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 10 വരെയും 500 രൂപ പിഴയോടെ 11 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 12 വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ 200 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷാഫീസിന്‌ പുറമെ അടയ്‌ക്കണം.

മൂന്നാം വര്‍ഷ ബി.എസ്‌സി. നഴ്‌സിങ്‌ (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ 31 മുതല്‍ ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 10 വരെയും 500 രൂപ പിഴയോടെ 11 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 15 വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ 200 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 30 രൂപ വീതവും സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷാഫീസിന്‌ പുറമെ അടയ്‌ക്കണം.

പ്രാക്‌ടിക്കല്‍

2018 ജൂണ്‍/ജൂലൈ മാസങ്ങളില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജില്‍ നടത്തിയ എം.എ. മൃദംഗം (കോര്‍/കോംപ്ലിമെന്ററി - സി.എസ്‌.എസ്‌. റഗുലര്‍/സപ്ലിമെന്ററി), ബി.എ. കഥകളി സംഗീതം (കോംപ്ലിമെന്ററി - സി.ബി.സി.എസ്‌. റഗുലര്‍) പരീക്ഷകളുടെ പ്രാക്‌ടിക്കല്‍ എട്ടു മുതല്‍ 11 വരെ ആര്‍.എല്‍.വി. കോളജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

ഒന്നും രണ്ടും വര്‍ഷ (ഫസ്‌റ്റ്‌ ആന്‍ഡ്‌ ഫൈനല്‍) എം.എഫ്‌.എ. (റഗുലര്‍/സപ്ലിമെന്ററി) ഓഗസ്‌റ്റ്‌ 2018 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 15 മുതല്‍ നവംബര്‍ രണ്ടു വരെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജ്‌ ഓഫ്‌ മ്യൂസിക്‌ ആന്‍ഡ്‌ ഫൈന്‍ ആര്‍ട്‌സില്‍ നടക്കും.

പരീക്ഷാഫലം

2018 മേയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എസ്‌ സി. ബയോടെക്‌നോളജി (റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 20 വരെ അപേക്ഷിക്കാം.

2018 മേയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എസ്‌ സി. കമ്പ്യൂട്ടര്‍ സയന്‍സ്‌ (റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 20 വരെ അപേക്ഷിക്കാം.

കേരള

സൂക്ഷ്‌മപരിശോധന

2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ ബി.എ/ബി.എസ്‌.സി/ബി.കോം/ബി.ബി.എ/
ബി.സി.എ/ബി.വോക്‌ കരിയര്‍ റിലേറ്റഡ്‌ ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്‌മ പരിശോധനയ്‌ക്ക്‌ അപേക്ഷിച്ചിട്ടുളള വിദ്യാര്‍ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി ഇ.ജെ കകക സെക്ഷനില്‍ ആറു മുതല്‍ 15 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകണം.

2017 ഡിസംബറില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ ബി.എ (സി.ബി.സി.എസ്‌.എസ്‌) പരീക്ഷയുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖയും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ 20 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്‌.
മാര്‍ക്ക്‌ ലിസ്‌റ്റ്‌

2018 മേയ്‌, ജൂണ്‍ മാസങ്ങളില്‍ നടത്തിയ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ ഒന്നാം വര്‍ഷ എം.എ പൊളിറ്റിക്കല്‍ സയന്‍സ്‌, ഇക്കണോമിക്‌സ്‌, മലയാളം, പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷന്‍, അറബിക്‌, ഫിലോസഫി പരീക്ഷകളുടെ മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ യൂണിവേഴ്‌സിറ്റിയുടെ പാളയം ഓഫീസില്‍നിന്നും 30 നകം നേരിട്ട്‌ കൈപ്പറ്റേണ്ടതാണ്‌. പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ മെമ്മോ ഹാജരാക്കാത്ത വിദ്യാര്‍ഥികള്‍ മെമ്മോയുടെ ഒറിജിനലുമായി വരേണ്ടതാണ്‌.

മാര്‍ക്കുകള്‍ അപ്‌ ലോഡ്‌ ചെയ്യാം

2018 ഓഗസ്‌റ്റില്‍ നടന്ന സി.ബി.സി.എസ്‌/കരിയര്‍ റിലേറ്റഡ്‌ സി.ബി.സി.എസ്‌ രണ്ടാം സെമസ്‌റ്റര്‍ ബി.എ/ബി.എസ്‌.സി/ബി.കോം പരീക്ഷയുടെ നിരന്തര മൂല്യനിര്‍ണയ മാര്‍ക്കുകള്‍ അപ്‌ ലോഡ്‌ ചെയ്യാനുള്ള അവസാന തീയതി 12 വരെ നീട്ടിയിരിക്കുന്നു.

ഇന്റര്‍വ്യൂ

യു.ഐ.ടികളിലേക്ക്‌ പ്രിന്‍സിപ്പള്‍ (കോണ്‍ട്രാക്‌ട്‌) തസ്‌തികയിലേക്ക്‌ അപേക്ഷിച്ച ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ എട്ടിന്‌ രാവിലെ 11 ന്‌ നടത്തും. ഇന്‍ര്‍വ്യൂ മെമ്മോ ലഭിച്ചവര്‍ അന്നേ ദിവസം പാളയത്തുള്ള സര്‍വകലാശാല ആസ്‌ഥാനത്ത്‌ രാവിലെ 9.30 മണിക്ക്‌ സര്‍ട്ടിഫിക്കറ്റുകളുടെയും മറ്റ്‌ രേഖകളുടെയും ഒറിജിനല്‍ സഹിതം ഹാജരാകണം.

കോഴ്‌സ്‌ അനുവദിച്ചു

അഫിലിയേറ്റഡ്‌ സ്വാശ്രയ കോളജായ കല്ലമ്പലം കെ.റ്റി.സി.റ്റി കോളജ്‌ ഓഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സില്‍ എം.എ. ഇംഗ്ലീഷ്‌ കോഴ്‌സ്‌ അനുവദിച്ചിരിക്കുന്നു. ആയതിന്റെ പ്രവേശനം ഒന്‍പതിന്‌ കോളജില്‍ നടക്കും.

ബിരുദാനന്തരബിരുദം: എസ്‌.സി/എസ്‌.ടി. സ്‌പോട്ട്‌ അലോട്ട്‌മെന്റ്‌

2018-19-ലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക്‌ ഒഴിവുള്ള എസ്‌.സി./എസ്‌.ടി. സീറ്റുകളിലേയ്‌ക്ക്‌ സ്‌പോട്ട്‌ അലോട്ട്‌മെന്റ്‌ സര്‍വകലാശാല സെനറ്റ്‌ ഹാളില്‍ 10-ന്‌ നടത്തുന്നു. കോളജുകളില്‍ ഒഴിവുള്ള സീറ്റുകളുടെ വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

രാവിലെ ഒന്‍പതു മണി മുതല്‍ 11 മണി വരെ എസ്‌.സി./എസ്‌.ടി. വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്‌ ഔട്ട്‌ സഹിതം ഹാജരായി റിപ്പോര്‍ട്ട്‌ ചെയ്യണം. നിലവില്‍ കോളജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ സ്‌പോട്ട്‌ അലോട്ട്‌മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി. വാങ്ങുവാന്‍ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്‌പോട്ട്‌ അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കണം. സ്‌പോട്ട്‌ അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന ആര്‍ക്കും തന്നെ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കുവാന്‍ പ്രത്യേക സമയം അനുവദിക്കുന്നതല്ല. കോളജും കോഴ്‌സും അലോട്ട്‌ ചെയ്‌തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. രജിസ്‌ട്രേഷന്‍ സമയം കഴിഞ്ഞു വരുന്നവരെ പിന്നീട്‌ പരിഗണിക്കുന്നതല്ല.

അലോട്ട്‌മെന്റ്‌ ലഭിച്ചാല്‍ പ്രവേശന ഫീസായ 340 രൂപ അന്നേ ദിവസം തന്നെ ഒടുക്കേണ്ടതാണ്‌. മുന്‍പ്‌ പ്രവേശന ഫീസ്‌ അടച്ചവര്‍ അതിന്റെ രസീത്‌ നല്‍കിയാല്‍ മതിയാകും. നിലവില്‍ കോളജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ കോളജില്‍നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌, ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്‌ എന്നിവ നിര്‍ബന്ധമായും ഹാജരാകണം.

പ്രാക്‌ടിക്കല്‍ പരീക്ഷ

ഏഴാം സെമസ്‌റ്റര്‍ ബി.ടെക്‌ 2008/2013 സ്‌കീം (മേയ്‌ 2018/ഓഗസ്‌റ്റ്‌ 2018) സപ്ലിമെന്ററി പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ്‌ ബ്രാഞ്ച്‌ എട്ട്‌, ഒന്‍പത്‌, 10 തീയതികളിലും, കമ്പ്യൂട്ടര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍ജിനീയറിങ്‌ ബ്രാഞ്ച്‌ എട്ട്‌, ഒന്‍പത്‌, 10 തീയതികളിലും നടക്കുന്നതാണ്‌. വിശദവിവരങ്ങള്‍ക്ക്‌ വിദ്യാര്‍ഥികള്‍ അതത്‌ കോളജുകളുമായി ബന്ധപ്പെടണം.

സീറ്റ്‌ ഒഴിവ്‌

ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്‌ ബോട്ടണി പഠന വകുപ്പില്‍ എസ്‌.ടി വിഭാഗത്തിലും ഇസ്ലാമിക്‌ പഠന വകുപ്പില്‍ ഇസ്ലാമിക്‌ ഹിസ്‌റ്ററിക്ക്‌ എസ്‌.സി വിഭാഗത്തിലും (രണ്ട്‌ ഒഴിവ്‌) ഒഴിവുകളുണ്ട്‌. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി യഥാക്രമം 10 ന്‌ രാവിലെ 10 ന്‌ ഇസ്ലാമിക്‌ പഠനവകുപ്പിലും 11 ന്‌ ബോട്ടണി പഠനവകുപ്പിലും ഹാജരാകണം.

Ads by Google
Saturday 06 Oct 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW