Saturday, December 15, 2018 Last Updated 12 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 06 Oct 2018 12.47 PM

24MP സെല്‍ഫി ക്യാമറ, എഐ ഫേസ് അണ്‍ലോക്ക് ; ടെക്നോ കാമോൺ ഐ ക്ലിക്ക് 2 വിപണിയിൽ

Tecno Camon Iclick2 With a 19:9 Display, Dual Rear Cameras Launched

ട്രാൻഷൻ ഹോൾഡിങ്‌സ് ഉടമസ്ഥയിലുള്ള ടെക്നോ മൊബൈൽസ് പുതിയ കാമോൺ ഐ ക്ലിക്ക് 2 സ്മാർട്ട്ഫോണിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട്ഫോണിന്‍റെ വില 13,499 രൂപയാണ്.

അക്വ ബ്ലൂ, ഗ്രേഡിയൻഡ്, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഓഫ് ലൈൻ സ്റ്റോറുകൾ വഴിയും ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

ഉപഭോക്താക്കള്‍ക്ക് 50 ജിബി ജിയോ 4ജി ഡാറ്റാ, 2250 രൂപയുടെ അധിക ആനുകൂല്യങ്ങള്‍ എന്നിവയും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.മാത്രമല്ല, 100 ദിവസത്തില്‍ സൗജന്യ റീപ്ലേസ്മെന്‍റ്, ഒരു വര്‍ഷത്തിനുള്ളില്‍ ഒരു തവണ സ്‌ക്രീന്‍ റീപ്ലേസ്മെന്‍റ്, ഒരു മാസം എക്‌സ്റ്റെന്‍റ് വാറന്‍റി എന്നിവ സ്മാർട്ട്ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്.

6.2 ഇഞ്ച് ഡിസ്പ്ലെയാണ് ഫോണിനുള്ളത്. 3750എംഎഎച്ച് ബാറ്ററിയാണ് കാമോൺ ഐ ക്ലിക്ക് 2 സ്മാർട്ട്ഫോണിൽ ഒരുങ്ങുന്നത്.

ഒക്ടാകോര്‍ ഹീലിയോ പി 22പ്രോസസ്സര്‍, 4ജിബി റാം, 64ജിബി സ്റ്റോറേജ്, ആൻഡ്രോയിഡ് 8.1 ഓറിയോ, 24MP സെല്‍ഫി ക്യാമറ, 13/5MP ഡ്യുവൽ റിയർ ക്യാമറ , ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, എഐ ഫേസ് അണ്‍ലോക്ക് എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ.

Ads by Google
Saturday 06 Oct 2018 12.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW