Tuesday, December 18, 2018 Last Updated 16 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 06 Oct 2018 01.26 PM

അഞ്ചു ലക്ഷത്തിന്റെ കിടിലന്‍ വീട് വൈറലാകുന്നു... ഇനി പ്രളയത്തെയെന്നല്ല, സുനാമിയെപ്പോലും ഭയക്കെണ്ട; പണിയാന്‍ വേണ്ടത് 23 ദിവസം മാത്രം

uploads/news/2018/10/254556/viral-home.jpg

മഹാപ്രളത്തില്‍ നിന്ന് അതിജീവിക്കാനുള്ള ശ്രമത്തിലാണ് ഏവരും. പ്രളയത്തെ ചെറുക്കാനായി ആര്‍ക്കിടെക്ട് ജി ശങ്കറും കൂട്ടരും നിര്‍മ്മിച്ചിരിക്കുന്ന വീടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഞ്ചു ലക്ഷം രൂപയ്ക്ക് 23 ദിവസം കൊണ്ടാണ് ഈ വീട് പണി തീര്‍ത്തിരിക്കുന്നത്. തിരുവനന്തപുരം ജഗതി ഡിപിഐ ജംക്ഷനില്‍ പോലീസ് ഗസ്റ്റ് ഹൗസ് കോംപൗണ്ടിലെ ഒരു സെന്റ് സ്ഥലത്താണു ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ ഈ നിര്‍മ്മിതി.

സുനാമിയും ഭൂകമ്പവും ഉള്‍പ്പെടെയുള്ള ദുരന്തമേഖലകളില്‍ പ്രവര്‍ത്തിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് വീടിന്റെ രൂപകല്‍പന നിര്‍വഹിച്ചതെന്നു ശങ്കര്‍ പറഞ്ഞു. പ്രളയത്തിനു ശേഷം ഈ മാസം ഏഴിനാണു വീടിന്റെ പണി തുടങ്ങിയത്. ചെലവു കുറവാണെങ്കിലും മറ്റേതു വീടിനെയും പോലെയുള്ള ആയുസ്സ് ഈ വീടിനുണ്ടാകുമെന്നും ശങ്കര്‍ ഉറപ്പു നല്‍കുന്നു. മൂന്നു നിലകളായാണ് 495 ചതുരശ്ര അടിയുള്ള വീട് നിര്‍മിച്ചിരിക്കുന്നത്. മണ്ണ് കൊണ്ടുണ്ടാക്കിയ ഇന്റര്‍ലോക്ക് ഇഷ്ടികകള്‍ കൊണ്ടാണു ഭിത്തികള്‍. വെള്ളം കെട്ടി നിന്നു ചുമരുകള്‍ക്കു കേടുപാടുണ്ടാകാതിരിക്കാന്‍ പത്തടി ഉയരത്തില്‍ വരെ സിമന്റ് ഉപയോഗിച്ചു പ്ലാസ്റ്റര്‍ ചെയ്തു. പഴയ ഓട്, ചിരട്ട, സംസ്‌കരിച്ച മുള എന്നിവയാണ് വാര്‍ക്കാന്‍ ഉപയോഗിച്ചത്. ചെലവ് കുറയ്ക്കാനായി തറയോടിനു പകരം സെറമിക് ടൈലുകള്‍. പെയിന്റിങ് ഉള്‍പ്പെടെ ഇതുവരെ ചെലവായത് 4.75 ലക്ഷം രൂപയാണ്.

സംസ്‌കരിച്ച മുളയും ഓടും ഉപയോഗിച്ചുണ്ടാക്കിയ കോണ്‍ക്രീറ്റ് തൂണുകളിലാണു വീട് ഉയര്‍ത്തിയിരിക്കുന്നത്. ആറടിയോളം ഉയരമുള്ള താഴത്തെ നില ഒഴിച്ചിട്ടിരിക്കുകയാണ്. ആവശ്യാനുസരണം ഈ ഭാഗം പാര്‍ക്കിംഗിനോ തൊഴുത്തായോ പഠനമുറിയായോ മാറ്റിയെടുക്കാം. ഒന്നാം നിലയില്‍ സ്വീകരണമുറിയും അടുക്കളയും കിടപ്പുമുറിയും ശുചിമുറിയും. രണ്ടാംനിലയില്‍ ഒരു കിടപ്പുമുറി. വീട്ടുകാര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ഈ മുറി വലുതാക്കുകയോ രണ്ടു മുറികള്‍ കൂടി നിര്‍മിക്കുകയോ ചെയ്യാവുന്ന രീതിയില്‍ ടെറസ് ഒഴിച്ചിട്ടിരിക്കുന്നു. ദുരന്തസമയത്തു രക്ഷാപ്രവര്‍ത്തനത്തിനുള്ള സൗകര്യം കൂടി കണക്കിലെടുത്താണിത്.

Ads by Google
Saturday 06 Oct 2018 01.26 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW