Wednesday, October 17, 2018 Last Updated 9 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 06 Oct 2018 03.49 PM

ലളിതാസഹസ്രനാമ മാഹാത്മ്യം

uploads/news/2018/10/254571/joythi061018.jpg

ഗൃഹസ്ഥാശ്രമികളായവര്‍ക്ക് നിത്യോപസനയുടെ ഏറ്റവും ഉത്തമം ലളിതാസഹസ്രനാമ പാരായണമാണ്. ലളിതാ സഹസ്രനാമ പാരായണം ചെയ്യുന്ന ഭവനത്തില്‍ ദാരിദ്ര്യാവസ്ഥയും രോഗദുരിതങ്ങളും ഒഴിഞ്ഞുപോകും. അന്നത്തിനും വസ്ത്രത്തിനും ബുദ്ധിമുട്ടുണ്ടാവുകയില്ല. ഐശ്വര്യം വന്നുചേരും. ഇതിലെ ഓരോ നാമവും ഓരോ മന്ത്രമാണ്.

ഓരോ പദവും അര്‍ത്ഥപൂര്‍ണ്ണവും വൃത്തബന്ധവുമാണ്. മന്ത്ര പ്രയോഗത്തില്‍ സ്‌തോത്രത്തിനുള്ള പ്രാധാന്യം തന്നെയാണ് ഇതിന്റെ പിന്നില്‍. മന്ത്രോപാസനയിലൂടെ ബ്രഹ്മജ്ഞാനം നേടുകയെന്നതാണ് ഈ ഉപാസനയുടെ ലക്ഷ്യം.

നിത്യവും രാവിലെ കുളി കഴിഞ്ഞ് ശരീരശുദ്ധിവരുത്തിയശേഷം നിലവിളക്ക് തെളിയിച്ച് അതിന് മുന്നില്‍ സൗകര്യപ്രദമായ ആസനത്തിലിരുന്നുകൊണ്ട് ധ്യാനശ്ലോകം ഭക്തിപൂര്‍വ്വം ജപിക്കണം. മനസ്സ് ഏകാഗ്രമാക്കണം. മനസ്സ് ലളിതാംബികയില്‍ ലയിക്കുന്തോറും ശരീരത്തിന് ഭാരം കുറയുന്നതായി അനുഭവപ്പെടും.

ശ്രീചൈതന്യത്തെ മനസ്സില്‍ ഉറപ്പിച്ചശേഷം സഹസ്രനാമപാരായണം തുടങ്ങാം. ഉപാസന മനസ്സര്‍പ്പിച്ച് തുടങ്ങിയാല്‍ ഏതാനും ദിവസംകൊണ്ട് തന്നെ ജീവിതരീതിയിലും സംസാരത്തിലും നാമറിയാതെ വ്യത്യാസം വരുന്നതു കാണാം. ചന്ദനമോ, രക്തചന്ദ്രനമോ പ്രസാദമായിവയ്ക്കാം. ജപത്തിനു ശേഷം അല്പം എടുത്തു തൊടാം. പുഷ്പങ്ങള്‍ അര്‍ച്ചന ചെയ്തു നമസ്‌ക്കരിക്കാം.

എല്ലാ ദിവസവും രാവിലെയും വൈകിട്ടും പാരായണം ചെയ്യാം. അല്ലാത്തപക്ഷം ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും പാരായണം ചെയ്യാം. ഒറ്റയ്ക്ക് പാരായണം ചെയ്യുന്നത് വ്യക്തിപരമായ അഭിവൃദ്ധിക്കും കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് പാരായണം ചെയ്യുന്നത് കുടുംബ ഐശ്വര്യത്തിനും ഇടവരുത്തും.

ലളിതാമന്ത്രത്തിന്റെ ശക്തി മറ്റെല്ലാത്തിനും അതീതമാണ്. ലളിതാമന്ത്രത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി ജപിച്ചാല്‍ ജ്ഞാനം അത്ഭുതകരമായി വര്‍ദ്ധിക്കും. എല്ലാ അറിവുകളും സ്വായത്തമാകും.

സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും. ആയുസ്സും ആരോഗ്യവും ലഭിക്കും. ലളിതാസഹസ്രനാമം ചൊല്ലുന്നത് ശ്രീചക്രപൂജ ചെയ്തു സാന്നിധ്യം വരുത്തിയ യന്ത്രത്തിന് മുന്നില്‍ വച്ചാണെങ്കില്‍ 100 ശതമാനം ഫല ലഭ്യത ഉറപ്പുവരുത്താം. ശ്രീചക്രോപസനയുള്ള ഭവനത്തില്‍ കുടുംബകലഹം ശത്രുദോഷങ്ങള്‍ മുതലായവയില്‍നിന്ന് മോചനം ലഭിക്കും.

ജ്യോത്സ്യന്‍ ശശിധര പൊതുവാള്‍, പയ്യന്നൂര്‍
മൊ: 9544054161

Ads by Google
Saturday 06 Oct 2018 03.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW