Saturday, October 20, 2018 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 07 Oct 2018 01.25 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/10/254779/azcha.jpg

അശ്വതി: രോഗദുരിതങ്ങള്‍ അനുഭവിക്കാനിടയുള്ള വാരമാണ്‌. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാം. സൃഹുത്തുക്കളുമായി കലഹം ഉണ്ടാകാനിടയുണ്ട്‌. ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടി വരും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം.

ഭരണി: പ്രവര്‍ത്തന വിജയമുണ്ടാകും, ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ട്‌. വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ കൈവരിക്കും. മത്സരപ്പരീക്ഷകളില്‍ നേട്ടം കൈവരിക്കും. സഹോദരങ്ങള്‍ക്കു നേട്ടം. സാമ്പത്തിക നേട്ടം കൈവരിക്കും.

കാര്‍ത്തിക: അവിചാരിത ധനലാഭം ഉണ്ടാകും. പ്രധാനതൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാന്‍ സാധിക്കും. പരുക്ക്‌, രോഗദുരിതം എന്നിവ മൂലം ജോലികളില്‍ നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക്‌ തിരികെ ജോലികളില്‍ പ്രവേശിക്കാന്‍ സാധിക്കും. അലര്‍ജി ജന്യ രോഗബാധാ സാദ്ധ്യത.

രോഹിണി: പണമിടപാടുകളില്‍ ശ്രദ്ധിക്കുക. സുഹൃത്തുക്കള്‍ക്കു പണം കടം നല്‍കേണ്ടിവരും, ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. വിദേശജോലി ലഭിക്കാന്‍ സാദ്ധ്യത. ചെവിക്ക്‌ രോഗബാധപിടിപ്പെടാം.

മകയിരം: തൊഴില്‍പരമായി അനുകൂല വാരം. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്‍ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച്‌ മാനസിക വിഷമം വരുത്തിവയ്‌ക്കും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത.

തിരുവാതിര: മാനസികമായി ഇഷ്‌ടപ്പെടാത്ത പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടിവരും. പണമിടപാടുകളില്‍ നഷ്‌ടങ്ങള്‍ക്ക്‌ ഇടയുള്ള വാരമാണ്‌. പിതാവിന്‌ അരിഷ്‌ടതകള്‍. തൊഴില്‍രംഗം മെച്ചപ്പെടും. ആരോഗ്യവിഷമതകള്‍ ശമിക്കാന്‍ അല്‌പംകൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

പുണര്‍തം: അപ്രതീക്ഷിത ധനനഷ്‌ടം നേരിടും. വാഹനം, ഭൂമി ഇവയുടെ ഇടപാടുകള്‍ നടത്തും. ലഹരിവസ്‌തുക്കളില്‍ താല്‌പര്യം വര്‍ധിക്കും. ദീര്‍ഘയാത്രകള്‍മൂലം ക്ഷീണ വര്‍ദ്ധന. ധനകാര്യ സ്‌ഥാപനത്തില്‍ നിന്നുള്ള ലോണുകള്‍ക്കുള്ള ശ്രമം വിജയിക്കും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അവിചാരിത നഷ്‌ടം.

പൂയം: ബന്ധുജന സഹായം ലഭിക്കും. തൊഴില്‍ അന്വേഷങ്ങളില്‍ വിജയിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ പ്രമോഷന്‍ ലഭിക്കും. ബന്ധുക്കളില്‍ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ എതിര്‍പ്പുകള്‍ ഉണ്ടാവാം. കാലാവസ്‌ഥാ ജന്യ രോഗങ്ങള്‍ പിടിപ്പെടാം.

ആയില്യം: ബന്ധുജന സഹായത്താല്‍ കടബാദ്ധ്യതകളില്‍ നിന്ന്‌ മോചനം. മോഷണം പോയ വസ്‌തുക്കള്‍ തിരികെ ലഭിക്കും. തൊഴിലുമായി ബന്ധപ്പെട്ട്‌ വാസസ്‌ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലം മാറ്റമുണ്ടാകും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ ജനസമ്മിതി.

മകം: അവിവാഹിതരുടെ വിവാഹ കാര്യങ്ങള്‍ക്ക്‌ അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഡംബര വസ്‌തുക്കളില്‍ താല്‍പര്യം വര്‍ദ്ധിക്കും. സാമ്പത്തിക ഇടപാടുകളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക.

പൂരം: ചെറിയ വീഴ്‌ച പരിക്ക്‌ എന്നിവയ്‌ക്ക് സാദ്ധ്യത. മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കും. അടുത്ത ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷം അധികരിക്കും. ജീവിതപങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കും.

ഉത്രം: സുഹൃത്തുക്കളുടെ സമയോചിതമായ ഇടപെടല്‍മൂലം കാര്യസാദ്ധ്യം. ധനപരമായി നേട്ടങ്ങള്‍. പൊതുപ്രവര്‍ത്തനങ്ങളില്‍ അനുമോദനം ലഭിക്കും. പിതൃഗുണവും ഭാഗ്യപുഷ്‌ടിയും അനുഭവപ്പെടും. മാനസിക സംഘര്‌ഷങ്ങള്‍ക്ക്‌ ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം.

അത്തം: ദമ്പതികള്‍ തമ്മില്‍ നിലനിന്ന അഭിപ്രായ വ്യത്യാസം ശമിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം. ഗൃഹനിര്‍മ്മാണത്തില്‍ അവിചാരിത തടസ്സം. തൊഴില്‍ രഹിതര്‍ക്ക്‌ പുതിയ അവസരങ്ങള്‍ ലഭിക്കും. വിവാഹകാര്യത്തില്‍ നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും.

ചിത്തിര: മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സന്താനങ്ങള്‍ മുഖേന മനസന്തോഷം അനുഭവപ്പെടും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. മത്സരപരീക്ഷകളില്‍ വിജയിക്കും.

ചോതി: പ്രവര്‍ത്തനരംഗത്ത്‌ അഭിവൃദ്ധി ഉണ്ടാകും. ബന്ധുജനങ്ങള്‍ വാക്കുകളാല്‍ മനസ്സിനെ മുറിപ്പെടുത്തും. യാത്രകള്‍മുഖേന ഗുണം ലഭിക്കും. സാമൂഹിക- സാഹിത്യ രംഗത്തുള്ളവര്‍ക്ക്‌ അംഗീകാരവും പ്രശസ്‌തിയും വര്‍ദ്ധിക്കും. ഭൂമി വില്‍പനയിലൂടെ ധനലാഭം.

വിശാഖം: ബന്ധുജനങ്ങള്‍ക്ക്‌ രോഗബാധാ സാദ്ധ്യത. തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍ മനോവിഷമം സൃഷ്‌ടിക്കും. ധനപരമായി വാരം അനുകൂലം. സുഹൃത്തുക്കളുമായി വാഗ്‌വാദങ്ങളില്‍ ഏര്‍പ്പെടും. പന്തയങ്ങളില്‍ ഏര്‍പ്പെട്ട്‌ പരാജയപ്പെടും.

അനിഴം: ബിസിനസ്സില്‍ നിന്ന്‌ ധനലാഭം. തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തന വിജയം കൈവരിക്കും. യാത്രകള്‍ കൂടുതലായി വേണ്ടിവരും. വിശ്രമം കുറഞ്ഞിരിക്കും. അടുത്തബന്ധുക്കളെ പിരിഞ്ഞു കഴിയേണ്ടിവരും.

തൃക്കേട്ട: സന്താനങ്ങള്‍ക്ക്‌ അനാരോഗ്യം. കുടുംബപ്രശ്‌നങ്ങളില്‍ ശമനം. തൊഴില്‍ മേഖലയിലെ അസ്വസ്‌ഥത ശാന്തമാകും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. സഹോദരങ്ങളെകൊണ്ടുള്ള അനുഭവഗുണം വര്‍ദ്ധിക്കും.

മൂലം: സാമ്പത്തികനേട്ടം കൈവരിക്കും. പിരിഞ്ഞുകിട്ടാനുണ്ടായിരുന്ന കടം ലഭിക്കും. വീട്ടിലെ ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങും. ബന്ധുക്കള്‍നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തകര്‍ക്ക്‌ പ്രശസ്‌തി വര്‍ദ്ധന. തൊഴില്‍പരമായ സ്‌ഥാനക്കയറ്റം ഇഷ്‌ടസ്‌ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്‌ടിപ്പെടും.

പൂരാടം: ആഡംബര വസ്‌തുക്കള്‍ക്കായി പണം ചെലവിടും. യാത്രകൊണ്ട്‌ നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വര്‍ദ്ധിക്കും. ഊഹക്കച്ചവടത്തില്‍ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. രോഗശമനമുണ്ടാകും. വാഹനം മാറ്റിവാങ്ങാന്‍ തീരുമാനമെടുക്കും.

ഉത്രാടം: സാമൂഹിക സേവനത്തില്‍ ഏര്‍പ്പെടും. സര്‍ക്കാരില്‍നിന്ന്‌ ആനുകൂല്യങ്ങള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ പരീക്ഷകളില്‍ ഉന്നതവിജയം. ഭൂമി ഇടപാടില്‍ ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ ഉത്തമബന്ധം ലഭിക്കും. സുഹൃദ്‌ സ മാഗമം ഉണ്ടാകും. കാലാവസ്‌ഥാ ജന്യ രോഗങ്ങള്‍ പിടിപ്പെടാം.

തിരുവോണം: ബിസിനസില്‍നിന്നു നേട്ടം. മനസുഖം വര്‍ദ്ധിക്കും. ദീര്‍ഘദൂരയാത്രകള്‍ നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാകും.

അവിട്ടം: വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ വിവാഹക്കാര്യത്തില്‍ തീരുമാനം. വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ സാധ്യത. ആഡംബര വസ്‌തുക്കള്‍ക്കായി പണം ചെലവിടും. സാമ്പത്തികമായി ചെറിയ വിഷമതകള്‍ നേരിടും. സുഹൃദ്‌ സഹായം ലഭിക്കും.

ചതയം: വിദേശത്തുനിന്നു തിരികെ നാട്ടില്‍ എത്താന്‍ സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകള്‍ നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ ദുരന്തങ്ങള്‍ ഒഴിവാകും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം നല്‍കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളില്‍ ഉത്തമബന്ധം ലഭിക്കും.

പൂരൂരുട്ടാതി: സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സഹോദരസ്‌ഥാനീയരില്‍നിന്നും ഗുണാനുഭവം. ഉദ്യോഗസ്‌ഥര്‍ക്ക്‌ ഇഷ്‌ടമില്ലാത്ത സ്‌ഥലത്തേക്ക്‌ മാറ്റം ഉണ്ടാകും. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍.

ഉത്രട്ടാതി: വിവാഹക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. കര്‍മ്മരംഗം പുഷ്‌ടിപ്പെടും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഇരുചക്രവാഹന ലാഭം ഉണ്ടാകും. കുടുംബത്തില്‍ സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായ അസ്വസ്‌ഥത ഉടലെടുക്കും. ധൃതിപിടിച്ചുള്ള തീരുമാനങ്ങള്‍ എടുക്കരുത്‌.

രേവതി: വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ പ്രവേശനം. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. പ്രധാനതൊഴിലില്‍ നിന്നല്ലാതെ ധനലാഭം. രോഗശമനം ഉണ്ടാകും. വിവാഹാലോചനകളില്‍ തീരുമാനം. നേത്രരോഗത്തിന്‌ ചികിത്സ തേടേണ്ടി വരും. പിതാവിനോ പിതൃതുല്യരായവര്‍ക്കോ രോഗദുരിത സാദ്ധ്യത.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 07 Oct 2018 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW