Saturday, December 15, 2018 Last Updated 13 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 07 Oct 2018 08.16 PM

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ: സ്മാര്‍ട്ട് ഫോണ്‍ വാങ്ങുവാന്‍ ചിലവാക്കിയ വിലയില്‍ 90 ശതമാനവും തിരിച്ചു നല്‍കുന്നു

flipkart to go on big billion sale,october 10 to october 14

ബംഗലൂരു: ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേയിസ് സെയിലില്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റുകള്‍ക്ക് 90 ശതമാനം ബൈബാക്ക് പ്രഖ്യാപിച്ചിരിക്കുന്നു. ബിഗ് ബില്ല്യന്‍ ബൈബാക്ക് ഗ്യാരന്റി സ്റ്റോറില്‍ എല്‍ജി, ഒപ്പോ ഫോണുകള്‍ക്കാണ് 90 ശതമാനം രൂപ വരെ ബൈബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ബൈബാക്ക് ഗ്യാരന്റി പ്രകാരം എല്‍ജി ജി7 പ്ലസ് തിങ്ക്, ഒപ്പോ എഫ് 9 പ്രോ എന്നിവയ്ക്കാണ് ഫോണിന്റെ 90 ശതമാനം വരുന്ന തുക തിരികെ ലഭിക്കുന്നത്. ആറു മുതല്‍ എട്ടു മാസം വരെ ഉപയോഗിച്ച എല്‍ജി ജി7 പ്ലസ് തിങ്ക് ഫോണിന് 36,000 രൂപ വരെ മൂല്യം തിരിച്ചു നല്‍കും (വാങ്ങുമ്പോള്‍ വില 40,000 രൂപ). എന്നാല്‍ ഇതേ ഹാന്‍ഡ്‌സെറ്റ് മറ്റു വിപണികളില്‍ തിരിച്ചു നല്‍കുമ്പോള്‍ നല്‍കുന്നത് വെറും 15,000 രൂപ മാത്രമാണ്.

19,990 രൂപ വിലയുള്ള ഒപ്പോ എഫ്9 പ്രോയ്ക്ക് എട്ടു മാസത്തിനു ശേഷം തിരിച്ചുനല്‍കിയാല്‍ 16,800 രൂപ വരെ തിരിച്ചു ലഭിക്കും. മറ്റുള്ളവര്‍ ഈ മോഡലിന് നല്‍കുന്നത് 10,000 രൂപയാണ്. എന്നാല്‍ ഈ ഓഫര്‍ ലഭിക്കാന്‍ വാങ്ങുമ്പോള്‍ തന്നെ 149 രൂപ അധികം നല്‍കേണ്ടതുണ്ട്. അതായത് ഒപ്പോ എഫ്9 പ്രോ വാങ്ങുമ്പോള്‍ 19,990 രൂപയുടെ കൂടെ 149 രൂപ അധികം നല്‍കണം.

flipkart to go on big billion sale,october 10 to october 14

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ബിഗ് ബില്ല്യന്‍ ഡേയ്‌സ് 2018 ഒക്ടോബര്‍ 10 മുതല്‍ 14 വരെയാണ് നടക്കുന്നത്. ഈ ഓഫറിന് പിന്നാലെ ഓണര്‍ ഫോണുകള്‍ക്ക് 10,000 രൂപ കിഴിവ് ലഭിക്കും. ഇതിനു ഒപ്പം തന്നെ നോ കോസ്റ്റ് ഇഎംഐകള്‍, ഫ്‌ളിപ്കാര്‍ട്ട് പേ ലേറ്റര്‍, കാര്‍ഡിലെസ് ക്രെഡിറ്റ് തുടങ്ങിയ ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി പ്രത്യേകം ഇളവുകള്‍ നല്‍കുന്നു. ഫോണ്‍ പേ ഉപയോഗിച്ചുള്ള വാങ്ങിയാല്‍ 10 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും.

Ads by Google
Sunday 07 Oct 2018 08.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW