Tuesday, December 11, 2018 Last Updated 18 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 08 Oct 2018 09.58 AM

കാര്‍ബണ്‍ വ്യാപനം തടഞ്ഞേ മതിയാകൂ..,ഭൂമിയുടെ താപനില ഒരു ഡിഗ്രി കൂടി വര്‍ദ്ധിച്ചാല്‍ സംഭവിക്കുന്നത് വന്‍ ദുരന്തം

 Climate Change

ന്യൂയോര്‍ക്ക്: ഭൂമിയുടെ താപനില ഒരു ഡിഗ്രി കൂടി വര്‍ദ്ധിച്ചാല്‍ നേരിടേണ്ടി വരിക വന്‍ പ്രകൃതി ദുരന്തങ്ങളാകുമെന്ന് റിപ്പോര്‍ട്ട്. യുഎന്നിന്റെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഫോര്‍ ക്ലൈമറ്റ് ചേഞ്ച്( ഐപിസി) റിപ്പോര്‍ട്ടിലാണ് ഭൂമിയുടെ നിലനില്‍പ്പിന് മേല്‍ ആശങ്കാജനകമായ മുന്നറിയിപ്പുള്ളത്. കാര്‍ബണ്‍ വ്യാപനത്തില്‍ കുറവു വരുത്തിയില്ലെങ്കില്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ എന്തും സംഭവിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിലവിലെ രീതിയില്‍ മുന്നോട്ടു പോയാല്‍ ശരാശരി ഊഷ്മാവ് 1.5 ഡിഗ്രി സെല്‍ഷ്യല്‍സ് എന്ന പരിധി 2030 മുമ്പു തന്നെ മറികടക്കും. താപനിലയില്‍ ഒരു ഡിഗ്രി കൂടി വര്‍ധനവ് ഉണ്ടായാല്‍ ഭീകരമായകൊടുങ്കാറ്റിനേയും വെള്ളപ്പൊക്കത്തിനേയും വരള്‍ച്ചയേമൊക്കെ കെട്ടഴിച്ചു വിടുന്നതിന് തുല്യമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. താപനില മൂന്നോ, നാലോ ഡിഗ്രിയില്‍ കൂടുതല്‍ ആയാല്‍ പിന്നീട് നിയന്ത്രിക്കാനാകാത്ത അവസ്ഥ സംജാതമാകുമെന്നാണ് റിപ്പോര്‍ട്ട്. ഹരിതഗ്രഹ വാതകങ്ങളുടെ പുറംതള്ളല്‍ ഗണ്യമായി കുറച്ചാലും ശരാശരി ഊഷ്മാവ് 1.5 ഡിഗ്രിയില്‍ നിന്ന് കൂടുന്നത് തടയാന്‍ 50 ശതമാനം സാധ്യത മാത്രമേയുള്ളുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW