Sunday, May 19, 2019 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 08 Oct 2018 01.10 PM

മേക്ക് ഇന്‍ ഇന്ത്യ; പ്രതിമാസം ഒരുലക്ഷം മി ടിവികള്‍ ഷവോമി ഇന്ത്യയില്‍ നിര്‍മ്മിക്കും

xiaomi

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഷവോമി ഡിക്‌സണ്‍ ടെക്‌നോളജീസുമായി സഹകരിച്ച് ഇന്ത്യയില്‍ ടിവികള്‍ നിര്‍മ്മിക്കും. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് മി ടിവി ഉത്പാദിപ്പിക്കുക. നിലവിൽ കമ്പനി ചൈനയില്‍ നിന്ന് ടിവി ഇന്ത്യയില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തുകയാണ്. വലിയ നികുതി ബാധ്യത ഇത് കമ്പനിക്ക് ഉണ്ടാക്കുന്നുണ്ട്.

രൂപയുടെ മൂല്യവും ഇടിഞ്ഞതും കമ്പനിക്ക് തിരിച്ചടിയായി. ഇതോടെ സ്മാര്‍ട്ട് ടിവിയും മറ്റു ഉത്പന്നങ്ങളുടെ വില ഷവോമി വര്‍ദ്ധിപ്പിച്ചു. എന്നാൽ, മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ മറികടക്കാന്‍ കഴിയുമെന്ന കമ്പനി വിശ്വസിക്കുന്നു. ഇതോടെ സ്മാര്‍ട്ട് ടിവികളും വില കുറയുമെന്നും വിലയിരുത്തപ്പെടുന്നു.

ആദ്യഘട്ടത്തിൽ ടിവിയുടെ ഭാഗങ്ങള്‍ കൊണ്ടുവന്ന് അസെമ്പിള്‍ ചെയ്‌തെടുക്കും. മി LED TV 4A 32 ഇഞ്ച്, 43 ഇഞ്ച് എന്നിവയാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുക. ഇന്ത്യയില്‍ ഉത്പാദനം തുടങ്ങുന്നതോടെ വില്‍പ്പന കേന്ദ്രങ്ങള്‍ വഴിയും ടിവികള്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Ads by Google
Ads by Google
Loading...
TRENDING NOW