Sunday, June 16, 2019 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 08 Oct 2018 04.19 PM

പേ ടി എം മഹാ ക്യാഷ്ബാക്ക് സെയില്‍ നാളെ മുതല്‍... 12000 രൂപ ക്യാഷ് ബാക്ക് മുതല്‍ ഒട്ടനവധി ഓഫറുകളും

Paytm

ഇന്ത്യയില്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ഇത് ഓഫറുകളുടെ കാലമാണ്. ഫ്‌ലിപ്കാര്‍ട്ടും ആമസോണും ഓഫറുകളുടെ ഉത്സവവുമായി എത്തുമ്പോള്‍ ഇ മാര്‍ക്കറ്റിംഗ് ശക്തികളായ പേടിഎം ഒട്ടും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ഒക്ടോബര്‍ 10 ന് ആമസോണിന്റെ ഉത്സവകാല ഓഫറുകള്‍ ആരംഭിക്കുന്ന അവസരത്തിന്‍ നാളെതന്നെ വമ്പന്‍ ഓഫറുകള്‍ അവതരിപ്പിച്ച് ആമസോണിനു തിരിച്ചടി നല്‍കുകയാണ് പേ.ടി.എം.

ഒക്ടോബര്‍ ഒന്‍പത് മുതല്‍ 16 വരെയുള്ള നീണ്ടുനില്‍ക്കുന്ന ഓഫറുകളില്‍ മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കും.ഐ.സി.ഐ.സി.ഐ ക്രഡിറ്റ്കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. ഇതോടൊപ്പം ഒരു രൂപക്ക് ഉത്പന്നങ്ങള്‍ ഫ്‌ലാഷ് സെയിലിലുടെ വില്‍ക്കുമെന്നും പേ ടി. എം അറിയിച്ചു. ഉച്ചക്ക് 2നും വൈകിട്ട് 6നും ആണ് ഫ്‌ലാഷ് സെയില്‍ ആരംഭിക്കുന്നത്.
സ്മാര്‍ട്ട് ഫോണുകള്‍ക്ക് 12000 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. നോ കോസ്റ്റ് ഇ.എം.ഐ , എക്‌സ്‌ചേഞ്ച് ഓഫറുകള്‍ മുതലായവയും മഹാ ക്യാഷ്ബാക്ക് സെയിലില്‍ ഉണ്ടാകും

Ads by Google
Ads by Google
Loading...
TRENDING NOW