Wednesday, December 19, 2018 Last Updated 26 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 01.46 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പ്രാക്‌ടിക്കല്‍
രണ്ടാം സെമസ്‌റ്റര്‍ എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്‌ (2017 അഡ്‌മിഷന്‍ റഗുലര്‍/2014, 2015, 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി/2012, 2013 അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌) ജൂലൈ 2018 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ഒക്‌ടോബര്‍ 12ന്‌ വിവിധ കോളേജുകളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.
രണ്ടാം സെമസ്‌റ്റര്‍ ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്‌ (യു.ജി. - സി.ബി.സി.എസ്‌. - 2017 അഡ്‌മിഷന്‍ റഗുലര്‍/സി.ബി.സി.എസ്‌.എസ്‌. - 2013-2016 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌) ജൂണ്‍/ജൂലൈ 2018 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ഒക്‌ടോബര്‍ 15, 16 തീയതികളില്‍ വിവിധ കോളേജുകളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.
രണ്ടാം സെമസ്‌റ്റര്‍ ബി.എസ്‌.സി. മാത്തമാറ്റിക്‌സ് (സി.ബി.സി.എസ്‌. - 2017 അഡ്‌മിഷന്‍ റഗുലര്‍/സി.ബി.സി.എസ്‌.എസ്‌. - 2013-2016 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌) വൊക്കേഷണല്‍ മോഡല്‍ - (കമ്പ്യൂട്ടര്‍ സയന്‍സ്‌) ജൂണ്‍/ജൂലൈ 2018 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ഒക്‌ടോബര്‍ 12, 15, 16 തീയതികളില്‍ വിവിധ കോളേജുകളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.
പരീക്ഷാഫലം
2017 ഒക്‌ടോബറില്‍ നടത്തിയ അഞ്ചാം സെമസ്‌റ്റര്‍ ബി.കോം സി.ബി.സി.എസ്‌.എസ്‌. (മോഡല്‍ 2013ന്‌ മുമ്പുള്ള അഡ്‌മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഒക്‌ടോബര്‍ 22 വരെ അപേക്ഷിക്കാം.

കേരള

പരീക്ഷാഫലം
2018 ഏപ്രിലില്‍ നടന്ന നാലാം സെമസ്‌റ്റര്‍ യൂണിറ്ററി (ത്രിവത്സര എല്‍.എല്‍.ബി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി അപേക്ഷിക്കാനുളള അവസാന തീയതി ഒക്‌ടോബര്‍ 23. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
മൂല്യനിര്‍ണയം
2018 ഒക്‌ടോബര്‍ 10 മുതല്‍ ആരംഭിക്കാനിരുന്ന നാലാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌/സി.ആര്‍ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം ഒക്‌ടോബര്‍ 15 മുതല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പന്തളം എന്നീ മൂല്യനിര്‍ണ്ണയകേന്ദ്രങ്ങളില്‍ ആരംഭിക്കും.
ടൈംടേബിള്‍
ബാച്ചിലര്‍ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ആന്റ്‌ കാറ്ററിംഗ്‌ ടെക്‌നോളജിയുടെ (ബി.എച്ച്‌.എം) രണ്ടാം സെമസ്‌റ്റര്‍ പരീക്ഷകള്‍ (2014, 2011 2006 സ്‌കീം) ഒക്‌ടോബര്‍ 23 നും നാലാം സെമസ്‌റ്റര്‍ പരീക്ഷകള്‍ (2014 സ്‌കീം) ഒക്‌ടോബര്‍ 22 നും ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
കോഴ്‌സ്‌ അനുവദിച്ചു
അഫിലിയേറ്റഡ്‌ സ്വാശ്രയ കോളേജായ കല്ലമ്പലം കെ.റ്റി.സി.റ്റി കോളേജ്‌ ഓഫ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സില്‍ എം.എ. ഇംഗ്ലീഷ്‌ കോഴ്‌സ്‌ അനുവദിച്ചിരിക്കുന്നു. ആയതിന്റെ പ്രവേശനം ഒക്‌ടോബര്‍ 9 ന്‌ കോളേജില്‍ നടക്കും.

Ads by Google
Tuesday 09 Oct 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW