Wednesday, January 23, 2019 Last Updated 16 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 10.44 AM

ഭാര്യയെ ചുമന്ന് ഓടി മത്സരം; ലഭിച്ച സമ്മാനം കേട്ട് വിജയി പോലും അമ്പരന്നു

 wife carrying contest

മെയ്ന്‍ : മത്സരങ്ങള്‍ പലര്‍ക്കും ഒരു ഹരമാണ്. സ്പോര്‍ട്സ് താരങ്ങള്‍ക്കാണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ ഇന്ന് നമുക്ക് സുപരിചിതമായ മത്സങ്ങളില്‍ നിന്ന് വ്യത്യസ്തമായി പല മത്സരങ്ങളും ലോകത്തെമ്പാടും നടക്കാറുണ്ട്. ഇത്തരത്തില്‍ ഒരു മത്സരമാണ് ഫിന്‍ലന്‍ഡില്‍ നടക്കുന്ന മത്സരം. ഭാര്യയെ ചുമക്കുന്ന മത്സരമാണ് ഇത്. ഫിന്‍ലന്‍ഡില്‍ ഭാര്യയെ ചുമക്കുന്നതിനായി ആഗോളതലത്തില്‍ തന്നെ മത്സരങ്ങള്‍ നടക്കാറുണ്ട്. ഇപ്പോള്‍ നോര്‍ത്ത് അമേരിക്കയില്‍ നടന്ന ഇത്തരമൊരു മത്സരമാണ് കൗതുകമുണര്‍ത്തുന്നതാണ്.

മെയ്ന്‍ മുതല്‍ കാലിഫോര്‍ണിയവരെയുള്ള 30 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചത്. ചെളിയും വെള്ളവും കലര്‍ന്ന ദുര്‍ഘട പാതയിലൂടെ ഭാര്യയെയും ചുമന്ന് ഏകദേശം 255 മീറ്ററാണ് ഓടിയെത്തേണ്ടത്. ഭാര്യയെ ചുമന്ന് ഫിനിഷിംഗ് പോയിന്റില്‍ ഒന്നാമത് എത്തിയ ഭര്‍ത്താവിന് ലഭിച്ച സമ്മാനമാണ് രസകരം. ഭാര്യയുടെ ഭാരത്തിന്റെ അത്രയും ബിയറും ഭാരത്തിന്റെ അഞ്ചുമടങ്ങ് പണവും.

ജെസ്സൈ വാള്‍- ക്രിസ്റ്റിന്‍ അര്‍സെനൊ ദമ്പതിമാരാണ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയത്. അര്‍സെനോയുടെ ഭാരത്തിന് തുല്യമായ ബിയറും അഞ്ചുമടങ്ങ് പണവും നേടിയാണ് ഇരുവരും മടങ്ങിയത്. ഇത് രണ്ടാം തവണയാണ് വാള്‍- അര്‍സെനോ ദമ്പതികള്‍ ചാമ്പ്യന്‍മാരാകുന്നത്. ഫിന്‍ലാന്‍ഡില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇരുവരും. ഫിന്‍ലാന്‍ഡിലാണ് ഭാര്യയെ ചുമക്കല്‍ മത്സരങ്ങളുടെ ഈറ്റില്ലം.

Ads by Google
Tuesday 09 Oct 2018 10.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW