Saturday, December 15, 2018 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 12.27 PM

ഓണറിന്റെ ഈ ഫോണുകൾ ഇനി 1 രൂപയ്ക്ക് സ്വന്തമാക്കാം

Honor Dussehra Sale: Two smartphones including Honor 8 Pro priced at Rs 29,999 available at just Re 1

ഇന്ത്യയിലെ ഉൽസവ സീസണിലെ വിപണി പിടിക്കാൻ പ്രമുഖ ചൈനീസ് ബ്രാൻഡ് ഓണർ പുതിയ ഓഫറുകളുമായി രംഗത്ത്. പുതിയ ഹാൻഡ്സെറ്റുകൾക്ക് ഓണർ ദസറ സെയിലിൽ വൻ ഓഫറുകളാണ് നല്‍കുന്നത്. ഒരു രൂപയ്ക്ക് ഓണർ പ്രോ 8, ഓണർ 7എ ഹാൻഡ്സെറ്റുകൾ വിൽക്കുമെന്നാണ് സൂചന. വിൽപ്പന നടക്കുന്നത് ഓണറിന്റെ ഔദ്യോഗിക ഇ സ്റ്റോർ (HiHonor Store ) വഴിയായിരിക്കും.

ഓഫർ വിൽപ്പന ഒക്ടോബർ 9 നും 12 നുമാണ്. ഓണർ 8 പ്രോ ഒക്ടോബർ 12 ന് ഉച്ചയ്ക്ക് 11.45 നാണ് ഒരു രൂപയ്ക്ക് വിൽക്കുന്നത്. 29,999 രൂപയാണ് ഓണർ 8 പ്രോ-യിന്റെ വില. 10,999 രൂപ വിലയുള്ള ഓണർ 7എ ഒരു രൂപയ്ക്ക് വിൽക്കുന്നത് ഒക്ടോബർ 9ന് ഉച്ചയ്ക്ക് 11.45 നുമാണ്. അതേസമയം, നിശ്ചിത എണ്ണം മാത്രമായിരിക്കും ഓഫർ വിലയ്ക്ക് വിൽക്കുക.

ഓണർ ബാൻഡ് 3 യും ഒരു രൂപയ്ക്ക് വിൽപ്പനയ്ക്കുണ്ട്. ഒക്ടോബർ 15 നാണ് ഓണർ ബാൻഡ് 3 വിൽക്കുന്നത്. ഓണർ 9എൻ, ഓണർ 9 ലൈറ്റ്, ഓണർ 7എസ്, ഓണർ 7എ, ഓണർ 7സി, ഓണർ പ്ലേ എന്നിവയും ദസറ സെയിലിൽ വിൽക്കുന്നുണ്ട്. 1800 രൂപ വരെ ഫ്രീ കൂപ്പൺ, 4000 രൂപ വരെ ഡിസ്കൗണ്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW