Monday, October 22, 2018 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 01.52 PM

മടക്കി പോക്കറ്റില്‍ കൊണ്ടു നടക്കാവുന്ന സ്റ്റൈലന്‍ ഫോണുമായി സാംസങ്

samsung galaxy x

സാംസങ്ങിന്റെ മടക്കിക്കൊണ്ടു നടക്കാവുന്ന സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് നേരത്തെയും റിപോർട്ടുകൾ വന്നിരുന്നു. സാംസങ്ങ് ഗ്യാലക്‌സി X എന്നാണ് മടക്കിക്കൊണ്ടു നടക്കാവുന്ന ഈ ഫോണിന്റെ പേര്. ഗ്യാലക്‌സി എക്‌സ് എന്ന ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 9 പൈ യില്‍ എത്തുമെന്നാണ് റിപ്പോർട്ട്.

ഇതില്‍ കമ്പനിയുടെ ഇന്‍-ഹൗസ് എക്‌സിനോസ് 9810 SoC അല്ലെങ്കില്‍ 9820 SoC ഉപയോഗിക്കും. അതേസമയം, ഗ്യാലക്‌സി S10ല്‍ എക്‌സിനോസ് 9820 SoC ആയിരിക്കും. 7 ഇഞ്ച് ഫ്‌ളക്‌സിബിള്‍ OLED പാനല്‍ ആണ് ഫോണിൽ, അത് മധ്യഭാഗത്ത് വച്ചു മടക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

ഫോൺ എന്ന് വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട് പറയുന്നില്ല. എന്നാൽ, അടുത്ത മാസം യുഎസില്‍ ഹോസ്റ്റ് ചെയ്യുന്ന കമ്പനിയുടെ വികസന കോണ്‍ഫറന്‍സില്‍ ഈ ഉപകരണം അവതരിപ്പിക്കുമെന്നാണ് സൂചന. സാംസങ്ങ് അവതരിപ്പിക്കുന്ന ഏറ്റവും വില കൂടിയ ഫോണാകും ഇതെന്നും മുന്‍പ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഏകദേശം 1500 ഡോളര്‍ (ഇന്ത്യന്‍ വില 1,07,00 രൂപ) വില പ്രതീക്ഷിക്കാം. ഉപകരണത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും.

Ads by Google
Ads by Google
Loading...
TRENDING NOW