Monday, October 22, 2018 Last Updated 17 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 02.30 PM

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; ഗൂഗില്‍ പ്ലസ് അടച്ചുപൂട്ടുന്നു

customers personal details leaked, google plus is shutting down

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ സേവനങ്ങളിലൊന്നായ ഗൂഗില്‍ പ്ലസ് അടച്ചുപൂട്ടുകയാണെന്ന് ഗൂഗില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗില്‍ പ്ലസിലെ സാങ്കേതിക പിഴവ് മൂലമാണ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക് ഡെവലപ്പര്‍മാര്‍ക്ക് പ്രവേശനം ലഭിച്ചത്. ഗൂഗില്‍ പ്ലസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള കുറവും അടച്ചുപൂട്ടലിലേക്ക് നയിച്ചുവെന്ന് ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റ് സൂചിപ്പിക്കുന്നു.

ഈ ചോര്‍ത്തിയ വിവരങ്ങള്‍ ഏതെങ്കിലും രീതിയില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. 438 ഓളം ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ ഗൂഗില്‍ പ്ലസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അക്കൂട്ടത്തിലാരെങ്കിലും ഗൂഗില്‍ പ്ലസിലെ സാങ്കേതികപിഴവ് മുതലെടുത്തിട്ടുണ്ടോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഗൂഗില്‍ പ്ലസിലെ 90 ശതമാനം ഉപയോക്താക്കളും അഞ്ച് സെക്കന്റില്‍ താഴെ മാത്രമേ ഗൂഗില്‍ പ്ലസില്‍ ചിലവഴിക്കുന്നത് എന്ന് ബ്ലോഗ് വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ ഗൂഗില്‍ പ്ലസ് അടച്ചുപൂടുകയാണ്. അതേസമയം എന്റര്‍പ്രൈസ് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള സേവനം ഗൂഗില്‍ പ്ലസ് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. കമ്പനികളിലെ ആഭ്യന്തര ആശയവിനിമയങ്ങള്‍ക്കായി ഗൂഗില്‍ പ്ലസ് ഉപയോഗിക്കുന്നതിനാലാണ് ഈ തീരുമാനം.

ഉപയോക്താക്കളുടെ ഇമെയില്‍ അഡ്രസ്, ജനന തിയതി, ലിംഗഭേദം പ്രൊഫൈല്‍ ഫോട്ടോ, താമസിക്കുന്ന സ്ഥലങ്ങള്‍, തൊഴില്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് സാങ്കേതിക പിഴവ് മൂലം പരസ്യമായത്. ഈ വിവരം അറിഞ്ഞിട്ടും അധികാരികളില്‍ നിന്നുള്ള നടപടികളെ ഭയന്ന് അത് പരസ്യപ്പെടുത്താന്‍ ഗൂഗില്‍ മടിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW