Saturday, December 15, 2018 Last Updated 13 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 02.44 PM

പോകോ എഫ് വണ്‍ റോസോ റെഡ് ഒക്ടോബര്‍ 11ന് വിൽപ്പന ആരംഭിക്കും

Poco F1 Rosso Red Colour Variant First Sale On October 11 In India

കഴിഞ്ഞ ഓഗസ്റ്റിലാണ് പോകോ എഫ് വണ്‍ (Poco f1) റോസോ റെഡ് അവതരിപ്പിത്. ഒക്ടോബര്‍ 11ന് ഫോൺ ഇന്ത്യയിൽ വില്‍പ്പന ആരംഭിക്കുമെന്നാണ് സൂചന. ഫോണ്‍ മൂന്ന് കോണ്‍ഫിഗറേഷനിലായിരിക്കും ലഭിക്കുക- 6ജിബി റാം/64ജിബി സ്റ്റോറേജ്, 6ജിബി റാം/128ജിബി സ്റ്റോറേജ്, 8ജിബി റാം/256ജിബി സ്റ്റോറേജ്.

രണ്ട് നാനോ സിംകാര്‍ഡുകള്‍ ഉപയോഗിക്കാനാവുന്ന ഫോണാണ് പോകോ എഫ് വണ്‍. 20,999 രൂപയാണ് ആറ് ജി.ബി. റാമും 64 ജി.ബി. സ്റ്റോറേജുമുള്ള പതിപ്പിന്റെ വില. ആറ് ജി.ബി. റാമും 128 ജി.ബി. ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള മോഡലിന് 23,999 രൂപയും എട്ട് ജി.ബി. റാമും 256 ജി.ബി. സ്റ്റോറേജുമുള്ള പതിപ്പിന് 29,999 രൂപയുമായിരിക്കും വില. വണ്‍പ്ലസ് 6, സാംസങ് ഗാലക്‌സി നോട്ട് 9 എന്നിവയിലൊക്കെ ഉപയോഗിച്ചിരിക്കുന്ന ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 എസ്.ഒ.സി. പ്രോസസറാണ് പോകോ എഫ് വണ്ണിലും ഉപയോഗിച്ചിരിക്കുന്നത്.

6.18 ഇഞ്ച് ഫുള്‍ എച്ച്.ഡി. പ്ലസ് ഡിസ്പ്ലേയുണ്ടാകും. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയിയുള്ള ഫെയ്സ് റെക്കഗ്‌നിഷന്‍ സംവിധാനത്തോടെയുള്ള 20 മെഗാപിക്‌സലിന്റെ ക്യാമറ മുന്‍ഭാഗത്തുമുണ്ടാകും.

പിന്‍ഭാഗത്ത് ഡ്യുവൽ ക്യാമറാ സംവിധാനമാണ് ഒരുങ്ങുന്നത്. 12 മെഗാപിക്‌സലിന്റെ പ്രാഥമിക സെന്‍സറും അഞ്ച് മെഗാപിക്‌സലിന്റെ രണ്ടാം സെന്‍സറുമായിരിക്കും പിന്‍ഭാഗത്ത്. 4000 എം.എ.എച്ചിന്റെ ബാറ്ററിയാണ് ഫോണിലുള്ളത്.

Ads by Google
Tuesday 09 Oct 2018 02.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW