Thursday, April 25, 2019 Last Updated 11 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 03.04 PM

നോക്കിയ 7.1 ഉടൻ ഇന്ത്യയിലേക്ക്

nokia 7.1 coming to india

എച്ച്.എം.ഡി. ഗ്ലോബലിന്റെ നോക്കിയ 7.1 ഉടൻ ഇന്ത്യൻ വിപണിയിലേക്ക് എത്തും. ഫോണിന്റെ ഇന്ത്യയിലെ വില എത്രയായിരിക്കുമെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല. നോക്കിയ 7ന് പിന്നാലെ കമ്പനി ആഗോളതലത്തില്‍ അവതരിപ്പിച്ച ഫോണാണ് നോക്കിയ 7.1. ഗ്ലോസ് മിഡ്നൈറ്റ് ബ്ലൂ, ഗ്ലോസ് സ്റ്റീല്‍ നിറങ്ങളിലായിരിക്കും ആഗോള വിപണിയില്‍ ഫോണ്‍ ലഭ്യമാവുക.

നോക്കിയ 7.1 ഫോണിനൊപ്പം നോക്കിയ ട്രൂ വയര്‍ലെസ് ഇയര്‍ബഡ്, നോക്കിയ പ്രോ വയര്‍ലെസ് ഇയര്‍ഫോണ്‍ എന്നിവയും പുറത്തിറക്കിയിട്ടുണ്ടെന്നാണ് സൂചന. 5.84 ഇഞ്ച് ഫുള്‍ എച്ച്.ഡി. പ്ലസ് പ്യുവര്‍ ഡിസ്പ്ലേ പാനല്‍ ഉണ്ടാകും. എച്ച്.ഡി.ആര്‍. 10 സപ്പോര്‍ട്ട്, ഗോര്‍ണിങ് ഗോറില്ല ഗ്ലാസ് 3 സംരക്ഷണം എന്നിവ ഫോണിന്റെ സവിശേഷതകളാണ്. ആന്‍ഡ്രോയിഡ് വണ്ണിന്റെ ഭാഗമായുള്ള ആന്‍ഡ്രോയിഡ് ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കും ഫോണില്‍. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 636 എസ്.ഒ. സി. ആയിരിക്കും പ്രോസസര്‍.

4 ജി എല്‍.ടി.ഇ., വൈ ഫൈ, ബ്ലൂടൂത്ത് 5.0, ജി.പി.എസ്. / എ.ജി.പി.എസ്., ഗ്ലോനാസ്സ്, എന്‍.എഫ്.സി., യു.എസ്.ബി. ടൈപ്പ് സി, 3.5 എം.എം. ഓഡിയോ ജാക്ക് തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളുണ്ടാകും. ഡ്യുവൽ ക്യാമറാ സംവിധനമുണ്ട്. പ്രൈമറി സെന്‍സര്‍ 12 മെഗാപിക്‌സലിന്റെയും സെക്കൻഡറി സെന്‍സര്‍ അഞ്ച് മെഗാപിക്‌സലിന്റെയുമായിരിക്കും. മുന്‍വശത്ത് എട്ട് മെഗാപിക്‌സലിന്റെ ലെന്‍സുമുണ്ടാകും. മൂന്ന് ജി.ബി., നാല് ജി.ബി. റാം ഫോണുകളായിരിക്കും വിപണിയിലെത്തുക. 3060 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിലുണ്ടാവുക.

Ads by Google
Ads by Google
Loading...
TRENDING NOW