Saturday, December 15, 2018 Last Updated 13 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 03.13 PM

ലോകത്തിലെ ആദ്യ അള്‍ട്രാ-ഫാസ്റ്റ് ലിഥിയം-സിലിക്കണ്‍ ബാറ്ററിയുമായി വാവേയ്

huawei

ലോകത്തിലെ ആദ്യ അള്‍ട്രാ-ഫാസ്റ്റ് ലിഥിയം-സിലിക്കണ്‍ ബാറ്ററി അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വാവേയ്. മൊബൈല്‍ ഫോണുകളിലെ ബാറ്ററികളുടെ ആയുസ് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ബാറ്ററിയുമായി വാവേയ് എത്തുന്നത്. വാവേയ് സ്വന്തമായി വികസിപ്പിച്ചെടുത്ത ബാറ്ററി ഉപയോഗിച്ച് വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും, മാത്രമല്ല, ഇത് സുരക്ഷാ കാര്യങ്ങളിലും മുമ്പിലാണ്.

അള്‍ട്രാ-ഫാസ്റ്റ് ലിഥിയം-സിലിക്കണ്‍ ബാറ്ററിക്ക് നിലവിലെ സ്മാര്‍ട്ട് ഫോണുകളിലെ ബാറ്ററി ബാക്കപ്പുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് ടെക് ലോകത്തെ വിദഗ്ദര്‍ പറയുന്നത്.

ലിഥിയം-സിലിക്കണ്‍ ബാറ്ററികള്‍ക്ക് ഗ്രാഫൈറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബാറ്ററികളേക്കാള്‍ കൂടുതല്‍ ഊര്‍ജം സംഭരിച്ചുവെക്കാന്‍ കഴിയും. വാവേയുടെ പുതിയ സ്മാര്‍ട്ട് ഫോണുകളില്‍ ഈ ബാറ്ററി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ലിഥിയം-സിലിക്കണ്‍ ബാറ്ററികളിലെ ത്രീ-ഡി നൈട്രജന്‍-ഡോപ്ഡ് കാര്‍ബണ്‍ ആവരണം കൂടിയ വൈദ്യുതിവാഹകശക്തിയുള്ളതാണ്. ഇത് അതിവേഗത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW