പ്രേമം, ഹാപ്പി വെഡ്ഡിംഗ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തൊബാമ, ആദി, കട്ടപ്പനയിലെ ഋത്വിക് റോഷന് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന് സിജുവിത്സണ് നായകകഥാപാത്രത്തെ അതവരിപ്പിക്കുന്ന ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ. നവാഗതനായ മനോജ് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം അഭിരാമി ഭാര്ഗ്ഗവന് നായികയാവുന്നു.
തൊണ്ണൂറുകളുടെ ഗ്രാമീണപശ്ചാത്തലത്തില് പള്ളിപ്പുറം ഗ്രാത്തില്‍ എത്തുന്ന വിനയചന്ദ്രന് എന്ന പോലീസുകാരന്റെയും അയാള്‍ അന്വേഷിക്കുന്ന ഒരു മോഷണക്കേസ്സിന്റെയും നര്‍മ്മകഥയാണ് ലളിതമായി മനോജ് നായര്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ശാന്തമായ ഗ്രാമത്തില്‍ ഒരു ദിവസം ഒരു പെണ്‍കുട്ടിയുടെ മാല മോഷണ പരാതി ചെറിയൊരു പ്രശ്നത്തിന് തുടക്കമിട്ടു. കള്ളനെ പിടികൂടാന്‍, തൊണ്ടിമുതല്‍ കണ്ടെത്താന്‍ വിനയചന്ദ്രനും മാത്യൂസും മത്സരബുദ്ധിയോടെ നീങ്ങുന്നു. ഈ അനേന്വേഷണത്തിനിടെയാണ് വിനയന് ആലീസിനെ കണ്ടുമുട്ടുന്നത്. അതൊരത്ഭുതമായിരുന്നു അവര്‍ക്ക.്
വിനയചന്ദ്രന്-ആലീസ് പ്രണയത്തിന് വീണ്ടും ജീവന് വച്ചപ്പോള്‍ സുഹൃത്തായ മാത്യൂസിനും ആലീസിനോട് പ്രണയം തോന്നുന്നു. തുടര്‍ന്നുള്ള രസകരമായ മുഹൂര്‍ത്തങ്ങളാണ് വാര്‍ത്തകള്‍ ഇതുവരെ. വിനയചന്ദ്രനായി സിജു വിത്സണും മാത്യൂസായി വിനയ് ഫോര്‍ട്ടും നാരായണപിള്ളയായി അലന്‍സിയറും ആലീസായി അഭിരാമി ഭാര്‍ഗ്ഗവനും അഭിനയിക്കുന്നു. വിജയരാഘവന്, സൈജുകുറുപ്പ്, സുധീര്‍ കരമന, സിദ്ദിഖ്, നെടുമുടിവേണു, പ്രേംകുമാര്‍, പി.ബാലചന്ദ്രന്, അലന്‍സിയാര്‍, ഇന്ദ്രന്‍സ്, മാമുക്കോയ, ശിവജി ഗുരുവായൂര്‍, നസീര്‍ സംക്രാന്തി, പ്രദീപ് കോട്ടയം, കെ.ടി.എസ്.പടന്നയില്‍, കൈനകരി തങ്കരാജ്, കൊല്ലംസുധി, പൗളി, മേരി തേജന്‍, അംബികാ മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ടൈറ്റില്‍ കാര്‍ഡ്
ഛായാഗ്രഹണം-എല്‍ദോ ഐസക്, സംഗീതം-മെജോ ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്-ബുദുഷ, കല-ഷംജിത്ത് രവി, മേക്കപ്പ്-അമല്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, പരസ്യകല-ഓള്‍ഡ് മങ്ക്, എഡിറ്റര്‍-ശ്രീജിത്ത് ആര്., ചീഫ് അസ്സോസോഷ്യേറ്റ് ഡയറക്ടര്‍-വിഷ്ണു ഐക്കരശ്ശേരി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഇക്ബാല്‍ പാനായിക്കുളം, വിനോദ് മംഗലത്ത്.
എ.എസ്. ദിനേശ്
രാജീവ് ആഴിയൂര്‍