Tuesday, December 11, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 01.44 AM

എച്ച്‌.ഐ.എല്ലില്‍ 33 ഒഴിവുകള്‍

ഉദ്യോഗമണ്ഡലിലെ എച്ച്‌.ഐ.എല്ലില്‍ വിവിധ തസ്‌തികകളിലായി 33 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കരാര്‍നിയമനമാണ്‌. തുടക്കത്തില്‍ രണ്ടു വര്‍ഷത്തേക്കാണ്‌ നിയമനം.
ഫിറ്റര്‍ 7, ഇലക്‌ട്രീഷ്യന്‍ 7, വെല്‍ഡര്‍ 3, ഇന്‍സ്‌ട്രുമെന്റ്‌ മെക്കാനിക്‌ 3, മെഷിനിസ്‌റ്റ് 2, കംപ്രസര്‍ ഓപ്പറേറ്റര്‍ 3, ബോയിലര്‍ അറ്റന്‍ഡന്റ്‌ 2, ഡ്രോട്‌സ്മാന്‍ 1, പ്യൂണ്‍ 1, പാര്‍ട്ട്‌ ടൈം സ്വീപ്പര്‍ 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌.
യോഗ്യതയും ശമ്പളവും: ഫിറ്റര്‍, ഇലക്‌ട്രീഷ്യന്‍, വെല്‍ഡര്‍, ഇന്‍സ്‌ട്രുമെന്റ്‌ മെക്കാനിക്‌, മെഷിനിസ്‌റ്റ് എന്നീ തസ്‌തികകളിലേക്ക്‌ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ./ഐ.ടി.സിയാണ്‌ യോഗ്യത. ഇലക്‌ട്രീഷ്യന്‍ ട്രേഡില്‍ ഈ യോഗ്യതയ്‌ക്കൊപ്പം കെ.എസ്‌.ഇ.എല്‍.ബിയുടെ സാധുവായ വയര്‍മാന്‍ ലൈസന്‍സും വേണം. കംപ്രസര്‍ ഓപ്പറേറ്റര്‍ തസ്‌തികയില്‍ ഡിപ്ലോമയും (ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍/റെഫ്രിജറേഷന്‍) ബോയിലര്‍ അറ്റന്‍ഡന്റ്‌ തസ്‌തികയില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/ഐ.ടി.സിയും കോംപിറ്റന്‍സിയിലെ ഫസ്‌റ്റ് ക്ലാസ്‌ സര്‍ട്ടിഫിക്കറ്റുമാണ്‌ യോഗ്യത. ഡ്രോട്‌സ്മാന്‍ഷിപ്പ്‌ തസ്‌തികയില്‍ അപേക്ഷിക്കാന്‍ ഐ.ടി.ഐയാണ്‌ (ഡ്രോട്‌സ്മാന്‍ഷിപ്പ്‌) യോഗ്യത.
മേല്‍പ്പറഞ്ഞ തസ്‌തികകളിലെ അപേക്ഷകര്‍ക്കും ബന്ധപ്പെട്ട ട്രേഡില്‍ ഒരു വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. 6,540-19,140 രൂപയാണ്‌ ശമ്പള സ്‌കെയില്‍.
പ്യൂണ്‍ തസ്‌തികയില്‍ ഏഴാം ക്ലാസ്‌ അപ്പര്‍ പ്രൈമറിയാണ്‌ യോഗ്യത. 6,090-14,780 രൂപയാണ്‌ ശമ്പളസ്‌കെയില്‍. പാര്‍ട്ട്‌ ടൈം സ്വീപ്പര്‍ തസ്‌തികയില്‍ എഴുത്തും വായനയും അറിയാവുന്ന ശാരീരികശേഷിയുള്ളവരായിരിക്കണം അപേക്ഷകര്‍. 275 രൂപ ദിവസക്കൂലിക്കാണ്‌ ഈ തസ്‌തികയിലെ നിയമനം.
പ്രായം: എല്ലാ തസ്‌തികയിലും 40 വയസാണ്‌ ഉയര്‍ന്ന പ്രായപരിധി. എസ്‌.സി, എസ്‌.ടി ഭിന്നശേഷി വിഭാഗക്കാര്‍ക്കും വിമുക്‌തഭടര്‍ക്കും കേന്ദ്ര ഗവ. മാര്‍ഗനിര്‍ദ്ദേശപ്രകാരമുള്ള ഇളവ്‌ ലഭിക്കും.
അപേക്ഷാഫീസ്‌ 300 രൂപ. (എസ്‌.സി, എസ്‌.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്കും വിമുക്‌തഭടര്‍ക്കും ബാധകമല്ല). HIL (INDIA) LIMITED, എന്ന പേരില്‍ ഏതെങ്കിലും ഷെഡ്യൂള്‍സ്‌ ബാങ്കില്‍നിന്നെടുത്ത എറണാകുളത്ത്‌ മാറാവുന്ന ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റായാണ്‌ ഫീസ്‌ അടയ്‌ക്കേണ്ടത്‌.
വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.hil.gov.in എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്‌ടോബര്‍ 31. വിലാസം: Deputy General Manager (HR&Amdn) HIL (Inida) Limite,d Uydogamanadl P.O, Eloor, Ernakulam District, Kerala State, 683501. കവറിന്‌ പുറത്ത്‌ തസ്‌തിക രേഖപ്പെടുത്തണം.

Ads by Google
Wednesday 10 Oct 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW