Saturday, February 16, 2019 Last Updated 14 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 01.44 AM

എയിംസില്‍ 2000 നഴ്‌സിങ്‌ ഓഫീസര്‍

ഭോപ്പാല്‍, ജോധ്‌പൂര്‍, പട്‌ന, റായ്‌പൂര്‍ എന്നിവിടങ്ങളിലെ ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്‌) നഴ്‌സിംഗ്‌ ഓഫീസര്‍ (സ്‌റ്റാഫ്‌ നഴ്‌സ് ഗ്രേഡ്‌-2) ഗ്രൂപ്പ്‌ ബി തസ്‌തികയിലെ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 2000 ഒഴിവുകളുണ്ട്‌. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്‌ടോബര്‍ 29.
യോഗ്യത: 1. ബി.എസ്‌.സി (ണ്ണഗ്നന്ഥ) നഴ്‌സിങ്‌ അല്ലെങ്കില്‍ ബി.എസ്‌.സി നഴ്‌സിങ്‌ അല്ലെങ്കില്‍ ബി.എസ്‌.സി (പോസ്‌റ്റ് സര്‍ട്ടിഫിക്കറ്റ്‌) പോസ്‌റ്റ് ബേസിക്‌ ബി.എസ്‌.സി. നഴ്‌സിങ്‌.
2. സ്‌റ്റേറ്റ്‌/ഇന്ത്യന്‍ കൗണ്‍സിലില്‍ നഴ്‌സസ്‌ ആന്‍ഡ മിഡ്‌വൈഫായി റജിസ്‌ട്രേഷന്‍ അല്ലെങ്കില്‍
2.1. ജനറല്‍ നഴ്‌സിംഗ്‌ മിഡ്‌വൈഫറിയില്‍ ഡിപ്ലോമ.
2. സ്‌റ്റേറ്റ്‌/ഇന്ത്യന്‍ കൗണ്‍സിലില്‍ നഴ്‌സസ്‌ ആന്‍ഡ്‌ മിഡ്‌വൈഫായി റജിസ്‌ട്രേഷന്‍.
3. കുറഞ്ഞത്‌ 50 ബെഡുള്ള ഹോസ്‌പിറ്റലുകളില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 21-30 വയസ്‌. 2018 ഒക്‌ടോബര്‍ 29 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. അര്‍ഹരായവര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവ്‌ ലഭിക്കും.
ശമ്പളം: 9300-34800 പ്ലസ്‌ ഗ്രേഡ്‌ പേ 4600 രൂപ. അപേക്ഷാഫീസ്‌: ജനറല്‍/ഒബിസി വിഭാഗക്കാര്‍ക്ക്‌ 1500 രൂപ. പട്ടികവിഭാഗക്കാര്‍ക്ക്‌ 1200 രൂപ. ഭിന്നശേഷിക്കാര്‍ക്ക്‌ ഫീസില്ല.
ഡെബിറ്റ്‌ കാര്‍ഡ്‌/ക്രെഡിറ്റ്‌ കാര്‍ഡ്‌/ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌ മുഖേന ഓണ്‍ലൈനായി ഫീസടയ്‌ക്കാം. ഡിസംബര്‍ ഏഴിന്‌ ഓണ്‍ലൈന്‍ (കംപ്യൂട്ടര്‍ ബേസ്‌ഡ്) ടെസ്‌റ്റ് നടത്തും.
ഇന്ത്യയിലെ പ്രമുഖ നഗരങ്ങള്‍ പരീക്ഷാകേന്ദ്രങ്ങളായുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ കാണുക. അപേക്ഷിക്കേണ്ട വിധം: www.aiimsexms.org. എന്ന വെബ്‌സൈറ്റ്‌ മുഖേനയാണ്‌ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. വിജ്‌ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ മനസിലാക്കിയതിനുശേഷം മാത്രം അപേക്ഷിക്കുക.
വിലാസം: ALL INDIA INSTITUTE OF MEDICAL SCIENCES, ANSARI NAGAR, NEW DELHI 110608

Ads by Google
Wednesday 10 Oct 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW