പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള എച്ച്ക്യു നോര്‍ത്തേണ്‍ കമാന്‍ഡ് (ഓര്‍ഡനന്‍സ്) യൂണിറ്റുകളില്‍ (15 FAD. 1 FOD, 2 FOD, OTG PATHANCOT, 19 INF DIV ORD UNIT, 39 MOUNTAIN DIV ORD UNIT, 8 MTN DIV ORD UNIT 3 INF DIV ORD UNIT 14 CORPS OMC 254 ARMD BOU &118 (1) INF BDE GP OMCA) കംബൈന്‍ഡ് റിക്രൂട്ട്മെന്റ് നടത്തുന്നു. വിവിധ തസ്തികകളിലായി 130 ഒഴിവുകളുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. ട്രേഡ്സ്മാന് മേറ്റ് തസ്തികയില്‍ മാത്രം 87 ഒഴിവുകളാണുള്ളത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 20. യോഗ്യത, ശമ്പളം എന്നിവ ചുവടെ
മെറ്റീരിയല്‍ അസിസ്റ്റ്: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദംതത്തുല്യം അല്ലെങ്കില്‍ മെറ്റീരിയല്‍ മാനേജ്മെന്റില്‍ ഡിപ്ലോമ അല്ലെങ്കില്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ. 5200-20200 പ്ലസ് ഗ്രേഡ് പേ 2800 രൂപ. റിവൈസ്ഡ് പേ ബാന്‍ഡ് 29,200 രൂപ.
ഫാര്‍മസിസ്റ്റ്: പന്ത്രണ്ടാം ക്ലാസ് തത്തുല്യം. ഫാര്‍മസിയില്‍ ദ്വിവത്സര ഡിപ്ലോമ, സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ റജിസ്ട്രേഷന്. 5200-20200-ഗ്രേഡ് പേ 2800 രൂപ റിവൈസ്ഡ് പേ ബാന്‍ഡ് 29,200 രൂപ.
ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക്: പ്ലസ് ടു/തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ മിനിറ്റില്‍ 35 വാക്കു വേഗം അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്കു വേഗം (കംപ്യൂട്ടര്‍), 5200-20200 പ്ലസ് ഗ്രേഡ് പേ 1900 രൂപ. റിവൈസ്ഡ് പേ ബാന്‍ഡ് 19,900 രൂപ.
ഫയര്മാന്: പത്താം ക്ലാസ് തത്തുല്യം. 5200-20200 പ്ലസ് ഗ്രേഡ് പേ 1800 രൂപ. റിവൈസ്ഡ് പേ ബാന്‍ഡ് 19,900 രൂപ.
മെസഞ്ചര്‍: പത്താം ക്ലാസ് തത്തുല്യം. 5200-20200 പ്ലസ് ഗ്രേഡ് പേ 1800 രൂപ. റിവൈസ്ഡ് പേ ബാന്‍ഡ് 18,000 രൂപ.
എം.ടി.എസ്. (സഫായ്വാലാ, മാലി, ബുക്ക് ബൈന്‍ഡര്‍, ജസ്റ്റനര്, ഡ്രാഫ്ട്രി, മെസഞ്ചര്‍): പത്താം ക്ലാസ്/തത്തുല്യം. 5200-20200 പ്ലസ് ഗ്രേഡ് പേ 1800 രൂപ. റിവൈസ്ഡ് പേ ബാന്‍ഡ് 18,000 രൂപ.
ട്രഡ്സ്മാന്: മേറ്റ് മസ്ദൂര്‍:പത്താം ക്ലാസ് തത്തുല്യം. 5200-20200 പ്ലസ് ഗ്രേഡ് പേ 1800 രൂപ. റിവൈസ്ഡ് പേ ബാന്‍ഡ് 18,000 രൂപ.
വിശദവിവരങ്ങള്‍ക്ക്: www.inidanarmy nic.in.