Wednesday, October 17, 2018 Last Updated 20 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 01.44 AM

കേന്ദ്ര സര്‍വീസില്‍ 649 എന്‍ജിനീയര്‍

uploads/news/2018/10/255565/car1.jpg

ഇന്ത്യന്‍ റെയില്‍വേ ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ എന്‍ജിനീയറിംഗ്‌ സര്‍വീസ്‌/തസ്‌തികകളിലെ 649 ഒഴിവുകളിലേക്ക്‌ യു.പി.എസ്‌.സി അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിംഗ്‌ സര്‍വീസസ്‌ പരീക്ഷ-2019 മുഖേനയാണ്‌ തെരഞ്ഞെടുപ്പ്‌. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം വരാം. ഓണ്‍ലൈനായാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്‌ടോബര്‍ 22. അപേക്ഷ നല്‍കിയവര്‍ക്ക്‌ ആവശ്യമെങ്കില്‍ പിന്‍വലിക്കാനും അവസരമുണ്ട്‌.
എന്‍ജിനീയറിംഗ്‌ സര്‍വീസ്‌ പ്രിലിമിനറി പരീക്ഷ വിവിധ കേന്ദ്രങ്ങളിലായി 2019 ജനുവരി ആറിന്‌ നടക്കും. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്‌. മെയിന്‍ പരീക്ഷയ്‌ക്ക് തിരുവനന്തപുരത്ത്‌ പരീക്ഷാകേന്ദ്രമുണ്ട്‌.
താഴെ പറയുന്ന എന്‍ജിനീയറിംഗ്‌ വിഭാഗങ്ങളിലാണ്‌ ഒഴിവുകള്‍:
കാറ്റഗറി 1-സിവില്‍ എന്‍ജിനീയറിംഗ്‌
കാറ്റഗറി 2- മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌
കാറ്റഗറി-3 ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗ്‌
കാറ്റഗറി-4 ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്‌.
യോഗ്യത: അംഗീകൃത എന്‍ജിനീയറിംഗ്‌ ബിരുദം/തത്തുല്യം. അല്ലെങ്കില്‍ ഇന്‍സ്‌റ്റിറ്റ്യൂഷന്‍ ഓഫ്‌ എന്‍ജിനീയേഴ്‌സ് ഇന്ത്യയുടെ ഇന്‍സ്‌റ്റിറ്റ്യൂഷന്‍ പരീക്ഷകളുടെ സെക്ഷന്‍ എയിലും ബിയിലും ജയം. അല്ലെങ്കില്‍ വിദേശ യൂണിവേഴ്‌സിറ്റിയില്‍നിന്നും നേടിയ സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യ ബിരുദം ഡിപ്ലോമ അല്ലെങ്കില്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയേഴ്‌സ് ഇന്ത്യയുടെ ഗ്രാജുവേറ്റ്‌ മെമ്പര്‍ഷിപ്പ്‌ പരീക്ഷാ ജയം അല്ലെങ്കില്‍ എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യയുടെ അസോഷ്യേറ്റ്‌ മെമ്പര്‍ഷിപ്പ്‌ പരീക്ഷ പാര്‍ട്ട്‌ രണ്ടും മൂന്നും/സെക്ഷന്‍ എയും ബിയും ജയിച്ചിരിക്കണം. അല്ലെങ്കില്‍ ലണ്ടനിലെ ഇന്‍സിറ്റിറ്റ്യൂഷന്‍ ഓഫ്‌ ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ റേഡിയോ എന്‍ജിനീയേഴ്‌സില്‍നിന്ന്‌ ഗ്രാജുവേറ്റ്‌ മെമ്പര്‍ഷിപ്പ്‌ പരീക്ഷാ ജയം.
മുകളില്‍ പറഞ്ഞ യോഗ്യതയില്ലാത്ത എം.എസ്സി ബിരുദമുള്ളവര്‍ക്ക്‌ ഇന്ത്യന്‍ നേവല്‍ ആര്‍മമെന്റ്‌ സര്‍വീസ്‌ (ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്‌) ഇന്ത്യന്‍ റേഡിയോ റെഗുലേറ്ററി സര്‍വീസ്‌ ഗ്രൂപ്പ്‌ എ തസ്‌തികകളിലേക്ക്‌ അപേക്ഷിക്കാം.
നേവല്‍ ആര്‍മമെന്റ്‌ സര്‍വീസ്‌ (ഇലക്‌ട്രോണിക്‌സ് എജിനീയറിംഗ്‌) വയര്‍ലെസ്‌ കമ്യൂണിക്കേഷന്‍ ഇലക്‌ട്രോണിക്‌സ്, റേഡിയോ ഫിസിക്‌സ്/റേഡിയോ എന്‍ജിനീയറിംഗ്‌ പ്രത്യേക വിഷയമായി പഠിച്ച്‌ എം.എസ്സി/തത്തുല്യം
ഇന്ത്യന്‍ റേഡിയോ റെഗുലേറ്ററി സര്‍വീസ്‌: വയര്‍ലെസ്‌ കമ്യൂണിക്കേഷന്‍ ഇലക്‌ട്രോണിക്‌സ്, റേഡിയോ ഫിസിക്‌സ്/റേഡിയോ എന്‍ജിനീയറിംഗ്‌ പ്രത്യേക വിഷയമായി പഠിച്ച്‌ എം.എസ്സി/തത്തുല്യം അല്ലെങ്കില്‍ ഫിസിക്‌സ്/റേഡിയോ കമ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷന്‍ പ്രത്യേക വിഷയമായി പഠിച്ച്‌ സയന്‍സ്‌ വിഷയത്തില്‍ ബിരുദാനന്തര ബിരുദം.
യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി അപേക്ഷിക്കാം. മികച്ച ശാരീരിക ക്ഷമതയുള്ളവരാകണം അപേക്ഷകര്‍.
പ്രായം: 21-30 വയസ്‌. 2019 ജനുവരി ഒന്ന്‌ അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. 1989 ജനുവരി രണ്ടിനും 1998 ജനുവരി ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം. അര്‍ഹരായവര്‍ക്കു നിയമാനുസൃത ഇളവുകള്‍ ലഭിക്കും.
അപേക്ഷാ ഫീസ്‌: 200 രൂപ.
സ്‌ത്രീകള്‍ക്കും എസ്‌.സി/എസ്‌.ടി വിഭാഗക്കാര്‍ക്കും അംഗപിരിമിതര്‍ക്കും ഫീസ്‌ വേണ്ട. ഏതെങ്കിലും എസ്‌.ബി.ഐ ശാഖ വഴി നേരിട്ടോ നെറ്റ്‌ ബാങ്കിംഗ്‌ സൗകര്യം ഉപയോഗിച്ചോ ഫീസടയ്‌ക്കാം. ഫീസടയ്‌ക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷിക്കേണ്ടവിധം: www.upconline.nic.in എന്ന വെബ്‌സൈറ്റ്‌ മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക്‌ ഇമെയില്‍ വിലാസം ഉണ്ടായിരിക്കണം. പരീക്ഷ തീയതിക്ക്‌ മൂന്നാഴ്‌ച മുന്‍പ്‌ ഇ-അഡ്‌മിഷന്‍ സര്‍ട്ടിഫിക്കറ്റ്‌ സൈറ്റില്‍ ലഭ്യമാകും. നവംബര്‍ അഞ്ചുവരെ ഓണ്‍ലൈന്‍ അപേക്ഷ പിന്‍വലിക്കാന്‍ അവസരമുണ്ട്‌. എന്നാല്‍ അപേക്ഷാ ഫീസ്‌ തിരിച്ചു ലഭിക്കുന്നതല്ല.
വിശദവിവരങ്ങള്‍ക്ക്‌: www.uspsconline.nic.in

Ads by Google
Wednesday 10 Oct 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW