Tuesday, October 16, 2018 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 01.55 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പ്രാക്‌ടിക്കല്‍
ജൂലൈയില്‍ നടന്ന രണ്ടാം സെമസ്‌റ്റര്‍ എം.എസ്സി. ബയോകെമിസ്‌ട്രി (സി.എസ്‌.എസ്‌. റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ഒക്‌ടോബര്‍ 11 മുതല്‍ അതത്‌ കോളജുകളില്‍ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാത്തീയതി
അഫിലിയേറ്റഡ്‌ കോളജുകളിലെ ആറാം സെമസ്‌റ്റര്‍ എല്‍.എല്‍.ബി. (ത്രിവത്സരം) 2015 അഡ്‌മിഷന്‍ റഗുലര്‍, 2009 - 2014 അഡ്‌മിഷന്‍ സപ്ലിമെന്ററി, 2009ന്‌ മുമ്പുള്ള അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌, പത്താം സെമസ്‌റ്റര്‍ എല്‍.എല്‍.ബി. (പഞ്ചവത്സരം) 2006-2010 അഡ്‌മിഷന്‍ സപ്ലിമെന്ററി, 2006ന്‌ മുമ്പുള്ള അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌ പരീക്ഷകള്‍ ഒക്‌ടോബര്‍ 30 മുതല്‍ ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ ഒക്‌ടോബര്‍ 12 വരെയും 500 രൂപ പിഴയോടെ 15 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 16 വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 200 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷാഫീസിന്‌ പുറമെ അടയ്‌ക്കണം. മേഴ്‌സി ചാന്‍സ്‌ പരീക്ഷയെഴുതുന്നവര്‍ സ്‌പെഷല്‍ ഫീസായി 5000 രൂപ സി.വി. ക്യാമ്പ്‌ ഫീസിനും പരീക്ഷാഫീസിനും പുറമെ അടയ്‌ക്കണം. 2018 മേയ്‌ /ജൂണ്‍ മാസങ്ങളില്‍ നടന്ന ഒന്നും മൂന്നും അഞ്ചും സെമസ്‌റ്റര്‍ മേഴ്‌സി ചാന്‍സ്‌ പരീക്ഷയ്‌ക്ക് സ്‌പെഷല്‍ ഫീസടച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. മുമ്പ്‌ സ്‌പെഷല്‍ ഫീസ്‌ അടച്ച രസീതിന്റെ പകര്‍പ്പ്‌ അപേക്ഷയോടൊപ്പം നല്‍കണം.
രണ്ടാം സെമസ്‌റ്റര്‍ എല്‍.എല്‍.ബി. (ത്രിവത്സരം) 2017 അഡ്‌മിഷന്‍ റഗുലര്‍/2011,2016 അഡ്‌മിഷന്‍ സപ്ലിമെന്ററി/2011ന്‌ മുമ്പുള്ള അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌ ആന്റ്‌ ആറാം സെമസ്‌റ്റര്‍ എല്‍.എല്‍.ബി. (പഞ്ചവത്സരം) 2006-2010 അഡ്‌മിഷന്‍ സപ്ലിമെന്ററി, 2006ന്‌ മുമ്പുള്ള അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌ പരീക്ഷകള്‍ (കോമണ്‍) നവംബര്‍ 13ന്‌ ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ ഒക്‌ടോബര്‍ 12 വരെയും 500 രൂപ പിഴയോടെ 15 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 16 വരെയും സമര്‍പ്പിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 200 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷാഫീസിന്‌ പുറമെ അടയ്‌ക്കണം. മേഴ്‌സി ചാന്‍സ്‌ പരീക്ഷയെഴുതുന്നവര്‍ സ്‌പെഷല്‍ ഫീസായി 5000 രൂപ സി.വി. ക്യാമ്പ്‌ ഫീസിനും പരീക്ഷാഫീസിനും പുറമെ അടയ്‌ക്കണം. 2018 മെയ്‌ /ജൂണ്‍ മാസങ്ങളില്‍ നടന്ന ഒന്നും മൂന്നും അഞ്ചും സെമസ്‌റ്റര്‍ മേഴ്‌സി ചാന്‍സ്‌ പരീക്ഷയ്‌ക്ക് സ്‌പെഷല്‍ ഫീസടച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. മുമ്പ്‌ സ്‌പെഷല്‍ ഫീസ്‌ അടച്ചതിന്റെ രസീതിന്റെ പകര്‍പ്പ്‌ അപേക്ഷയോടൊപ്പം നല്‍കണം.

വൈവാവോസി - പ്രാക്‌ടിക്കല്‍
ബി.ബി.എ. ഓഫ്‌ കാമ്പസ്‌ മേയില്‍ നടത്തിയ പരീക്ഷയുടെ പ്രോജക്‌ട്/വൈവാവോസി പ്രാക്‌ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ 15ന്‌ ഏറ്റുമാനൂര്‍ ഏറ്റുമാനൂരപ്പന്‍ കോളേജില്‍ നടത്തും. മൂല്യനിര്‍ണയത്തിനുള്ള പ്രോജക്‌ട് അന്നേദിവസം സമര്‍പ്പിക്കണം. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

Ads by Google
Wednesday 10 Oct 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW