Monday, October 15, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 09.36 AM

മീ ടൂ കത്തിപ്പടരുന്നു ; മുഖം നഷ്ടപ്പെട്ട പ്രമുഖരേറെ

uploads/news/2018/10/255588/metoo101018.jpg

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന െലെംഗികാതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും തുറന്നുപറച്ചിലുകള്‍ എന്ന നിലയ്ക്കാണ് മീ ടൂ എന്ന ഹാഷ് ടാഗില്‍ സാമൂഹിക മാധ്യമ പ്രചാരണം തുടങ്ങിയത്.

ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനായിരുന്നു ആദ്യ വില്ലന്‍. 2006ല്‍ യു.എസ്. സാമൂഹിക പ്രവര്‍ത്തക തരാന ബുര്‍കെ രൂപം നല്‍കിയ മീ ടൂ എന്ന പ്രയോഗം കടമെടുത്ത് യു.എസ്. നടി അലീസ മിലാനോ വിപ്ലവം സൃഷ്ടിച്ചു.

2017 ഒക്‌ടോബറില്‍ അതു കാട്ടുതീ പോലെ പടര്‍ന്നു. ഗ്വെന്നത് പാള്‍ട്രോ, ആഷ്‌ലി ജൂഡ്, ജെനിഫര്‍ ലോറന്‍സ്, ഉമാ തുര്‍മാന്‍... ഹോളിവുഡിന്റെ താരറാണിമാര്‍ വരെ തുറന്നുപറച്ചിലുകളുമായി രംഗത്തുവന്നു. ഇപ്പോഴത് ഇന്ത്യയിലുമെത്തി.

uploads/news/2018/10/255588/metoo101018a.jpg

നാനാ പടേക്കര്‍


പത്തുവര്‍ഷം മുന്‍പ് ഹോണ്‍ ഒ കെ പ്ലീസ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നാനാ പടേക്കര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നു വെളിപ്പെടുത്തിയതു നടി തനുശ്രീ ദത്ത. ഒരു ഗാനചിത്രീകരണത്തിനിടെ നാനാ പടേക്കര്‍ തന്റെ െകെയില്‍ കടന്നുപിടിച്ചെന്നും നൃത്തം ചെയ്യേണ്ട രീതി ഇതാണെന്നു പറഞ്ഞ് ശരീരതതു ബലം പ്രയോഗിച്ചെന്നും തനുശ്രീ പറയുന്നു.
uploads/news/2018/10/255588/metoo101018b.jpg

വിവേക് അഗ്‌നിഹോത്രി


2005 ല്‍ ചോക്ലേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി മോശമായി പെരുമാറിയെന്ന് ആരോപിച്ചതും തനുശ്രീ ദത്ത. തുണിയഴിച്ച് നൃത്തം ചെയ്യാന്‍ അഗ്‌നിഹോത്രി ആവശ്യപ്പെട്ടെന്നും ആ സമയത്ത് നടന്മാരായ സുനില്‍ ഷെട്ടിയും ഇന്‍ഫാന്‍ ഖാനുമാണു തനിക്കു പിന്തുണ നല്‍കിയതെന്നും തനുശ്രീയുടെ വെളിപ്പെടുത്തല്‍.
uploads/news/2018/10/255588/metoo101018c.jpg

വികാസ് ബാല്‍


സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന 2014 ലെ ബോളിവുഡ് ചിത്രം ക്വീനിലെ നായിക കങ്കണ റണാവത്താണ് സംവിധായകന്‍ വികാസ് ബാലിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ക്വീന്‍ ചിത്രീകരണത്തിനിടെ തന്നെ കാണുമ്പോഴൊക്കെ വികാസ് കെട്ടിപ്പിടിക്കുമായിരുന്നു. കഴുത്തിലും മുടിയിലും മുഖമമര്‍ത്താറുണ്ടായിരുന്നു. നിന്റെ ഗന്ധം ഇഷ്ടമാണെന്നാണു വികാസ് ബാല്‍ പറയാറ്. അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ബോംബെ വെല്‍വെറ്റിന്റെ ചിത്രീകരണത്തിനിടെ വികാസ് പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും ആരോപിച്ചിരുന്നു.
uploads/news/2018/10/255588/metoo101018d.jpg

ഉത്സവ് ചക്രവര്‍ത്തി


മുംെബെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൊമേഡിയന്‍ ഉത്സവ് ചക്രവര്‍ത്തിക്കെതിരായ കാമ്പയിന്‍ ട്വിറ്ററിലാണ് ആരംഭിച്ചത്. ടോപ്‌ലെസ് ചിത്രങ്ങള്‍ അയച്ചുതരാന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളോടടക്കം ആവശ്യപ്പെട്ടെന്ന് നിരവധി പേര്‍ ആരോപണവുമായെത്തി.
uploads/news/2018/10/255588/metoo101018e.jpg

ചേതന്‍ ഭഗത്


െഫെവ് പോയിന്റ് സംവണ്‍, വണ്‍ െനെറ്റ് അറ്റ് ദി കോള്‍ സെന്റര്‍ തുടങ്ങിയ നോവലുകളിലൂടെ ഇന്ത്യന്‍ യുവത്വത്തെ ആരാധകരാക്കിയ എഴുത്തുകാരന്‍. ചേതന്‍ ഭഗത്തുമായുള്ള വാട്‌സ് ആപ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളുമായാണ് ഒരു യുവതി ആരോപണവുമായി എത്തിയത്. ചേതന്‍ ഭഗത് വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം വിവാദമായതോടെ ഭാര്യയോടും യുവതിയോടും ചേതന്‍ മാപ്പുപറഞ്ഞു.
uploads/news/2018/10/255588/metoo101018f.jpg

രജത് കപൂര്‍


മാധ്യമ പ്രവര്‍ത്തകയടക്കം രണ്ടു സ്ത്രീകളാണ് നടന്‍ രജത് കപൂറിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. രജത് കപൂറുമായി നടത്തിയ ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ നേരിട്ട മോശം അനുഭവമാണ് മാധ്യമപ്രവര്‍ത്തക പങ്കുവച്ചത്. രജത് കപൂര്‍ പിന്നീട് ക്ഷമാപണം നടത്തി.
uploads/news/2018/10/255588/metoo101018g.jpg

െകെലാഷ് ഖേര്‍


ഗായകനും സംഗീത സംവിധായകനുമായ െകെലാഷിനെതിരേ ഒരു മാധ്യമപ്രവര്‍ത്തകയാണ് ആരോപണവുമായെത്തിയത്. അനവസരത്തില്‍ തന്റെ തുടയില്‍ അയാള്‍ െകെവച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് നിഷേധിക്കുകയായിരുന്നു െകെലാഷ് ഖേര്‍. നിര്‍മാതാവ് ഗൗരങ് ദോഷിക്കെതിരേ നടി ഫ്‌ളോറ സെയ്‌നിയുടെ ആരോപണവുമുണ്ടായി.തുറന്നുപറച്ചിലുകളില്‍നിന്നു മാധ്യമരംഗവും രക്ഷപ്പെട്ടില്ല. ഹിന്ദുസ്ഥാന്‍ െടെംസിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ പ്രശാന്ത് ഝാ കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞത് ആരോപണനിഴലിലാണ്. ദ് വയര്‍ വെബ്‌െസെറ്റിന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ഥ് ഭാട്ടിയ, ഡി.എന്‍.എ. മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഗൗതം അധികാരി, െടെംസ് ഓഫ് ഇന്ത്യ െഹെദരാബാദ് റസിഡന്റ് എഡിറ്റര്‍ കെ.ആര്‍. ശ്രീനിവാസ്, ബിസിനസ് സ്റ്റാന്‍ഡേഡിലെ മായാങ്ക് ജയിന്‍ തുടങ്ങിയവര്‍ക്കെതിരേയും ആരോപണമുയര്‍ന്നു.
uploads/news/2018/10/255588/metoo101018i_1.jpg

നടന്‍ രാധാ രവിക്ക്‌ എതിരേയും മീ ടൂ


മീ ടൂ തരംഗം തമിഴ്‌നാട്ടിലേക്കും. തമിഴ്‌നടന്‍ രാധാ രവിക്കെതിരേ പേര്‌ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവതിയാണ്‌ ആരോപണമുന്നയിച്ചത്‌. രാധാ രവി തന്നെ ഓഫീസിലേക്കു വിളിച്ചുവരുത്തിയശേഷം കെട്ടിപ്പിടിച്ച്‌ മുഖത്തു ചുംബിച്ചതായി യുവതി ആരോപിച്ചു. രാഷ്‌ട്രീയ സ്വാധീനങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹത്തെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അവര്‍ ട്വിറ്ററിലൂടെ ആരോപിച്ചു. നടി വരലക്ഷ്‌മി ശരത്‌കുമാര്‍ ഇതു ഷെയര്‍ ചെയ്‌തതോടെയാണു വിവാദമായത്‌. പ്രശസ്‌ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേ കഴിഞ്ഞ ദിവസം ആരോപണമുയര്‍ന്നിരുന്നു.
uploads/news/2018/10/255588/metoo101018h.jpg

"മീ ടൂ" :അക്‌ബറിനെതിരേ മാധ്യമപ്രവര്‍ത്തക; മന്ത്രി തെറിച്ചേക്കും


ന്യൂഡല്‍ഹി : ലൈംഗിക ചൂഷണങ്ങളെപ്പറ്റിയുള്ള മീ ടൂ കാമ്പയിനില്‍ പ്രമുഖ പത്രപ്രവര്‍ത്തകനും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ. അക്‌ബറും കുടുങ്ങുന്നു. മാധ്യമപ്രവര്‍ത്തകയായ പ്രിയാ രമണിയുടേതാണ്‌ ആരോപണം. വിദേശത്തുള്ള അദ്ദേഹത്തിന്റെ പ്രതികരണം എത്തിയിട്ടില്ല. റിപ്പോര്‍ട്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു മുന്നിലെത്തിയതോടെ അക്‌ബറിന്റെ മന്ത്രിപദം തെറിക്കുമെന്നു സൂചനയുണ്ട്‌.

അഭിമുഖത്തിന്‌ എത്തിയപ്പോള്‍ "ഒരു എഡിറ്റര്‍" ലൈംഗികാഭിനിവേശം കാട്ടിയെന്നു പ്രിയ ഒരു വര്‍ഷം മുമ്പു വോഗ്‌ മാഗസിനില്‍ എഴുതിയിരുന്നു. അത്‌ അക്‌ബറാണെന്ന്‌ അവര്‍ ഇപ്പോള്‍ തുറന്നുപറഞ്ഞു. ഈ വേട്ടക്കാരനെപ്പറ്റി നിരവധി സ്‌ത്രീകള്‍ക്കു വളരെ മോശമായ അനുഭവങ്ങള്‍ പറയാനുണ്ടാകുമെന്നും അത്‌ അവര്‍ തന്നെ പറയട്ടെ എന്നും പരാമര്‍ശിച്ച പ്രിയ, വോഗിലെഴുതിയ ലേഖനം അനുബന്ധമായി ചേര്‍ക്കുകയും ചെയ്‌തു.

എനിക്ക്‌ 23 വയസും നിങ്ങള്‍ക്ക്‌ 43 വയസുമായിരുന്നു. നിങ്ങള്‍ എന്റെ തൊഴിലിടത്തെ ഹീറോകളില്‍ ഒരാളായിരുന്നു. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനമേഖലയില്‍ മാറ്റങ്ങള്‍ വരുത്തിയത്‌ നിങ്ങളാണെന്ന്‌ എല്ലാവരും പറഞ്ഞു. നിങ്ങള്‍ക്കൊപ്പം ചേരാന്‍ ഞാനും ആഗ്രഹിച്ചു. നിങ്ങളുടെ നിര്‍ദേശപ്രകാരം മുംബൈയിലെ ഹോട്ടലില്‍ അഭിമുഖത്തിനായി രാത്രി ഏഴിനു ഞാനെത്തി. നിങ്ങള്‍ തിരക്കുള്ള എഡിറ്ററായതിനാല്‍ ആ സമയം എനിക്ക്‌ പ്രശ്‌നമായിരുന്നില്ല. മുറിയിലെത്തിയപ്പോള്‍ നിങ്ങള്‍ എനിക്ക്‌ മദ്യം തന്നു. ഞാനത്‌ വാങ്ങിയില്ല. നിങ്ങള്‍ മദ്യപിച്ച ശേഷം പഴയ ഹിന്ദി ഗാനങ്ങള്‍ പാടി എന്റെ അടുത്തുവന്നിരുന്നു. എന്നിട്ടു ചേര്‍ന്നിരിക്കാന്‍ ആവശ്യപ്പെട്ടു. ഒരുവിധത്തിലാണ്‌ അവിടെ നിന്ന്‌ അന്ന്‌ ഞാന്‍ രക്ഷപ്പെട്ടത്‌. തുടര്‍ന്ന്‌ ടെലഗ്രാഫില്‍ മാധ്യമപ്രവര്‍ത്തകയായി നിങ്ങള്‍ എന്നെ തെരഞ്ഞെടുത്തു.

ഏതാനും മാസം നിങ്ങളുടെ കീഴില്‍ ജോലി ചെയ്‌ത ആ സമയം നിങ്ങള്‍ക്കൊപ്പം ഒരു മുറിയില്‍ തനിച്ച്‌ ആവാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ലോകം മാറി നിങ്ങള്‍ക്ക്‌ ഒരുമാറ്റവും ഉണ്ടായില്ല. അശ്ലീല സന്ദേശങ്ങള്‍ പിന്നീടുള്ള ഓരോ ബാച്ചിലെ പെണ്‍കുട്ടികള്‍ക്കും നിങ്ങള്‍ അയച്ചുകൊണ്ടിരുന്നു. എതിര്‍ത്താല്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നതിനാല്‍ പുതിയ കുട്ടികള്‍ സഹിച്ചു. എന്നാല്‍, കോട്ടിനുള്ളിലെ രാക്ഷസനു നേരെ വിരല്‍ ചൂണ്ടാന്‍ തന്റേടമുള്ള സ്‌ത്രീകളുണ്ടെന്ന്‌ ഓര്‍മിപ്പിച്ചാണു പ്രിയ അവസാനിപ്പിക്കുന്നത്‌.

Ads by Google
Ads by Google
Loading...
TRENDING NOW