ഭാവിയില്‍ വൈകല്യം ഉണ്ടാകാതിരിക്കാന്‍ കസക്കിസ്ഥാനില്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള നവജാതശിശുക്കള്‍ക്ക് നല്കുന്ന മസാജിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി പടരുന്നു. ഒരു പാവയെ ഉപയോഗിച്ച് ചെയ്യുന്നത് പോലെ തലകീഴായും കൈകളില്‍ പിടിച്ചു തൂക്കിയും മറ്റുമുള്ള മസാജ് കാഴ്ചക്കാരുടെ ഹൃദയമിടിപ്പ് നിലച്ചു പോകുന്ന തരത്തിലുള്ളതാണ്.
കൊച്ചു കുട്ടികളെ എണ്ണപുരട്ടി തിരുമ്മി കുളിപ്പിക്കുക പതിവാണ്. എന്നാൽ ഈ മസാജില്‍ തലകീഴായി കാലുകളിലും കൈകളിലും തൂക്കിപ്പിടിച്ച് കുലുക്കിയും കൈകളിൽ പിടിച്ച് തൂക്കിയാട്ടിയും കഴുത്തിൽ തൂക്കിയെടുത്തുമൊക്കെയാണ് മസാജ് ചെയ്യുന്നത്. ഒരു യുവതിയാണു രണ്ടുമാസം പ്രായമുള്ള കുട്ടിയെ മസാജ് ചെയ്യുന്നത്. കുട്ടിയുടെ മാതാപിതാക്കൾ മസാജ് ചെയ്യാനായി ഇവിടെ കൊണ്ടുവരികയായിരുന്നു.
മസാജ് ചെയ്യുന്ന രീതി ഭയപ്പെടുത്തുന്നതാണ്. തുടക്കത്തില്‍ കുട്ടിയെ കാലില്‍ രണ്ടിലും പിടിച്ച് തല കീഴായി കിടത്തി കാലുകള്‍ മടക്കുകയും നിവര്‍ക്കുകയും ചെയ്യുന്നു. അതിന് ശേഷം കൈകള്‍ നെഞ്ചില്‍ താങ്ങി നേരെയാക്കിയ ശേഷം കൈകളില്‍ തൂക്കിപ്പിടിച്ച് കറക്കിയെടുത്ത് കൈകള്‍ മടക്കുന്നു. അതിന് ശേഷം കുട്ടിയുടെ ഒരു കാലിലും ഒരു കയ്യിലും പിടിച്ചും തൂക്കിയിടുന്നു. ഒടുവില്‍ കഴുത്തില്‍ പിടിച്ച് തിരിക്കുന്നു. ഈ രീതിയിലാണ് മസാജിന്റെ മുറകള്‍.