Sunday, December 16, 2018 Last Updated 5 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 01.23 PM

ഒരേ സമയം ഏഴ് ആളുകളോട് വരെ ഗ്രൂപ്പ് കോള്‍ ചെയ്യാം; പുതിയ രണ്ട് വീഡിയോ കോളിങ് ഉപകരണങ്ങളുമായി ഫെയ്‌സ്ബുക്ക്

face books portal portal plus devices

പുതിയ രണ്ട് വീഡിയോ കോളിങ് ഉപകരണങ്ങള്‍ ഫെയ്‌സ്ബുക്ക് പുറത്തിറക്കി. പോര്‍ട്ടല്‍, പോര്‍ട്ടല്‍ പ്ലസ് എന്നീ ഉപകരണങ്ങളാണ് പുറത്തിറക്കിയത്. ഈ ഉപകരണങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഉപകരണങ്ങള്‍ വഴിയുള്ള വീഡിയോ കോളുകളെല്ലാം എന്‍ക്രിപ്റ്റഡ് ആയിരിക്കും.

പോര്‍ട്ടല്‍, പോര്‍ട്ടല്‍ പ്ലസ് ഉപകരണങ്ങള്‍ നിങ്ങൾക്ക് അമേരിക്കയില്‍ ഫെയ്‌സ്ബുക്ക്, ആമസോണ്‍, ബെസ്റ്റ് ബൈ എന്നിവ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. 199 ഡോളറാണ് പോര്‍ട്ടലിന് വില ഇത് ഏകദേശം 17500 രൂപ വരും. പോര്‍ട്ടല്‍ പ്ലസിന് 349 ഡോളര്‍ (24,777രൂപ ) ആണ് വില.ഈ ഉപകരണം ഒരു ഡിജിറ്റല്‍ സ്മാര്‍ട് സ്പീക്കറായും ഉപയോഗിക്കാവുന്നതാണ്. ആമസോണ്‍ അലെക്‌സ സ്മാര്‍ട് അസിസ്റ്റന്റ് സേവനം ലഭ്യമാണ്. ശബ്ദ നിര്‍ദേശങ്ങളിലൂടെ വീഡിയോ കോള്‍ ചെയ്യാനും ഇതില്‍ സാധിക്കുമെന്നാണ് സൂചന.

ഉപയോക്താവിന്റെ ചലനങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ള സ്മാര്‍ട് ക്യാമറയാണ് പോര്‍ട്ടല്‍ ഉപകരണങ്ങള്‍ക്കുള്ളത്. രണ്ട് ഉപകരണങ്ങള്‍ക്കും വൈഡ് സക്രീന്‍ ഡിസ്‌പ്ലേയാണുള്ളത്. സ്‌ക്രീനിന് താഴെയായി ഒരു സൗണ്ട് ബാറും ഉണ്ട്. പോര്‍ട്ടലിന് 1280 x 800 പിക്‌സലില്‍ പത്ത് ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. 1920 x 1080 പിക്‌സല്‍ റസലൂഷനിലുള്ള 15 ഇഞ്ച് ഡിസ്‌പ്ലേയാണ് പോര്‍ട്ടല്‍ പ്ലസിനുള്ളത്.

സ്‌പോട്ടിഫൈ, ഐഹേര്‍ട്ട് റേഡിയോ, ഫെയ്‌സ്ബുക്ക് വാച്ച്, ഫുഡ് നെറ്റ് വര്‍ക്ക്, ന്യൂസി പോലുള്ള സേവനങ്ങളും പോര്‍ട്ടലില്‍ ലഭ്യമാണ്. ഒരേ സമയം ഏഴ് ആളുകളോട് വരെ ഗ്രൂപ്പ് കോള്‍ ചെയ്യാനാവുമെന്നാണ് റിപ്പോർട്ട്. 'ഹേയ് പോര്‍ട്ടല്‍' എന്ന് പറഞ്ഞ് വീഡിയോ കോളുകള്‍ ആക്റ്റിവേറ്റ് ആകും.

Ads by Google
Ads by Google
Loading...
TRENDING NOW