Tuesday, June 25, 2019 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 02.11 PM

ഗൂഗിളിന്‍റെ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ഗൂഗിള്‍ പ്ലസിന് താഴിടുന്നു

google plus

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്‍റെ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ഗൂഗിൾ പ്ലസ് സേവനം നിർത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ഉപഭോക്തൃ വിവരങ്ങള്‍ തേർഡ് പാർട്ടികൾക്ക് ചോർത്താൻ കഴിയുംവിധമുള്ള സോഫ്റ്റ്‌വെയർ ബഗ് കണ്ടെത്തിയതിനെ തുടർന്നാണ് ഗൂഗിൾ പ്ലസ് നിർത്താൻ ഒരുങ്ങുന്നത്.

എന്നാൽ, ഗൂഗിള്‍ പ്ലസ് പ്രൊഡക്ട് ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് നല്‍കാന്‍ കഴിയാത്തത് കാരണമാണ് തീരുമാനമെന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ മാർച്ചിൽ തന്നെ സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ബഗ് കടന്നുകൂടിയത് കമ്പനി മനസ്സിലാക്കിയിരുന്നു. അതേസമയം, പ്രശ്നം ഗുരുതരമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നു പുറത്തുവിട്ടിരുന്നില്ല.

പ്രൈവസി ആൻഡ് ഡേറ്റ പ്രൊട്ടക്ഷൻ ഓഫീസറുടെ പരിശോധനയിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. 2011ലാണ് ഏറെ കൊട്ടിഘോഷിച്ച് ഗൂഗിള്‍ പ്ലസ് തുടങ്ങിയത്. എന്നാല്‍ ഗൂഗിൾ പ്ലസ് തുടങ്ങിയ അന്ന് മുതല്‍ ബഗ് ഉണ്ടെന്നാണ് പുതിയ റിപ്പോർട്ട്. അതായത് ഏഴ് വര്‍ഷക്കാലം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW