മീ ടൂ ക്യാമ്പയിന് പല വന്‍ മരങ്ങളെയും കടപുഴക്കി. എന്നാല്‍ മീ ടൂ അലയടിക്കുന്നതിനു മുമ്പു തന്നെ ബോളിവുഡ് സുന്ദി ഐശ്വര്യ റായ് നടന് സല്മാന് ഖാനെക്കുറിച്ച് തുറന്നടിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധവും പിന്നാലെയുണ്ടായ പ്രശ്നങ്ങളും മുമ്പ് ചൂടന്‍ ചര്‍ച്ചകളായിരുന്നു. സല്മാന് ഖാനുമായി പിരിഞ്ഞതിനു ശേഷമാണ് ഐശ്വര്യ ഒരു അഭിമുഖത്തില്‍ നടന്റെ സ്വഭാവശെവകൃതങ്ങള് ഉള്‍പ്പെടെ തുറന്നുകാട്ടിയത്.
തനിക്ക് സഹതാരങ്ങളുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നു വശര സല്മാന് സംശയിച്ചിരുന്നുവെന്നും, ബന്ധം അവസാനിപ്പിച്ചതിനു ശേഷവും തന്നെ വിളിച്ച് അസംബന്ധങ്ങള്‍ പറയുമായിരുന്നുവെന്നും ഐശ്വര്യ വ്യക്തമാക്കിയിരുന്നു. സല്മാന് ഖാന്റെ മദ്യപാനവും അതേ തുടര്‍ന്നുള്ള മോശം പെരുമാറ്റവും സഹിച്ചാണ് കൂടെ നിന്നതെന്നും തുറന്നു പറഞ്ഞിരുന്നു. മാനസികമായും ശാരീരികമായമുള്ള പീഡനങ്ങള്‍ തുറന്നു പറഞ്ഞ ഐശ്വര്യയെ സല്മാന് ഖാന് തള്ളിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ആഞ്ഞടിക്കുന്ന മീ ടൂ ക്യാമ്പയ്ന് പിന്തുണയുമായും ഐശ്വര്യ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ എപ്പോഴും പ്രതികരിച്ചിട്ടുണ്ട്. പണ്ടും പറഞ്ഞിട്ടുണ്ട. ഇനിയും പറയുമെന്നായിരുന്നു പ്രതികരണം. അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയുന്നതില്‍ സ്ത്രീകളുടെ ഭാഗത്തു നിന്ന് നല്ല മാറ്റങ്ങള്‍ ഉണ്ടായതിനെയും ഐശ്വര്യ അഭിനന്ദിച്ചു.