Wednesday, October 17, 2018 Last Updated 33 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 07.32 PM

ലോക കാഴ്ച ദിനം ആചരിക്കുന്നതിന്റെ ഭാഗമായി കാഴ്ചകള്‍ വ്യക്തമാക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ 'വിഷന്‍ 2020'

world sight day vision 2020, theme and objective

ജനീവ: അന്ധതയെക്കുറിച്ചും കാഴ്ച സംബന്ധമായ അസുഖങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതിനാണ് 2000 മുതല്‍ ലോകാര്യോഗ്യ സംഘടന വര്‍ഷത്തില്‍ ഇത്തരത്തില്‍ ഒരു ദിവസം കാഴ്ചയ്ക്കായി ആചരിക്കുന്നത്. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് യുഎന്‍ ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

1999ലാണ് വിഷന്‍ 2020 സ്ഥാപിതമായത്. ഡബ്ല്യൂഎച്ച്ഒയും ഐഎപിബിയും ചേര്‍ന്നാണ് ഇത് സ്ഥാപിച്ചത്. 'കാണാനുള്ള അവകാശം' എന്നതാണ് ഇതിന്റെ മുദ്രാവാക്യം. ആഗോള തലത്തില്‍ അന്ധതയും കണ്ണിനെ സംബന്ധിക്കുന്ന മറ്റ് അസുഖങ്ങളും ഇല്ലാതാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് വിഷന്‍ 2020 മുന്നോട്ടു വെയ്ക്കുന്നത് -
1. കാഴ്ച സംബന്ധമായ അസുഖങ്ങളെ കണ്ടെത്തുക, അവ നിയന്ത്രിക്കുക
2. മറ്റ് പദ്ധതികളുടെ സഹായത്തോടെ നേത്ര ചികിത്സാ രംഗത്ത് പുതിയ പദ്ധതികളും നയങ്ങളും ആവിഷ്‌കരിക്കുക
3. ജനങ്ങളെ അസുഖങ്ങളെക്കുറിച്ചും ചികിത്സയെ കുറിച്ചും ബോധവല്‍ക്കരിക്കുക.

അന്ധതാ ലക്ഷണങ്ങള്‍ വളരെ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സയിലൂടെ മാറ്റാവുന്നതേയുള്ളൂ. ഓരോ അന്ധതാ ദിനാചരണത്തിന് ഓരോ വിഷയങ്ങള്‍ തെരഞ്ഞെടുക്കാറുണ്ട്. കുട്ടികളിലെയും മുതിര്‍ന്നവരിലെയും കാഴ്ചക്കുറവ് സംബന്ധിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുമായിരിക്കും എപ്പോഴും ദിനാചരണത്തിന്റെ തീമുകള്‍ വരുന്നത്. 'ഐ കെയര്‍ എവെരിവെയര്‍' എന്നതാണ് ഇത്തവണത്തെ വിഷയം.

world sight day vision 2020, theme and objective

ഉണങ്ങിയ കണ്ണ്, തിമിരം, കാഴ്ച മങ്ങല്‍, കാഴ്ച്ചകുറവ്, ഗ്ലോക്കോമ, അംബോലോപ്പിയ, കണ്ണിലെ മസിലുകള്‍ ചുരുങ്ങുന്നത് തുടങ്ങിയ അസുഖങ്ങള്‍ വലിയ അളവില്‍ ലോകത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നവയാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അമിത ജോലി, പ്രത്യേകിച്ച് കംമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ജോലികള്‍ കാഴ്ച മങ്ങുന്നതിന് കാരണമാകുന്നു. കാഴ്ച കുറവുണ്ടെങ്കില്‍ കണ്ണട വയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ അവയവങ്ങളില്‍ വച്ച് ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടതാണ് കണ്ണുകള്‍. ചെറിയ ചൊറിച്ചില്‍, ചുവപ്പ്, വെള്ളം വരിക തുടങ്ങിയവ തുടക്കത്തിലേ ചികിത്സിക്കണമെന്ന് വിഷന്‍ 2020 ആവശ്യപ്പെടുന്നു.

Ads by Google
Wednesday 10 Oct 2018 07.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW