Sunday, May 19, 2019 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 07.42 PM

ഹോട്ടലില്‍ ജീവിതം മടുത്തു: ജസ്റ്റിന്‍ ബീബര്‍ വീടിനു നല്‍കുന്ന മാസവാടക കണ്ട് കണ്ണുതള്ളി ആരാധകര്‍

Justin Bieber

കോടികള്‍ സമ്പാദിക്കുന്ന കനേഡിയന്‍ പോപ് താരമാണ് ജസ്റ്റിന്‍ ബീബര്‍. ആരാധകര്‍ ഏറെയുള്ള ബീബറിന്റെ പുതിയ തീരുമാനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ബീബര്‍ ഒരു വീട് വാടകയ്‌ക്കെടുത്തു, അതിന്റെ മാസവാടകയാണ് പലരുടെയും കണ്ണു തള്ളിക്കുന്നത്. ബീബര്‍ സ്വന്തമാക്കിയ വീടിന്റെ മാസവാടക ഒരുലക്ഷം ഡോളറാണ്.

സൗത്ത് കാലിഫോര്‍ണിയയിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലാണ് ബീബര്‍ വീട് സ്വന്തമാക്കിയത്. ഏകദേശം എഴുപത്തിനാലു ലക്ഷം ഇന്ത്യന്‍ രൂപയോളം വരും ഈ വീടിന്റെ വാടക. ലോസ്ആഞ്ചല്‍സില്‍ പരിപാടികള്‍ വരുന്ന സമയങ്ങളില്‍ ഹോട്ടലില്‍ കഴിഞ്ഞു മടുത്താണ് ബീബര്‍ വീട് വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ചതെന്നാണ് അഭ്യൂഹങ്ങള്‍. 2017ല്‍ ബെവെര്‍ലി ഹില്‍സില്‍ ബീബര്‍ വാടകയ്‌ക്കെടുത്ത വീടിന്റെ മാസവാടക നാല്‍പതുലക്ഷമായിരുന്നു. അതിനു മുമ്പ് ലണ്ടനില്‍ വീട് വാടകയ്‌ക്കെടുത്തപ്പോള്‍ തൊണ്ണൂറ്റിയെട്ടു ലക്ഷം രൂപയാണ് മാസവാടകയായി നല്‍കിയിരുന്നത്.

അടുത്തിടെ ഒന്റാറിയോവില്‍ സ്വന്തമായൊരു വീട് വാങ്ങുകയും ചെയ്തിട്ടുണ്ട് ബീബര്‍. അഞ്ചു ഡോളര്‍ മില്യണ്‍ അഥവാ മുപ്പത്തിയേഴു കോടി മുടക്കിയാണ് അന്ന് സ്വപ്നവീട് സ്വന്തമാക്കിയത്. ആറായിരം സ്‌ക്വയര്‍ഫീറ്റിലുള്ള വാടക വീട്ടില്‍ നാലു ബെഡ്‌റൂമുകളും ഏഴ് ബാത്‌റൂമുകളുമാണുള്ളത്. മെഡിറ്ററേനിയന്‍ ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ വീടായിരിക്കും ഇനി ലോസ്ആഞ്ചലസിലെ ബീബറിന്റെ പ്രിയപ്പെട്ട ഇടം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW