Wednesday, October 17, 2018 Last Updated 9 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.11 AM

ഇറാന്‍-യു.എസ്‌. ഉപരോധം , ഇന്ത്യക്കു കൂടുതല്‍ എണ്ണ നല്‍കാന്‍ സൗദി

uploads/news/2018/10/255781/in3.jpg

സിംഗപ്പുര്‍/ന്യൂഡല്‍ഹി: ഇറാനെതിരായ യു.എസ്‌. ഉപരോധത്തിന്റെ പശ്‌ചാത്തലത്തില്‍ ഇന്ത്യക്കു കൂടുതല്‍ ക്രൂഡോയില്‍ നല്‍കാന്‍ സൗദി അറേബ്യ തയാറെടുക്കുന്നു.
അടുത്ത മാസം 40 ലക്ഷം ബാരല്‍ എണ്ണ അധികമായി നല്‍കുമെന്നാണു സൂചന. ഇതേപ്പറ്റി സൗദി അരാംകോയോ ഇന്ത്യന്‍ എണ്ണക്കമ്പനികളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എണ്ണ ഉല്‍പ്പാദനത്തില്‍ ലോകത്തു നാലാം സ്‌ഥാനത്തുള്ള ഇറാനെതിരായ ഉപരോധം നവംബര്‍ നാലിനാണു പ്രാബല്യത്തിലാകുന്നത്‌.
ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണ്‌ ഇറാനില്‍നിന്ന്‌ ഏറ്റവുമധികം എണ്ണ വാങ്ങുന്നത്‌. അടുത്ത മാസം അവിടെനിന്നു 90 ലക്ഷം ബാരല്‍ എണ്ണയ്‌ക്ക്‌ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇറാന്റെ എണ്ണ വാങ്ങുന്നതു നിര്‍ത്തുമെന്നു സൂചിപ്പിച്ചതിനൊപ്പം, അവരില്‍ ചിലര്‍ ഇളവു ലഭിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്‌.
ഇറാനില്‍നിന്നുള്ള എണ്ണ മുടങ്ങുന്നതോടെയുണ്ടാകുന്ന ക്ഷാമത്തിനു പരിഹാരമായാണ്‌ ഇന്ത്യക്കു കൂടുതല്‍ എണ്ണ നല്‍കാന്‍ സൗദി തയാറെടുക്കുന്നത്‌. നിലവില്‍ പ്രതിമാസം രണ്ടരക്കോടി ബാരല്‍ എണ്ണയാണ്‌ ഇന്ത്യ സൗദിയില്‍നിന്നു വാങ്ങുന്നത്‌.
സൗദി കൂടുതല്‍ എണ്ണ നല്‍കുന്നതു ദൗര്‍ലഭ്യത്തിനു പരിഹാരമാകുമെങ്കിലും വില യു.എസ്‌. ഡോളറില്‍ നല്‍കേണ്ടതിനാല്‍ ചെലവേറും. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ദുര്‍ബലമായതാണു കാരണം. ഇറാനുമായി രൂപയിലായിരുന്നു ഇടപാടുകള്‍.

Ads by Google
Thursday 11 Oct 2018 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW