Monday, December 10, 2018 Last Updated 13 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.16 AM

അമ്രപാലിയുടെ ഒമ്പതു കെട്ടിടങ്ങള്‍ മുദ്രവയ്‌്ക്കാന്‍ സുപ്രീം കോടതി

uploads/news/2018/10/255801/d5.jpg

ന്യൂഡല്‍ഹി: വന്‍കിട ഫ്‌ളാറ്റ്‌ നിര്‍മാതാക്കളായ അമ്രപാലി ഗ്രൂപ്പിന്റെ 46 അനുബന്ധ കമ്പനികളുടെ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ഒമ്പതു കെട്ടിടങ്ങള്‍ മുദ്രവയ്‌ക്കാന്‍ സുപ്രീം കോടതി ഉത്തരവ്‌.
നോയ്‌ഡയിലെയും ഗ്രേറ്റര്‍ നോയ്‌ഡയിലെയും ഏഴും ബിഹാറിലെ രാജ്‌ഗിറിലും ബുക്‌സാറിലുമുള്ള കെട്ടിടങ്ങളാണു മുദ്രവയ്‌ക്കുന്നത്‌. താക്കോലുകള്‍ സുപ്രീം കോടതി രജിസ്‌ട്രാര്‍ക്കു കൈമാറണം. കോടതി നിയോഗിച്ച ഫോറന്‍സിക്‌ ഓഡിറ്റര്‍മാരും അവരുടെ പ്രതിനിധികളുമൊഴികെ ആരും ഇവയില്‍ പ്രവേശിക്കരുത്‌.
മറ്റിടങ്ങളിലൊന്നും രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നു സത്യവാങ്‌മൂലത്തിലൂടെ ഉറപ്പുനല്‍കാന്‍ പോലീസ്‌ കസ്‌റ്റഡിയിലുള്ള മൂന്നു ഡയറക്‌ടര്‍മാര്‍ക്കു ജസ്‌റ്റിസ്‌ യു.യു. ലളിത്‌, ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ എന്നിവരുടെ ബെഞ്ച്‌ ഉത്തരവ്‌ നല്‍കി.
രേഖകള്‍ ഹാജരാക്കണമെന്ന ഉത്തരവ്‌ പാലിക്കാതെ ഒളിച്ചുകളി നടത്തിയതിന്റെ പേരില്‍ ഡയറക്‌ടര്‍മാരായ അനില്‍ കുമാര്‍ ശര്‍മ, ശിവപ്രിയ, അജയകുമാര്‍ എന്നിവരെ കോടതി നിര്‍ദേശപ്രകാരം ചൊവ്വാഴ്‌ച കസ്‌റ്റഡിയിലെടുത്തിരുന്നു. ഇവരെ ലോക്കപ്പിലടയ്‌ക്കാതെ സ്‌റ്റേഷനില്‍ത്തന്നെ പാര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
ഫ്‌ളാറ്റുകള്‍ക്കു പണം നല്‍കിയവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണു കോടതി നടപടികള്‍. ഏകദേശം 42,000 ഫ്‌ളാറ്റുകളാണു പണമടച്ചവര്‍ക്കു കൈമാറിക്കിട്ടാനുള്ളത്‌.

Ads by Google
Thursday 11 Oct 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW