Tuesday, December 11, 2018 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.23 AM

ദേവസ്വം ബോര്‍ഡ്‌ അയയുന്നു , ശബരിമലയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രത്യേക സൗകര്യമൊരുക്കില്ല

uploads/news/2018/10/255839/k6.jpg

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ ശബരിമലയില്‍ സ്‌ത്രീകള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്ന മുന്‍ നിലപാടില്‍നിന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പിന്മാറ്റം. കഴിഞ്ഞ വര്‍ഷത്തില്‍നിന്നു വ്യത്യസ്‌തമായി, സ്‌ത്രീകള്‍ക്കായി പ്രത്യേക സൗകര്യമുണ്ടാകില്ലെന്നു ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍ പറഞ്ഞു.
ഇപ്പോഴുള്ള സൗകര്യങ്ങളില്‍ മുമ്പും സ്‌ത്രീകള്‍ ശബരിമലയില്‍ വന്നിട്ടുണ്ട്‌. തുടര്‍നടപടികള്‍ ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിവിധി നടപ്പാക്കുന്നതില്‍ ദേവസ്വം ബോര്‍ഡിനു പ്രത്യേക താല്‍പ്പര്യമോ താല്‍പ്പര്യമില്ലായ്‌മയോ ഇല്ല. പതിനെട്ടാംപടിയില്‍ വനിതാ പോലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ല. പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പ്രസിഡന്റായിരുന്ന സമയത്തുള്ള ക്രമീകരണങ്ങള്‍ മാത്രമേ ഇത്തവണയും ഉണ്ടാകൂ.
പ്രായഭേദമെന്യേ സ്‌ത്രീകള്‍ ശബരിമലയില്‍ വരണമെന്നു ബോര്‍ഡിനു വാശിയില്ല. വനിതാ പോലീസിനെ ശബരിമലയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട്‌ ചര്‍ച്ച നടന്നിട്ടില്ല. ശബരിമലയെ സംബന്ധിച്ച്‌ തന്ത്രിസമൂഹം പിതൃസ്‌ഥാനീയരാണ്‌. ശബരിമലയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പരിഹാരം കണ്ടെത്താന്‍ അവരും ബാധ്യസ്‌ഥരാണ്‌.
ബോര്‍ഡിന്‌ ആരോടും വാശിയില്ലെന്നും ചര്‍ച്ചയ്‌ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും പത്മകുമാര്‍ അറിയിച്ചു. ശരണാരവങ്ങളോടെയുള്ള പ്രതിഷേധം അലയടിക്കുന്നതു കണ്ട്‌ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണു ബോര്‍ഡിന്റെ തന്ത്രപരമായ പിന്മാറ്റമെന്നു സൂചനയുണ്ട്‌.
ഇന്നലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടതിനു ശേഷമാണു പത്മകുമാര്‍ പുതിയ നിലപാടെടുത്തത്‌. ഇന്നു തിരുവനന്തപുരത്ത്‌ ശബരിമല ഉന്നതതല യോഗം നടക്കുന്നുണ്ട്‌.

Ads by Google
Thursday 11 Oct 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW