Monday, December 10, 2018 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.29 AM

യൂത്ത്‌ ഒളിമ്പിക്‌സ്: ഷൂട്ടിങ്ങില്‍ സൗരഭ്‌ ചൗധരിക്കു സ്വര്‍ണം

uploads/news/2018/10/255855/s1.jpg

ബ്യൂണസ്‌ അയേഴ്‌സ്: അര്‍ജന്റീനയില്‍ നടക്കുന്ന യൂത്ത്‌ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സൗരഭ്‌ ചൗധരിക്കു സ്വര്‍ണം. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്‌റ്റളിലാണു സൗരഭ്‌ സ്വര്‍ണം നേടിയത്‌. യൂത്ത്‌ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്‌.
16 വയസുകാരനായ സൗരഭ്‌ 7.5 പോയിന്റിന്റെ വന്‍ ലീഡുമായാണ്‌ എതിരാളികളെ പിന്തള്ളിയത്‌. സൗരഭ്‌ 244.2 പോയിന്റും വെള്ളി നേടിയ ദക്ഷിണ കൊറിയയുടെ സുങ്‌ യുന്‍ഹോ 236.7 പോയിന്റും നേടി. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സൊലാറി ജാസണ്‍ 215.6 പോയിന്റുമായി മൂന്നാംസ്‌ഥാനത്തെത്തി.
ഉത്തര്‍പ്രദേശിലെ മീററ്റുകാരനായ സൗരഭ്‌ ന്യൂഡല്‍ഹിയിലെ കര്‍ണി മാന്‍സിങ്‌ ഷൂട്ടിങ്‌ റേഞ്ചിലാണു പരിശീലിക്കുന്നത്‌. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടാനായി.
യോഗ്യതാ റൗണ്ടില്‍ ഒന്നാമനായാണു സൗരഭ്‌ ഫൈനലില്‍ കടന്നത്‌. യോഗ്യതാ റൗണ്ടിലെ നാലാം സീരിസില്‍ 100 പോയിന്റ്‌ നേടാനും ഇന്ത്യന്‍ താരത്തിനായി. ചൊവ്വാഴ്‌ചയാണ്‌ ഇന്ത്യയുടെ ഭാരോദ്വഹന താരം ജെര്‍മി ലാല്‍റിന്നുഗയും ഷൂട്ടിങ്‌ താരഗ മനു ഭാകറും സ്വര്‍ണം നേടിയത്‌. 15 വയസുകാനായ ജെര്‍മി യൂത്ത്‌ ഒളിമ്പിക്‌സില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടുന്ന ആദ്യ താരമായി.
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ 236.5 പോയിന്റുമായാണ്‌ മനു സ്വര്‍ണം നേടിയത്‌്. യൂത്ത്‌ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ്‌. ഇന്നലെ അര്‍ച്ചന ഗിരീഷ്‌ കാമത്ത്‌ ടേബിള്‍ ടെന്നീസ്‌ സെമി ഫൈനലില്‍ കടന്നിരുന്നു.
വനിതാ സിംഗിള്‍സ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ അസര്‍ബൈജാന്റെ നിഗിന്‍ ജിങ്ങിനെ 4-3 (13-11, 11-8,11-6,11-3,11-6,12-10,11-7) എന്ന സ്‌കോറിനാണ്‌ അര്‍ച്ചന തോല്‍പ്പിച്ചത്‌്. ചൈനയുടെ യിങ്‌ഷാ സണ്ണിനെയാണ്‌ അര്‍ച്ചന സെമിയില്‍ നേരിടുക. ജയിച്ചാല്‍ ഇന്ത്യന്‍ താരത്തിന്‌ വെള്ളി ഉറപ്പാക്കാം. തോറ്റാല്‍ വെങ്കലത്തിനു വേണ്ടിയുള്ള പ്ലേഓഫ്‌ കളിക്കേണ്ടി വരും. ഒന്നാം ഗെയിമില്‍ പതറിയെങ്കിലും 18 വയസുകാരിയായ അര്‍ച്ചന പോരാട്ട വീര്യം കളഞ്ഞില്ല.

Ads by Google
Thursday 11 Oct 2018 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW