ചേര്‍ത്തല: പത്താം ക്ലാസ് വിദ്യാര്‍ഥിയോടൊപ്പം പിടിയിലായ പിതൃസഹോദര ഭാര്യയെ കോടതി റിമാന്‍ഡ് ചെയ്തു. കടവന്ത്ര സ്വദേശിനി ശോഭിത (30) നെയാണ് ആലപ്പുഴ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പോക്സോ നിയമ പ്രകാരവും തട്ടിക്കൊണ്ടുപോകലിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.
വിദ്യാര്‍ഥിയെയും യുവതിയെയും വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. വിദ്യാര്‍ഥിയെ ഇന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടിനാണ് തിരുവിഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിയും യുവതിയേയും കാണാതായത്. ഇവര്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം കന്യാകുമാരി, കമ്പം, കോട്ടയം, കണ്ണൂര്‍ പഴശിനികടവ് എന്നിവിടങ്ങളില്‍ സഞ്ചരിച്ചു. പിന്നീടാണ് എറണാകുളത്ത് എത്തിയത്. ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.