Tuesday, October 23, 2018 Last Updated 18 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 11.42 AM

ആകർഷകമായ പുതിയ പ്രീപെയ്ഡ് പ്ലാനുമായി എയർടെൽ

airtel new prepaid plan launches rs 159

പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. 159 രൂപയുടെ പുതിയ പ്ലാനില്‍ 1ജിബി 3ജി/4ജി ഡേറ്റ 21 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും നല്‍കുന്നു. പ്രതിദിനം FUP ലിമിറ്റ് ഈ പ്ലാനില്‍ ഇല്ല.

എന്നാൽ, വോഡാഫോണിന്റെ 159 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 4ജി/3ജി ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ നല്‍കുന്നു. റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 1.5ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, ഫ്രീ ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

എയര്‍ടെല്ലിന്റെ മ 168 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍ 1ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതിനോടൊപ്പം കമ്പനി ഹലോ ട്യൂണ്‍സ് ഫ്രീ സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നുണ്ട്. ഇത് കമ്പനിയുടെ കോളര്‍ ട്യൂണ്‍ സേവനമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW